തവിഞ്ഞാൽ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാദുലി വാളാട് (പ്രസിഡന്റ്), സമീർ മക്കിമല (ജനറൽ സെക്രട്ടറി)റഫീഖ് പേര്യ (ട്രെഷറർ) വൈസ് പ്രസിഡൻ്റ്മാർ റഷാദ് തലപ്പുഴ, റാഷിദ് പേര്യ, സെക്രട്ടറിമാർ സമദ് Ec മുള്ളൽ, സബീൽ വാളാട്, ഷാഫി മുള്ളൽ(മീഡിയ വിങ്), കുഞ്ഞമ്മദ് വാളാട് (ചാരിറ്റി വിങ്) എന്നിവരെയും തിരഞ്ഞെടുത്തു.പ്രസിഡന്റ് ഷാദുലി വാളാട് അദ്ധ്യക്ഷം വഹിച്ചു.
ജില്ലാ ഗ്ലോബൽ കെ. എം സി.സി വൈസ് പ്രസിഡൻ്റ് മുഹമ്മദലി പുതിയ കമ്മറ്റി പ്രക്യാപനംനടത്തി.
കെഎംസിസി യുടെ പ്രാധാന്യത്തെ കുറിച്ചും ജില്ലയിൽ
ചെയ്ത കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചും ജില്ല ജനറൽ സെക്രട്ടറി ഗഫൂർ വാരാമ്പറ്റ സംസാരിച്ചു. റാഷിദ് , അബുബക്കർ കാട്ടിക്കുളം,
സമീർ മക്കിമല , റഷാദ് , റാഷിദ് യു എന്നിവർ സംസാരിച്ചു. റഫീഖ്പേര്യ നന്ദിയും പറഞ്ഞു.
