വയനാട്ടിൽ ലഹരി വേട്ട, മെത്തഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ

    വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നാർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ സജിൻ എം ജെ യുടെ നേതൃത്വത്തിൽ വൈത്തിരി താലൂക്കിൽ മുട്ടിൽ ഭാഗത്തു നടത്തിയ പരിശോധനയിൽ വയനാട് എക്‌സൈസ് സൈബർസെല്ലിന്റെ സഹായത്തോടെ വൈത്തിരി താലൂക്കിൽ മുട്ടിൽ സൗത്ത് വില്ലേജിൽ ആനപ്പാറവയൽ ഭാഗത്തു കൊട്ടാരം വീട്ടിൽ ഹംസ മകൻ അജ്മൽ പി വി  എന്നയാളുടെ കൈവശത്തുനിന്നും 90.725 ഗ്രാം മെത്തംഫിറ്റാമിൻ പിടികൂടി.. പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർമാരായ വിജിത്ത് കെ ജി, രഘു വി, സിവിൽ എക്‌സൈസ്…

    Read More

      ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയങ്ങളിലേക്ക് മാറാൻ അവസരം നൽകണം: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻറർ (കെ എസ് ടി സി)

      കൽപ്പറ്റ : പ്ലസ് വണ്ണിന് ഇതുവരെ പ്രവേശനം ലഭിക്കാത്ത ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് പ്രവേശനം ഉറപ്പുവരുത്തിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി സ്വാഗതാർഹം ആണെങ്കിലും നിലവിൽ അഡ്മിഷൻ എടുത്തിരിക്കുന്നവരുടെ പ്രശ്നങ്ങളും ഇതോടൊപ്പം പരിഹരിക്കണം. ഇവർക്ക് താല്പര്യമുള്ള ഹ്യൂമാനിറ്റീസ് പോലുള്ള കോഴ്സുകളിൽ ഗോത്രവർഗ്ഗ സംവരണ വിഭാഗത്തിൽ ആവശ്യത്തിന് സീറ്റുകൾ ഇല്ലാത്തതിനാൽ, താല്പര്യമില്ലാത്ത സയൻസ് അടക്കമുള്ള മറ്റു കോഴ്സുകളിൽ നിർബന്ധിതമായി പ്രവേശനം നേടേണ്ടി വന്നിരിക്കുകയാണ്. താല്പര്യമില്ലാത്ത വിഷയങ്ങൾ പഠിക്കേണ്ടി വരുന്നത് വിദ്യാർത്ഥികളുടെ പഠനനിലവാരത്തെ ബാധിക്കുകയും വൻതോതിലുള്ള കൊഴിഞ്ഞുപോക്കിന് കാരണമാകുകയും ചെയ്യും. ഈ സാഹചര്യത്തിൽ…

      Read More

      കാറിൽ മധ്യവയസ്‌കനെ വലിച്ചിഴച്ച സംഭവം; ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ

      മാനന്തവാടി: കൂടൽ കടവിൽ മാതനെന്ന ആദിവാസി മധ്യവയസ്‌കനെ കാറിന്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ കേസിൽ ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ. പനമരം കുന്നുമ്മൽ വീട് വിഷ്ണു (31), പനമരം യുപി സ്‌കൂളിന് സമീപം താമസിക്കുന്ന നബീൽ കമർ (25) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്ത‌ത്. കേസി ലെ മറ്റ് പ്രതികളായ മുഹമ്മദ് അർഷിദ്, അഭിരാം എന്നിവർ ഇന്നലെ അറസ്റ്റിലായിരുന്നു.

      Read More

        എല്‍ഡിഎഫ് മാനന്തവാടി മണ്ഡലം വികസന സന്ദേശ യാത്രയ്ക്ക് നാളെ തുടക്കമാകും

        മാനന്തവാടി: എല്‍ഡിഎഫ് മാനന്തവാടി നിയോജക മണ്ഡലം വികസന സന്ദേശയാത്രയ്ക്ക് നാളെ തുടക്കമാകും. മന്ത്രി ഒ ആര്‍ കേളു ക്യാപ്റ്റനും വി കെ ശശിധരന്‍ വൈസ് ക്യാപ്റ്റനും കുര്യാക്കോസ് മുള്ളന്‍മട മാനേജരുമായ ജാഥ വൈകീട്ട് നാലിന് നീര്‍വാരത്ത് ആരംഭിക്കും. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം വി വസീഫ് വികസന സന്ദേശയാത്ര ഉദ്ഘാടനം ചെയ്യും.   ജാഥ 14,15 തിയതികളില്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. 14ന് വൈകീട്ട് വാളാട് നടക്കുന്ന രണ്ടാംദിന സമാപന യോഗം സംസ്ഥാന കമ്മിറ്റിയംഗം ടി…

        Read More

          ഛർദ്ദിയും വയറിളക്കവും യുവതി മരിച്ചു

          മാനന്തവാടി : പേരിയ-വട്ടോളി കുറ്റിവയൽ ഉന്നതിയിലേ ശ്രീക്കുട്ടി (20) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം ഛർദ്ദിയും വയറിളക്കത്തെയും തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു, പിന്നീട് മാനന്തവാടി മെഡിക്കൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നു യാത്രാമധ്യേ മരണം സംഭവിച്ചതാണ് വിവരം. ബന്ധുക്കൾ പറഞ്ഞതനുസരിച്ച് സി ടി സ്കാനിങ്ങിന് വേണ്ടിയാണ് കോഴിക്കോടേക്ക് അയച്ചത് എന്നും പറയുന്നു. മാനന്തവാടി മെഡിക്കൽ കോളേജ് ഈ സംവിധാനങ്ങൾ നിലനിർത്തി പ്രവർത്തനരഹിതമായ ഒറ്റക്കാരണത്താൽ 20 വയസ്സുള്ള യുവതി മരണപ്പെട്ടു. പിന്നോക്ക വിഭാഗത്തിൽ ആയ…

