വയോജനക്ഷേമ പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ : അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് പള്ളിക്കുന്ന് ഫാത്തിമ ഭവനിൽ നടത്തിയ വയോജനക്ഷേമ പരിപാടി ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. പി എസ് സുഷമ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ക്യാമ്പ്, വിവിധ കലാപരിപാടികൾ എന്നിവയുണ്ടായിരുന്നു. ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പാലിയേറ്റിവ് കോർഡിനേറ്റർ സ്മിത പി സന്ദേശം നൽകി. ഫാത്തിമ ഭവൻ മദർ സുപീരിയർ സിസ്റ്റർ പ്രിൻസി, സിസ്റ്റർ ഹിൽഡ, പനമരം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സനൂജ…

Read More

    വിഞാന കേരളം അവലോകന യോഗം ചേര്‍ന്നു

    ഓണത്തിന് ഒരു ലക്ഷം തൊഴിലെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയുടെ അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ 27 സി.ഡിഎസുകളിലും ഓണത്തിന് മുന്നോടിയായി തൊഴില്‍ മേള നടത്തും. അതത് ഗ്രാമപഞ്ചായത്ത് പരിധിയിലെ തൊഴില്‍ സാധ്യതകള്‍, തൊഴില്‍ അന്വേഷകര്‍ എന്നിവരെ കണ്ടെത്തുന്നത് അതത് സി.ഡി.എസുകളാണ്. തൊഴില്‍ മേളയുടെ ഭാഗമായി എല്ലാ സി.ഡി എസുകളിലും വിഞാന കേരളത്തിന്റെ മാസ്സ് ക്യാമ്പയിന്‍ ആരംഭിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി മികച്ച എംപ്ലോയി, മികച്ച സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, മികച്ച ചാര്‍ജ് ഓഫീസര്‍ എന്നിവര്‍ക്ക് വിഞാന ശ്രീ,…

    Read More

    നാളെ പ്രഖ്യാപിച്ച ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

    കൽപ്പറ്റ : വന്യ ജീവി അക്രമണത്തിൽ പ്രതിഷേധിച്ച് കൊണ്ട് ചില സംഘടനകൾ നാളെ പ്രഖ്യാപിച്ച ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു.ജില്ലയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും നാളെ തുറന്നു പ്രവർത്തിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു വന്യജീവി ആക്രമണത്തിന്നെതിരെ ഫലപ്രദമായ നടപടികൾതന്നെ ഉണ്ടാവേണ്ടതുണ്ട് . നിരന്തരം ഹർത്താലുകൾ നടത്തിയത് കൊണ്ട് പ്രയോജനമൊന്നുമില്ല വയനാട്ടിലെ ജനജീവിതം സാധാരണ നിലയിലും സമാധാനപൂർവ്വവുമാവുന്ന രീതിയിൽഉറപ്പാക്കുന്നതിനുവേണ്ടിവനംവകുപ്പും അതിൻറെ മേധാവികളും ഇടപെടുകയാണ് വേണ്ടത് നൂൽപ്പുഴയിൽ യുവാവ് കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ട…

    Read More

    നവീകരിച്ച ഇന്ദിരാഭവനും രാജീവ് ഗാന്ധി സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

    മീനങ്ങാടി: നവീകരിച്ച ഇന്ദിരാഭവനും രാജീവ് ഗാന്ധി സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കെ.എല്‍. പൗലോസ്, കെ.ഇ. വിനയന്‍, വര്‍ഗീസ് മുരിയന്‍കാവില്‍, എന്‍.എസ്. നുസൂര്‍, ടി.എം. ഹൈറുദ്ദീന്‍, എം.എ. അയ്യൂബ്, ഉഷ രാജേന്ദ്രന്‍, ലിന്റോ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. പുഞ്ചിരിമട്ടം ദുരന്തമുഖത്ത് സേവനം ചെയ്ത ജിബിന്‍ നൈനാന്‍, മുന്‍ മണ്ഡലം പ്രസിഡന്റുമാരായ വി.എം. വിശ്വനാഥന്‍,…

    Read More

    ഓർഫൻ ഹോം കെയർ സംഗമവും ഫണ്ട് വിതരണവും

    ഓർഫൻ ഹോം കെയർ പദ്ധതിയിലൂടെ അനാഥരെ സംരക്ഷിക്കാനും, സഹായിക്കാനും ബദ്റുൽ ഹുദയും അതിന്റെ സാരഥി ഉസ്മാൻ മൗലവിയും കാണിക്കുന്ന ജാഗ്രത ഏറ്റവും ശ്ലാഘനീയമാണെന്ന് KPCC ജനറൽ സെക്രട്ടറി കെ എൽ പൗലോസ് പറഞ്ഞു. രണ്ട് പതിറ്റാണ്ട് കാലമായി പാവപ്പെട്ടവരുടെ വിദ്യാഭ്യാസ സമുന്നേറ്റത്തിന് വേണ്ടി പ്രവർത്തിക്കുന്നപനമരം ബദ്റുൽ ഹുദയുടെ പ്രവർത്തനങ്ങളെ തുടക്കം മുതൽ നോക്കി കാണുകയും പ്രശംസിക്കുകയും ചെയ്യുന്ന ഒരാളാണ് താനെന്നും കെ എൽ പൗലോസ് പറഞ്ഞു. പനമരം ബദ്റുൽ ഹുദ ക്യാമ്പസിൽ സംഘടിപ്പിച്ച ഓർഫൻ ഹോം കെയർ…

