വൈത്തിരി ഉപജില്ലാ ശാസ്ത്രോത്സവം 2025: ലോഗോ പ്രകാശനം ചെയ്തു

    കണിയാമ്പറ്റ : 2025 ഒക്ടോബർ 6, 7, 8 തീയതികളിലായി കണിയാമ്പറ്റ ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്ന വൈത്തിരി ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ശാസ്ത്രോത്സവം സ്വാഗതസംഘം ചെയർപേഴ്സനും കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ വി രജിത ലോഗോ പ്രകാശനം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലത്തീഫ് മേമാടൻ, കമല രാമൻ, സരിത മണികണ്ഠൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോഹരൻ എം, പിടിഎ വൈസ് പ്രസിഡണ്ട് സലീം വി, ശാസ്ത്രോത്സവം ജനറൽ കൺവീനറും കണിയാമ്പറ്റ…

    Read More

      എസ്‌ഐആര്‍ നടപടികൾ നിര്‍ത്തിവെക്കണം; ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍

      ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും. സംസ്ഥാന സർക്കാർ, രാഷ്ട്രീയ പാർട്ടികളായ സിപിഎം, സിപിഐ, കോൺഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയവയാണ് എസ്ഐആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.   തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എസ്‌ഐആര്‍ നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്യണമെന്ന് മുസ്ലിം ലീഗും സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികൾ നിർത്തിവെക്കണമെന്നാണ് സംസ്ഥാനസർക്കാരും ആവശ്യപ്പെടുന്നത്. ചീഫ് സെക്രട്ടറിയാണ് സർക്കാരിനു വേണ്ടി ഹർജി നൽകിയത്.   എസ്‌ഐആറും തദ്ദേശ…

      Read More

      കേരള ജേണലിസ്റ്റ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി 16ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് വിജയിപ്പിക്കും

      ബത്തേരി: പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കണമെന്നതടക്കം ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ജേണലിസ്റ്റ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി 16ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. യൂണിയന്‍ അംഗത്വ പ്രവര്‍ത്തനം ഈ മാസം 30നകം പൂര്‍ത്തിയാക്കും. നവംബര്‍ 20നകം മേഖല കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കും. ജില്ലാ സമ്മേളനം 30ന് ബത്തേരിയില്‍ നടത്തും. അംഗത്വം പുതുക്കിയവരുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം മാധ്യമ പ്രവര്‍ത്തകന്‍ ടി.എം. ജയിംസ് നിര്‍വഹിച്ചു. പി. മോഹനന്‍…

      Read More

      വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം തട്ടി;നൈജീരിയ സ്വദേശി പിടിയിൽ

      കൽപ്പറ്റ :വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം തട്ടിയ നൈജീരിയ സ്വദേശിയെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ സ്വദേശിനിയായ യുവതിയിൽ നിന്ന് കാനഡയിൽ മെഡിക്കൽ കോഡിംഗ് മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയ കേസിലാണ് നൈജീരിയ സ്വദേശിയായ യുവാവിനെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. മോസിസ് ഇക്കർണ്ണ (30)യെയാണ് ബംഗ്ളൂരുവിൽ വെച്ച് ജില്ലാ പോലീസ് മേധാവി പദം സിംഗ് നിയോഗിച്ച സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.  …

      Read More

      മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: മൈക്രോ പ്ലാൻ സമർപ്പിച്ചു

      മേപ്പാടി: തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും കുടുംബശ്രീ മിഷന്റെയും നേതൃത്വത്തിൽ മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനു വേണ്ടി തയ്യാറാക്കിയ മൈക്രോപ്ലാൻ ജില്ലാ കലക്ടർ മേഘശ്രീ ഡി ആർ ഐ എ എസ് മേപ്പാടി ഗ്രാമപഞ്ചായത്തിന് സമർപ്പിച്ചു. പ്രത്യേകം ക്ലസ്റ്റർ തിരിച്ച് ദുരന്തബാധിതരായ 1065 കുടുംബങ്ങളുടെ ആവശ്യങ്ങൾ നേരിട്ടു മനസ്സിലാക്കി തയ്യാറാക്കിയ സർവേ റിപ്പോർട്ടിനെ മുൻനിർത്തിയാണ് മൈക്രോ പ്ലാൻ പൂർത്തീകരിച്ചിട്ടുള്ളത്. കുടുംബശ്രീയുടെയും ജില്ലയിലെ വിവിധ മേഖലയിലെയും 80 ൽ അധികം വിദഗ്ധർക്ക് നൽകിയ പ്രത്യേക പരിശീലനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സർവേ . ദുരന്തബാധിതരെ കൈപിടിച്ചുയർത്തുക…

      Read More

        ജീവനക്കാരുടെ കവര്‍ന്നെടുത്ത ആനുകൂല്യം പുനസ്ഥാപിക്കണം. അഡ്വ. ടി സിദ്ദിഖ്.

