ആദിവാസി യുവതിയെ കോൺഗ്രസ് പ്രവർത്തകൻ പീഡിപ്പിച്ച സംഭവം; സി.പി.ഐ.എം പോലീസ് സ്റ്റേഷൻ ഉപരോധം സംഘടിപ്പിച്ചു.

പനവല്ലി: ആദിവാസി യുവതിയെ കോൺഗ്രസ്സ് പ്രവർത്തകൻ പീഡിപ്പിച്ച സംഭവം പ്രതിയെയും, കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്തു നിയമ നടപടികൾ സ്വീകരിക്കണം എന്നും ഒപ്പം പ്രാദേശിക കോൺഗ്രസ് നേതാക്കൾ പീഡന പരാതി ഒതുക്കി തീർക്കാൻ നടത്തിയ ശ്രമവും അനേഷണം നടത്തണം എന്ന് ആവിശ്യപെട്ടുകൊണ്ട് നടത്തിയ സമരം സി ഐ യും ആയി നടത്തിയ ചർച്ചയിൽ ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തി പഴുതടച്ച അനേഷണം നടത്തുമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ പി വി ബാലകൃഷ്ണൻ, സി കെ…

Read More

    സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാലിനങ്ങളിൽ എ ഗ്രേഡ് സ്വന്തമാക്കി ഋഗ്വേദ് എസ് നായർ

    ബത്തേരി:തൃശൂരിൽ വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത നാലിനങ്ങൾക്കും A ഗ്രേഡ് കരസ്ഥമാക്കിയ ഋഗ്വേദ് എസ് നായർ . സു.ബത്തേരി അസംപ്ഷൻ സ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ്. അഷ്ടപതി, കഥകളിസംഗീതം, ഗാനാലാപനം, വൃന്ദവാദ്യം എന്നിവയിലാണ് നേട്ടമുണ്ടാക്കിയത്. പുല്ലുമല സ്വദേശികളായ ശ്രീജേഷ് ഹസിത ദമ്പതികളുടെ മകനാണ്.

    Read More

    ശ്രുതി ഇനി സന്ദീപിന് സ്വന്തം, ഗുരുവായൂർ നടയിൽ വിവാഹിതയായി; അച്ഛൻറെ സ്ഥാനത്ത് മുൻ മന്ത്രി കെ രാജൻ

    തൃശൂർ : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തെ നഷ്‌ടമായ ശ്രുതി വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വയനാട് കളക്‌ടറേറ്റിലെ ജീവനക്കാരനും മാനന്തവാടി സ്വദേശിയുമായ സന്ദീപാണ് വരൻ. മുൻ മന്ത്രി കെ രാജനാണ് ശ്രുതിയുടെ രക്ഷിതാവിന്റെ സ്ഥാനത്ത് നിന്ന് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. 2026 ജൂലായിൽ ശ്രുതിയുടെയും സന്ദീപിന്റെയും വിവാഹനിശ്ചയം നടന്നിരുന്നു.   എല്ലാം അറിഞ്ഞ് കൈപിടിച്ചയാളാണ് സന്ദീപ്. സന്തോഷത്തോടെ ജീവിക്കാൻ കഴിയണമെന്നാണ് പ്രാർത്ഥനയെന്ന് ശ്രുതി വിവാഹശേഷം പറഞ്ഞു. സന്തോഷത്തോടെ ജീവിതത്തിലേക്ക് കടക്കുന്നുവെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും…

    Read More

      പാതിരി ഉന്നതയിലെ കമ്മ്യൂണിറ്റി ഹാൾ നാശത്തിന്റെ വക്കിൽ: ബന്ധപ്പെട്ട അധികാരികൾ ഉണർന്നു പ്രവർത്തിച്ച സാംസ്കാരിക നിലയം പ്രവർത്തന സജ്ജമാക്കണമെന്ന് പെരിക്കല്ലൂർ പൗരസമിതി ആവശ്യപ്പെട്ടു

