തൊഴിലാളികള്‍ക്ക് ആനുകൂല്യം ഉറപ്പാക്കാന്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കും; 26 ന് തൊഴിലാളി സംഘടന നേതാക്കളുമായി യോഗം ചേരും

കൽപ്പറ്റ: എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യം ഉറപ്പാക്കാന്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ. മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിത പ്രദേശത്തെ അതിജീവിതര്‍ക്കാര്‍ കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലുള്‍പ്പെട്ട് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് വിവിധ തൊഴിലാളി സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ കളക്ടര്‍ അറിയിച്ചു. തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്തൊഴിലാളി സംഘടനകള്‍ നടത്തിയ സമരത്തിന്റെ…

Read More

    സംസ്ഥാനത്തെ സ്കൂളുകൾ മികച്ച നിലവാരം പുലര്‍ത്തുന്നു: ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷൻ

    സംസ്ഥാനത്തെ സ്കൂളുകൾ മികച്ച നിലവാരം പുലര്‍ത്തുന്നു: ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷൻ കമ്മീഷൻ അംഗം ജാതോതു ഹുസൈൻ ജില്ലയിൽ സന്ദര്‍ശനം നടത്തി സംസ്ഥാനത്തെ സ്കൂളുകൾ മികച്ച നിലവാരം പുലർത്തി വിദ്യാർത്ഥികളെ ചേർത്ത് നിർത്തുന്ന സമീപനം അഭിനന്ദനാർഹമാണെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ അംഗം ജാതോതു ഹുസൈൻ. കണിയാമ്പറ്റ ഗേൾസ് മോഡൽ റസിഡൻഷ്യൽ സ്കൂൾ സന്ദർശിച്ച ശേഷം കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളും ഹോസ്റ്റലും സന്ദര്‍ശിച്ച ശേഷം കുട്ടികളോടും അധ്യാപകരോടും ജീവനക്കാരോടും അദ്ദേഹം കമ്മീഷൻ അംഗം സംവദിച്ചു. വിവിധ…

    Read More

    മന്ത്രി വീണാ ജോര്‍ജ് നാളെ ജില്ലയിൽ; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

    കൽപറ്റ:ജില്ലയില്‍ ആരോഗ്യ വകുപ്പിനു കീഴില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. രാവിലെ 9.30 ന് വൈത്തിരി താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, ഒ.പി.ഡി ട്രാന്‍സ്ഫോര്‍മേഷന്‍, നവീകരിച്ച പി.പി യൂണിറ്റ്, ലാബ് എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്യും. 12.15 ന് വയനാട് ഗവ മെഡിക്കല്‍ കോളേജിലെ സിക്കിള്‍ സെല്‍ യൂണിറ്റ് ഉദ്ഘാടനവും സിക്കിള്‍ സെല്‍ കാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിക്കും. 1.30 ന് നല്ലൂര്‍നാട് ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ സി.ടി…

    Read More

    വയനാട് പുനരധിവാസ ഫണ്ട്: ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കി രാഹുല്‍ ഗാന്ധി.

    ഡൽഹി: വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെപിസിസിയുടെ ധനസമാഹരണ യജ്ഞത്തിലേക്ക് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എംപി ഒരുമാസത്തെ ശമ്പളമായ 2,30,000 രൂപ സംഭാവന നല്‍കി. വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നേരിട്ടാണ് വിലയിരുത്തുന്നത്. പാര്‍ട്ടി ഘടകങ്ങളും പോഷക സംഘടനകളും സെല്ലുകളും എംപിമാരും എംഎല്‍എമാരും കൈമാറേണ്ട തുക നിശ്ചയിച്ച് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേതാക്കള്‍ക്കും മൊബൈല്‍ ആപ്പ് വഴി സംഭാവന നേരിട്ട് കൈമാറാം. സംഭാവന ബാങ്ക് അക്കൗണ്ടില്‍ സ്വീകരിക്കപ്പെട്ടു…

    Read More

    700 ബസുകൾ ഓട്ടം നിർത്തി, പ്രിയദർശിനി ജീവിതം വഴിമുട്ടിച്ചെന്ന് സ്വകാര്യ ബസുടമകൾ

    തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ഫ്ലാഗ് ഷിപ്പ് പദ്ധതിയായ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതി പ്രിയദർശിനിക്ക് നൂറ് ദിവസം പിന്നിട്ടു. വൻ വിജയമായ പദ്ധതി പക്ഷെ തങ്ങളുടെ കഞ്ഞികുടി മുട്ടിച്ചെന്നാണ് സ്വകാര്യ ബസുടമകൾ പറയുന്നത്. 700 ബസുകൾ ഓട്ടം നിർത്തി. ഇപ്പോൾ ഓടുന്നത് 11000 ബസുകൾ മാത്രമാണ്. ഇതിൽ പകുതിയിലധികവും നടത്തുന്നത് പകുതി സർവീസ് മാത്രം. ശമ്പളം നൽകാൻ‌ കഴിയാത്തതിനാൽ പല തൊഴിലാളികളും വരുന്നില്ല. തൊഴിലാളികളില്ലാത്തതിനാലും സർവീസ് മുടങ്ങുന്നു. ഏറ്റവും വലിയ പ്രതിസന്ധി കൊല്ലം പത്തനംതിട്ട കോട്ടയം വയനാട് ജില്ലകളിലാണെന്ന്…