          Read More

          നവംബർ ഒന്നിന് വയനാട് സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ലയാകും

          കൽപ്പറ്റ: കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വയനാടിനെ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ലയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ 30 ടൺ ഇ-മാലിന്യം ശേഖരിച്ചു. ‘ഭൂമി’ (BHOOMI) സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തിന്റെ പ്രഖ്യാപനം ഒക്ടോബർ രണ്ടിന് നടത്തും.   കൽപ്പറ്റയിൽ 15 ടൺ, മാനന്തവാടിയിൽ 5 ടൺ, സുൽത്താൻ ബത്തേരിയിൽ 10 ടൺ എന്നിങ്ങനെയാണ് ഇ-മാലിന്യം ശേഖരിച്ചത്. ജില്ലാഭരണകൂടത്തെയും സർക്കാർ ഓഫീസുകളെയും ഇ-മാലിന്യമുക്തമാക്കുകയാണ് ആദ്യഘട്ടത്തിലെ ലക്ഷ്യം. അടുത്ത ഘട്ടത്തിൽ വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും നിന്ന്…

          Read More

          വയനാട് ചുരം പ്രക്ഷോഭ യാത്ര തിങ്കളാഴ്

          കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ നേതൃത്വം കൊടുക്കുന്ന ചുരം പ്രക്ഷോഭ യാത്ര തിങ്കളാഴ്ച കാലത്ത് 8 മണിക്ക് ആരംഭിക്കും. വയനാടിന്റെ ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് പ്രസ്തുത ജാഥ നടക്കുന്നത്. ചുരം ബൈപ്പാസും, ബദല്‍ പാതകളും, റെയില്‍വെയും, എയര്‍ കണക്ടിവിറ്റിയും സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാഥ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ പ്രദേശങ്ങളും വളരുമ്പോള്‍ ആ വളര്‍ച്ചയോടൊപ്പം മുന്നില്‍ പോകാന്‍ ആഗ്രഹിക്കുന്ന വയനാടിനെ തളര്‍ത്തുന്നതും, പുറകോട്ടടിപ്പിക്കുന്നതുമായ സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. 2018 ല്‍…

          Read More

          “വേരുകളുണങ്ങുമ്പോൾ ” പ്രകാശനം ചെയ്തു.

          തൃശ്ശൂർ : കേരള സാഹിത്യ അക്കാദമിയിൽ വച്ച് ഗ്രേസി കെ വി യുടെ കഥാസമാഹാരം “വേരുകളുണങ്ങു മ്പോൾ ” പ്രകാശനം ചെയ്തു. 16 – 11 – 24 ശനിയാഴ്ച ചങ്ങമ്പുഴ ഹാളിൽ വച്ച് നടത്തിയ പൊയട്രി ഫൗണ്ടേഷൻ്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് പ്രകാശനം നടന്നത്. പ്രശസ്ത ഗാനരചയിതാവും കവിയും പ്രഭാഷകനുമായ ശ്രീ രാജീവ് ആലുങ്കൽ പുസ്തക പ്രക പ്രശനം നടത്തി . പ്രശസ്ത കവിയും പൊയട്രി ഫൗണ്ടേഷൻ്റെ സെക്രട്ടറിയുമായ ശ്രീ രാജേഷ് ശ്രീധർ പുസ്തകം ഏറ്റുവാങ്ങി…

          Read More

          കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നടത്തി.

          കൽപറ്റ: സഹകരണ മേഖലയുടെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിനും സ്വതന്ത്രമായി ജോലി ചെയ്യുന്നതിനുമുള്ള സാഹചര്യം ഒരുക്കേണ്ടത് സർക്കാരിൻ്റെ ബാധ്യതയാണെന്ന് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഐ.സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മുണ്ടക്കൈ ചൂരൽമല ദുരിത ബാധിതർക്കുള്ള സഹായം വിതരണം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ പി കെ ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജയേഷ് ഉന്നത…

          Read More

          എസ്‌ഡിപിഐ ലഹരി വിരുദ്ധ കൂട്ടയോട്ടവും ബോധവൽക്കരണവും സംഘടിപ്പിച്ചു.

          മാനന്തവാടി: സർക്കാരുകൾ നിസ്സംഗത വെടിയുക ,ലഹരിയെ തുരത്താം നാടിനെ രക്ഷിക്കാം എന്ന പ്രമേയമുയർത്തി എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടയോട്ടവും ബോധവൽക്കരണവും സംഘടിപ്പിച്ചു. മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് മണ്ഡലം സെക്രട്ടറി സജീർ എം.ടി ഫ്ലാഗ് ഓഫ്‌ ചെയ്ത കൂട്ടയോട്ടം ഗാന്ധിപാർക്കിൽ സമാപിച്ചു. കൂട്ടയോട്ട സമാപനത്തിൽ എസ്‌ഡിപിഐ സുൽത്താൻ ബത്തേരി മുൻസിപ്പൽ പ്രസിഡന്റ് മുഹമ്മദ്‌ ആസിഫ് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. ക്രമാതീതമായ തോതിൽ സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിയെന്ന വിപത്തിനെതിരെ…

          Read More