      മുള്ളൻകൊല്ലി : പാതിരി ഉന്നതിയിൽ കേരള വികസന പദ്ധതിയിൽ ടി എസ് പി പണ്ടുപയോഗിച്ച് 2007ൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച സാംസ്കാരിക നിലയം കാടുപിടിച്ച് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു. സമഗ്ര ശിക്ഷ കേരളം പദ്ധതിയിൽ ഉന്നതിയിലെ കുട്ടികളുടെ പഠന വീട് പ്രവർത്തിച്ചിരുന്നതും ഈ കേന്ദ്രത്തിൽ ആയിരുന്നു. എന്നാൽ പഠന വീടിന്റെ പ്രവർത്തനവും നിലച്ചു പോയിരിക്കുന്നു. ബന്ധപ്പെട്ട അധികാരികൾ ഉണർന്നു പ്രവർത്തിച്ച സാംസ്കാരിക നിലയം പ്രവർത്തന സജ്ജമാക്കണമെന്ന് പെരിക്കല്ലൂർ പൗരസമിതി ആവശ്യപ്പെട്ടു പ്രസിഡണ്ട് ഗിരീഷ് കുമാർ സെക്രട്ടറി ജോഷി…

      Read More

        കല്ലൂർ പാലം മാലിന്യക്കൂമ്പാരമായി; ദുർഗന്ധം പേറി യാത്രക്കാർ

        ഈപിസുൽത്താൻ ബത്തേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ കല്ലൂർ പാലവും സമീപപ്രദേശങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. റോഡിന്റെ ഇരുവശങ്ങളിലും വ്യാപകമായി മാലിന്യം തള്ളുന്നത് യാത്രക്കാർക്കും പരിസരവാസികൾക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.   കല്ലൂർ പുഴയോട് ചേർന്നാണ് ഏറ്റവുമധികം മാലിന്യം തള്ളുന്നത്. രാത്രിയുടെ മറവിൽ വാഹനങ്ങളിൽ കൊണ്ടുവന്നാണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഭക്ഷണാവശിഷ്ടങ്ങൾ, അറവുശാലാ മാലിന്യങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. മാലിന്യം അഴുകിത്തുടങ്ങിയതോടെ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. യാത്രക്കാർ മൂക്കുപൊത്തിയാണ് ഈ ഭാഗം കടന്നുപോകുന്നത്.  …

        Read More

          നവചേതന പദ്ധതി-കര്‍മ്മ പരിപാടി ആസൂത്രണവും സംഘാടക സമിതി രൂപീകരണവും നടത്തി.

          കൽപറ്റ: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ജില്ലാ സാക്ഷരതാ മിഷന്‍ വഴി നടപ്പിലാക്കുന്ന പട്ടിക ജാതി വിഭാഗക്കാര്‍ക്കായുള്ള തുടര്‍ വിദ്യാഭ്യാസ പദ്ധതിയായ നവചേതനയുടെ കര്‍മ്മ പരിപാടി ആസൂത്രണ യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി, ബത്തേരി നഗരസഭകള്‍, നൂല്‍പുഴ, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാല്‍, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയെയാണ് അഞ്ചാം ഘട്ട പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.   പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനമെന്ന നിലയില്‍ ജില്ലാ പഞ്ചായത്ത്…

          Read More

          നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം, പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

          കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അന്വേഷണത്തോട് സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. വാഹനത്തിന്റെ വേഗത ഉൾപ്പെടെയുള്ള കാര്യങ്ങൾ സൂചിപ്പിച്ച് പൊലീസ് ജാമ്യാപേക്ഷയെ എതിർക്കും. അപകടസമയത്ത് വാഹനം 160 കിലോമീറ്ററിലധികം വേഗതയിലായിരുന്നു സഞ്ചരിച്ചതെന്നാണ്…

          Read More

            കെഎസ്ആർടിസിയിലെ ‘ഫ്രീ’ യാത്ര; തേങ്ങയും വെളിച്ചെണ്ണയും വാങ്ങാൻ വയനാട്ടിൽ നിന്നും കുറ്റിയാടിയിലേക്ക് വണ്ടി കയറി വീട്ടമ്മമാർ

