അങ്കണവാടി ഫെഡറേഷൻ ജില്ലാ സമ്മേളനം നടത്തി

    സുൽത്താൻ ബത്തേരി: ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം അധ്യാപക ഭവനിൽ നടത്തി. മാനന്തവാടി എംഎൽഎ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു.

    ഫെഡറേഷൻ ജില്ലാ സെക്രട്ടറി എൻ.കെ. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദീലിപ് കുമാർ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, സീതാലക്ഷ്മി, എ.എസ്. വിജയ്,ജീവകുമാർ എന്നിവർ പ്രസംഗിച്ചു. ഷാഫി പുൽപ്പാറ, അഡ്വ.ലയൺ മാത്യു എന്നിവർ ക്ലാസെടുത്തു. അങ്കണവാടി ജീവനക്കാരുടെ വിവിധ ആവശ്യങ്ങളും സംഘടനാ പ്രവർത്തനങ്ങളും സമ്മേളനം ചർച്ച ചെയ്തു.

     

    Leave a Reply

    Your email address will not be published. Required fields are marked *