    Read More

    എൻ. മമ്മൂട്ടി സാഹിബ് അനുസ്മരണം

    പനമരം: ജനാധിപത്യ ചേരിയെ ഇല്ലാതാക്കി ബി.ജെപിക്ക് കേരളത്തിൽ പാതയൊരുക്കി ഭരണം നിലനിറുത്താനാണ് പിണറായിയുടെ ശ്രമം. അത് കേരളത്തിൽ വിജയിക്കില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ.എൻ എ ഖാദർ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം കൗൺസിൽ മീറ്റിലും എൻ മമ്മൂട്ടി സാഹിബ് അനുസ്മരണ പരിപാടിയിലും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളം കാലങ്ങളായി പിന്തുടർന്ന രാഷ്ട്രീയ പൈതൃകം പിണറായി സർക്കാർ തകർക്കുകയാണ്. ബി.ജെ പിയുമായി ചേർന്ന് രാഷ്ട്രീയ അജണ്ടകൾ നിശ്ചയിക്കുന്ന കാഴ്ചയാണ് കേരളം…

    Read More

      ചുരത്തിലെ ബസപകടം; ചികിത്സയിലായിരുന്ന വാളവയൽ സ്വദേശി മരിച്ചു

      സുൽത്താൻ ബത്തേരി: താമരശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പൂതാടി പഞ്ചായത്തിലെ വാളവയൽ കല്ലുങ്കൽ സുഭാഷ് (60) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.   പുൽപ്പള്ളി കബനിഗിരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസും, തെറ്റായ ദിശയിൽ എത്തിയ കണ്ടെയ്‌നർ ലോറിയും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. അപകടത്തിൽ സുഭാഷിനും ഭാര്യ സരോജിനിക്കും ഉൾപ്പെടെ 38 പേർക്ക് പരിക്കേറ്റിരുന്നു.

      Read More

        തൊഴിലാളി കളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് പോരാട്ടം ശക്തമാക്കും: അഡ്വ.എം.റഹമത്തുള്ള എം.എൽഎ.

        കൽപ്പറ്റ : തൊഴിലാളി കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ വീണ്ടെടുക്കാനുമുള്ളപോരാട്ടം ശക്തമാക്കും എന്ന് എസ് ടിയു സംസ്ഥാന പ്രസിഡന്റും എം എൽ എ യുമായ അഡ്വ എം റഹമത്തുള്ള പ്രസ്താവിച്ചു. എസ് ടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.മൊയ്തീൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് ഭീമൻ മാർക്ക് വേണ്ടി തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുകയും പുതിയ ലേബർ കോഡുകൾ കൊണ്ട് വന്നതിനെതിരെ എസ് ടിയു ശക്തമായ സമരം ഡൽഹിയിൽ സംഘടിപ്പിക്കുമെന്നും തൊഴിലാളി…

        Read More

          അവെക്കോഡ വയനാടിന്റെ കാർഷിക മേഖലയെ സക്രിയമാക്കും

          ബത്തേരി: ലോകത്തെ അവെക്കോഡ കൃഷിയിലെ ഇരുപത് ശതമാനവും ഉദ്പ്പാദിപ്പിക്കുന്ന വയനാടിനെ, ശാസ്ത്രീയമായ മികവോടെ ശാക്തീകരിച്ചാൽ വയനാട് അവെക്കോഡയുടെ പറുദീസയായി മാറുമെന്ന് ബത്തേരിയിൽ നടക്കുന്ന അവെക്കോഡ ഫെസ്റ്റിവലിൽ നടന്ന സംവാദങ്ങളിൽ വിദഗ്ദർ അഭിപ്രായപ്പെട്ടു.   പ്രമേഹ രോഗികൾക്ക് പോലും ഉത്തമമായ അവെക്കോഡ പോഷക – ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്.   പരിചരണം, ആവശ്യമായ വള പ്രയോഗം, എന്നിവയുടെ ക്രമീകരണങ്ങളിലൂടേയും വളർത്തിയെടുത്ത ഗുണമേന്മയുള്ള പഴം ലോക വിപണിയിൽ ഒന്നാം സ്ഥാനത്തെത്തിക്കാൻ കഴിയും.   ഇത് വഴി കർഷകർക്ക് അധിക വരുമാനം…

          Read More

          കായികോത്സവം: അധ്യാപക പരിശീലനം തുടങ്ങി

          കൽപ്പറ്റ : സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലയില്‍ സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍ക്കും കായിക അധ്യാപകര്‍ക്കുമായി നടത്തുന്ന ഉള്‍ച്ചേരല്‍ കായിക ഉത്സവത്തിന്റെ ഭാഗമായുള്ള അധ്യാപക പരിശീലനം തുടങ്ങി. ജില്ലാതല പരിശീലനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.റഫീഖ് പനമരം ജി എച്ച് എസ് എസ് ഹാളില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ കെ.സുരേഷ് അധ്യക്ഷത വഹിച്ചു. സ്‌പെഷ്യല്‍ ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ്, ഡെഫ് ലിമ്പിക്‌സ് , ഡ്വാര്‍ഫ് ഗെയിംസ് എന്നീ മത്സരങ്ങളുടെ മാതൃകയില്‍ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി…

          Read More