            വെള്ളമുണ്ട: സ്ത്രീകൾക്കായുള്ള കെഎസ്ആർടിസിയുടെ സൗജന്യയാത്ര കേവലം ഒരു യാത്രയ്ക്കപ്പുറം ഒരു അടിപൊളി ബിസിനസ്സ് അവസരമാക്കി മാറ്റിയിരിക്കുകയാണ് വയനാട്ടിലെ വീട്ടമ്മമാർ. യാത്ര തികച്ചും സൗജന്യമായതോടെ, നിത്യോപയോഗ സാധനങ്ങളായ തേങ്ങയും വെളിച്ചെണ്ണയും വിലക്കുറവിൽ വാങ്ങാൻ ഇവർ കൂട്ടത്തോടെ വയനാടൻ ചുരമിറങ്ങി കോഴിക്കോട്ടെ കുറ്റിയാടിയിലേക്ക് വണ്ടി കയറുകയാണ്.   വെള്ളമുണ്ട, എട്ടേനാൽ, ഏഴേനാല്, പത്താംമൈൽ, നിരവിൽപുഴ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി വനിതകളാണ് ഇപ്പോൾ സാധനങ്ങൾ വാങ്ങാനായി കുറ്റിയാടി, തൊട്ടിൽപാലം ടൗണുകളിലേക്ക് ദിവസേന യാത്ര ചെയ്യുന്നത്. വയനാടും കുറ്റിയാടിയും തമ്മിൽ വെളിച്ചെണ്ണയ്ക്ക്…

            Read More

            വിദ്യാര്‍ത്ഥിനിക്ക് യാത്രാ സൗകര്യം നിഷേധിച്ചു; നാല് ചക്ര ഓട്ടോയുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു

            മാനന്തവാടി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നാലു ചക്ര ഓട്ടോയില്‍ നിന്നും ഇറക്കിവിട്ടതായ പരാതിയെ തുടര്‍ന്ന് ഓട്ടോയുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു. മാനന്തവാടിയിലെ സ്വകാര്യ സ്‌കൂളിലേക്ക് മാനന്തവാടി ടൗണില്‍ നിന്നും ഓട്ടം വിളിച്ച വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെത്തിച്ച ശേഷം ഒരു ഫയല്‍ എടുത്ത് വന്നശേഷം തിരിച്ച് ബസ് സ്റ്റാന്റില്‍ പോകണമെന്നും അല്‍പ നേരം കാത്ത് നില്‍ക്കണമെന്നും അഭ്യര്‍ത്ഥിച്ചെങ്കിലും വാഹനത്തില്‍ നിന്നും ഇറക്കി വിട്ടതായാണ് പരാതി.കെ എല്‍ 12 എച്ച് 5770 നമ്പര്‍ വാഹനത്തിന്റെ ഡ്രൈവര്‍ ആയ പി.ജെ ദേവസ്യക്കെതിരായിരുന്നു പരാതി. തുടര്‍ന്ന്…

            Read More

              വയനാടിന് അഭിമാന നിമിഷം; സർക്കാരിന്റെ കരുതലിന് നന്ദി :കെ.റഫീഖ്

              കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭിച്ചതിന് സർക്കാരിന് നന്ദിയർപ്പിക്കുന്നതായി സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്.ഈ വർഷം തന്നെ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി ക്ലാസ്സ് ആരംഭിക്കുമെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ആരോഗ്യമേഖലയിൽ വയനാടിന്റെ ഏറെക്കാലത്തെ സ്വപ്നമാണ് പൂവണിഞ്ഞിരിക്കുന്നത്. ഇതിന് വേണ്ടി സകല പ്രതിസന്ധിധികളെയും തരണം ചെയ്ത് ലക്ഷ്യത്തിനായി പ്രവർത്തിച്ച ഇടതുപക്ഷ സർക്കാരിനും മന്ത്രി വീണാ ജോർജിനും മന്ത്രി ഓ ആർ കേളുവിനും മുൻകൈയെടുത്ത അധികൃതർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും അദ്ദേഹം പ്രസ്താവിച്ചു.  

              Read More