    Read More

    ഉപജില്ലാ സ്‌കൂള്‍ കലോത്സവം; ലോഗോ പ്രകാശനം

    കല്‍പ്പറ്റ: വൈത്തിരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ കല്‍പ്പറ്റ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ ശിവരാമന്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍നഗരസഭാ കൗണ്‍സിലര്‍ പി.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചീരാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ലാബ് അസിസ്റ്റന്റായ കൃഷ്ണന്‍ കുമ്പളേരിയാണ് ലോഗോ ഡിസൈന്‍ ചെയ്തത്. കൗണ്‍സിലര്‍ എം കെ ഷിബു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജീറ്റോ ലൂയിസ്,എന്‍എസ്എസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ.കെ ബാബു പ്രസന്നകുമാര്‍, സ്‌കൂള്‍ പി ടിഎ പ്രസിഡന്റ് ഷാജി തദ്ദേവൂസ്, മദര്‍ പിടിഎ…

    Read More

      മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് യാത്രയായപ്പ്നൽകി.

      മാനന്തവാടി.അഞ്ച് വർഷം വിജയകരമായി പൂർത്തികരിച്ച മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് ബ്ലോക്ക് സെക്രട്ടറിയും, ഓഫീസ് സ്റ്റാഫ് അംഗങ്ങളും ഹൃദ്യമായ യാത്രയയപ്പ് നൽകി.അഞ്ചുവർഷത്തെ അനുഭവങ്ങൾ പങ്കുവെച്ച് ഭരണസമിതി അംഗങ്ങൾ ഒത്തുചേർന്നു. ബ്ലോക്ക് സെക്രട്ടറി കെ കെ രാജേഷ് മുഴുവൻ അംഗങ്ങളെയും മൊമെന്റോ നൽകി ആദരിച്ചു. മാനന്തവാടിബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ കെ ജയഭാരതി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോൾ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ…

      Read More

      നെന്മേനിയിൽ വീട് തകർന്നുവീണു; അഞ്ചുപേർക്ക് പരുക്ക്

      സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ റഹ്മത്ത് നഗർ മനക്കത്തൊടി ആബിദയുടെ വീടാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ തകർന്നുവീണത്. അഞ്ചംഗ കുടുംബത്തെ സമീപവാസികൾ അത്ഭുതകരമായി രക്ഷപ്പെടുത്തി. നിസ്സാര പരിക്കേറ്റ മൂന്നുവയസ്സുകാരൻ അടക്കം അഞ്ചുപേർ ചികിത്സയിലാണ്. ഉറങ്ങിക്കിടക്കുകയായിരുന്നു കുടുംബാംഗങ്ങളുടെ ദേഹത്തേക്കാണ് വീടിന്റെ മേൽക്കൂരയും ഭിത്തികളും പതിച്ചത്.

      Read More

      യാത്രയാണ് ലഹരി’ പരിപാടി സംഘടിപ്പിച്ചു

      മാനന്തവാടി : പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയവും, യാത്ര സ്വാശ്രയസംഘം മാനന്തവാടിയും സംയുക്തമായി സംഘടിപ്പിച്ച യാത്രയാണ് ലഹരി എന്ന പരിപാടി പഴശ്ശി ഗ്രന്ഥാലയത്തിൽ വച്ച് വളരെ വൈവിധ്യമായി സംഘടിപ്പിക്കപ്പെട്ടു. വയനാട്ടിലെ വിവിധ മേഖലകളിൽ വിവിധ തരത്തിലുള്ള യാത്രകൾ സംഘടിപ്പിക്കുന്നവരുടെ കൂട്ടായ്മകളെ ചേർത്താണ് യാത്രയാണ് ലഹരി എന്ന പരിപാടി മാനന്തവാടിയിൽ സംഘടിപ്പിച്ചത്. ഇന്ത്യയിലും വിദേശത്തുമായി സോളോ ട്രാവലിംഗ് നടത്തുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശി പി കെ നിത്യ വിവിധ യാത്രാ ഗ്രൂപ്പുകളിലെ സഞ്ചാരപ്രേമികൾ നിറഞ്ഞുനിന്ന പരിപാടി ഉദ്ഘാടനം ചെയ്തു. വയനാടിന്റെ…

      Read More

        മാനന്തവാടിയിൽ എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷവും ക്രിസ്മസ് റാലിയും 20ന്

        മാനന്തവാടി : അപ്പോസ്തലിക സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടിയുടെ നേതൃത്വത്തിൽ നടത്തുന്ന സംയുക്ത ക്രിസ്മസ് ആഘോഷം 20ന് വിപുലമായ പരിപാടികളോടെ നടക്കും. മാനന്തവാടിയിലെ 8 അപ്പോസ്തലിക സഭകളിൽ പെട്ട 9 ദേവാലയങ്ങളിൽ നിന്ന് വൈകിട്ട് അഞ്ചിന് റാലികൾ ആരംഭിക്കും. കണിയാരം സെൻ്റ് ജോസഫ്സ് കത്തീഡ്രലിൽ നിന്നും മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും ആരംഭിക്കുന്ന റാലികൾ ഗാന്ധി പാർക്കിൽ സംഗമിച്ച് നഗര പ്രദക്ഷണം നടത്തി സമ്മേളന വേദിയായ ലിറ്റിൽ ഫ്ലവർ സ്കൂൾ…

        Read More