        കല്‍പ്പറ്റ:- തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു നീട്ടുകയും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവയെല്ലാം തിരികെ കവര്‍ന്നെടുക്കുകയും ചെയ്യുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ അവലംബിക്കുന്നതെന്ന് അഡ്വ ടി സിദ്ദിഖ് എം എല്‍ എ. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ (കെ ജി ഒ യു) വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ പ്രസിഡണ്ട് പി സഫ് വാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ ടി ജെ ഐസക് മുഖ്യപ്രഭാഷണം നടത്തി….

        Read More

        പെരുന്തട്ടയിൽ കടുവയെ പിടികൂടുന്നതിനുള്ള തിരച്ചിൽ ആരംഭിച്ചു.

        കൽപറ്റ: മുനിസിപ്പാലിറ്റിയിലെ പെരുന്തട്ടയിൽ കടുവയെ പിടികൂടുന്നതിനുള്ള തിരച്ചിൽ ആരംഭിച്ചു. വനം വകുപ്പ് ജീവനക്കാരും ആർ ആർ ടി സംഘവും ഒരുമിച്ചാണ് ഇന്ന് തിരച്ചിൽ ആരംഭിച്ചത് . നഗരസഭാ ചെയർമാൻ അഡ്വ. ടി ജെ ഐസക് ,ഡി എഫ് ഒ അജിത് കെ രാമൻ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ കേയംതൊടി മുജീബ് ,ആയിഷ പള്ളിയാൽ,അഡ്വ .എ പി മുസ്തഫ, സി കെ ശിവരാമൻ,രാജാറാണി ,കൗൺസിലർമാരായ സുഭാഷ് ,സാജിദ മജീദ് ,ണ് നഗരസഭാ സെക്രട്ടറി അലി അഷ്ഹർ, ക്ലീൻ…

        Read More

        വെള്ളമുണ്ടയിൽ ‘സർഗ്ഗധാര’ സംഘടിപ്പിച്ചു

        വെള്ളമുണ്ട: ജി.എം.എച്ച്‌.എസ് സ്കൂളിൽ ‘സർഗ്ഗധാര’സ്കൂൾ കലോത്സവം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായിക അഞ്ജല നസ്‌റിൻ മുഖ്യാതിഥി ആയിരുന്നു. പി. ടി. എ പ്രസിഡന്റ്‌ രഞ്ജിത് മാനിയിൽ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. കെ സൽമത്ത്, പ്രിൻസിപ്പൽ പി. സി തോമസ്, ഷീജ നാപ്പള്ളി, നാസർ സി, എൽദോസ് ടി. വി തുടങ്ങിയവർ പ്രസംഗിച്ചു. സ്വന്തം വിചാരങ്ങളെയും വികാരങ്ങളെയും ദർശനങ്ങളെയും…

        Read More

        തോല്‍പ്പെട്ടിയിൽ ഭക്ഷ്യ കിറ്റ് കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസ് എടുത്തു

        മാനന്തവാടി: തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഫ്ലൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള കിറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ തിരുനെല്ലി പൊലീസ് കേസെടുത്തു. തോല്‍പ്പെട്ടിയിലെ പ്രാദേശിക കോൺഗ്രസ് നേതാവിനെതിരെ ആണ് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രങ്ങള്‍ പതിപ്പിച്ച 38 കിറ്റുകള്‍ പിടിച്ചെടുത്തതിന് പോലിസ് കേസെടുത്തത്. ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിതരണത്തിന് എത്തിച്ച കിറ്റുകളാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ വിശദീകരിച്ചിരുന്നു.

        Read More

          ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തിൽ 70 കുടുംബങ്ങൾ പങ്കെടുത്തു

          മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ നടക്കുന്ന രണ്ടാംഘട്ട അദാലത്തിൽ 70 കുടുംബങ്ങൾ പങ്കെടുത്തു. ദുരന്തബാധിതരായി സർക്കാർ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയ പുനരധിവാസ അപ്പീൽ ലിസ്റ്റിൽ ഉൾപെട്ട ഗുണഭോക്താക്കളും വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപെട്ട പട്ടികയിൽ ഉൾപെട്ട ഗുണഭോക്താക്കളുമാണ് രണ്ടാംഘട്ട അദാലത്തിൽ പങ്കെടുക്കുന്നത്. ജൂൺ 24 വരെ കളക്ട്രേറ്റ് റൗണ്ട് കോൺഫറൻസ് ഹാളിൽ അദാലത്ത് നടക്കും.   അദാലത്തിൽ നേരിട്ട് വരാൻ ബുദ്ധിമുട്ടുള്ളവരുടെ വിശദാംശങ്ങൾ ക്യാമ്പിൽ വരുന്ന മറ്റ് കുടുംബാംഗങ്ങൾ കൊണ്ടുവരേണ്ടതാണ്. ദുരന്തബാധിതർക്ക് 2024 ജൂലൈ…

          Read More