കുട്ടികളുടെ സൈബർ സുരക്ഷ ഉറപ്പാക്കാൻ ‘കിഡ് ഗ്ലോവ്’ പദ്ധതിയുമായി വയനാട് പോലീസ്

കല്പറ്റ: കുട്ടികൾക്കായി കൂടുതൽ സുരക്ഷിതമായ ഒരു നാളെ പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെ കുട്ടികളിലെ സൈബർ സുരക്ഷയും ഡിജിറ്റൽ സാക്ഷരതയും ലക്ഷ്യമിട്ട് കേരള പോലീസ് നടപ്പിലാക്കുന്ന ‘കിഡ് ഗ്ലോവ്’ (Kid Glove) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ബാഡ്ജ് വിതരണവും ഒക്ടോബർ 2, വെള്ളി രാവിലെ 10:00 മണിക്ക് വയനാട് പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ വച്ചു നടന്നു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 30 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും മറ്റുമായി 80 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. വയനാട് ജില്ലാ അഡീഷണൽ എസ്.പിയും സോഷ്യൽ പോലീസിംഗ് നോഡൽ ഓഫീസറുമായ എൻ.ആർ ജയരാജ് ചടങ്ങിന്റെ ഉദ്ഘാടനവും ബാഡ്ജ് വിതരണവും നിർവ്വഹിച്ചു. എ.ഡി.എൻ.ഓ എൻ.കെ ദാമോദരൻ, എസ്. കെ എം ജെ സ്കൂൾ അദ്ധ്യാപിക ബി. ലക്ഷ്മിപ്രിയ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ ബിനോയ്‌ സ്കറിയ, എ. വി ജലീൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.അബ്ദുൾസലാം തുടങ്ങിയവർ സൈബർ കുറ്റകൃത്യങ്ങൾ, കുട്ടികളിലെ ഡിജിറ്റൽ സാക്ഷരത തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. സോഷ്യൽ പോലീസിങ് ഡിവിഷന് കീഴിലെ ഡി -ഡാഡ് സൈക്കോളജിസ്റ്റ് സി.എൻ അനുശ്രീ, ഡി.സി.ആർ.സി കൗൺസിലർമാരായ അനില വി. അബ്രഹാം, കെ.വി ഫാബി, എം.ആർ സംഗീത, ഡി- ഡാഡ് കോർഡിനേറ്റർ ടി.കെ അജിത തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *