നവജാത ശിശുവിനെ കൊലപ്പെടുത്തിയതായി പരാതി; മൂന്നുപേർ കസ്റ്റഡിയിലെന്ന് സൂചന

കൽപ്പറ്റ: കൽപ്പറ്റ പള്ളിത്താഴെ ഭാഗത്ത് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലെ നേപ്പാൾ സ്വദേശിനി കുട്ടിയെ കൊലപ്പെടുത്തിയെന്ന ഗുരുതരമായ പരാതിയിൽ അന്വേഷണം ആരംഭിച്ചു. 2024 മെയ് മാസത്തിൽ നടന്ന സംഭവത്തിൽ, യുവതിയുടെ ഭർതൃമാതാവ് ആൺകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായും, മൃതദേഹം രഹസ്യമായി മാറ്റിയതായും പരാതിയിൽ പറയുന്നു. ഏഴ് മാസം ഗർഭിണിയായ യുവതിക്ക് ഗർഭഛിദ്രത്തിന് മരുന്ന് നൽകിയതും, തുടർന്ന് ആൺകുഞ്ഞിന് ജന്മം നൽകിയതുമാണ് ആരോപണം. പരാതി പ്രകാരം, ഭർത്താവും ഭർതൃപിതാവും ഈ ക്രൂരതയ്ക്ക് സഹായം നൽകിയതായും സൂചനയുണ്ട്. യുവതി കഴിഞ്ഞ…

Read More

പികെഎസ്‌ ജില്ലാ കൺവൻഷൻ സംഘടിപ്പിച്ചു.

കൽപ്പറ്റ: സ്വകാര്യ -എയ്ഡഡ് മേഖലകളിലെ സ്ഥാപനങ്ങളിൽ സംവരണം നടപ്പിലാക്കണമെന്ന് പട്ടികജാതി ക്ഷേമ സമിതി (പികെഎസ്‌) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സ്വകാര്യ -എയ്ഡഡ് മേഖലകളിൽ നിയമനം നടത്തുമ്പോൾ അർഹതപ്പെട്ട പട്ടികജാതി വിഭാഗത്തെ പരിഗണിക്കാത്തത്‌ അംഗീകരിക്കാനാവില്ല. വിവിധ സംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽനിന്നും കുടിയേറി താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമെല്ലാം സർട്ടിഫിക്കറ്റ്‌ ആവശ്യമായി വരുമ്പോൾ ഉന്നത ഉദ്യോഗസ്ഥർ സമയത്തിന്‌ അനുവദിച്ച്‌ നൽകാത്ത സാഹചര്യമുണ്ട്. ജാതി സർട്ടിഫിക്കറ്റ് തടസ്സമില്ലാതെ ലഭ്യമാക്കണം, കാലതാമസം ഒഴിവാക്കണം, അർഹതപ്പെട്ട ഭൂമി വിതരണംചെയ്യണം തുടങ്ങിയ…

Read More

വരള്‍ച്ചാ പ്രതിരോധപ്രവര്‍ത്തങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ

സുല്‍ത്താന്‍ബത്തേരി/ തിരുവനന്തപുരം: മുള്ളന്‍കൊല്ലി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വരള്‍ച്ചയുടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ഭാവി പദ്ധതികളെ കുറിച്ച് ആലോചിക്കുന്നതിന് ബഹു. ജലസേചനവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുകയായിരുന്നു അദ്ധേഹം. കബനി പുഴയിലെ വെള്ളമാണ് മേല്‍ പ്രദേശങ്ങളില്‍ കൃഷിയിടങ്ങളിലേക്ക് എടുക്കുന്നത്. അതിനായി ഏഴോളം ചെറുതും വലുതുമായ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ സ്ഥാപിച്ചിട്ടുണ്ട് എങ്കിലും അതിന്റെ പഴക്കം 25-30 വര്‍ഷമാണ്. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുടെ മെയിന്റന്‍സും പമ്പ് സെറ്റ് മോട്ടോര്‍…

Read More

    ജില്ലയിലെ സമസ്ത മേഖലകള്‍ സ്പര്‍ശിച്ച ജനകീയ ബജറ്റ്: ഒ.ആര്‍ കേളു

    കേരളത്തിന്റെ സമസ്ത മേഖലകളേയും ജനവിഭാഗങ്ങളെയും ചേര്‍ത്തുപിടിച്ച ജനകീയ ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതോടൊപ്പം നവകേരള നിര്‍മ്മിതിക്ക് വേഗം കൂട്ടുന്ന വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ച ബജറ്റിന് ജനകീയ മുഖം കൈവന്നിട്ടുണ്ട്.   ജില്ലയെ സംബന്ധിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ താരതമ്യേന കൂടുതല്‍ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ജില്ലാ പഞ്ചായത്ത് തലത്തില്‍ പ്രത്യേക വികസന ഫണ്ട് അനുവദിച്ചത് നേട്ടമാണ്. വയനാട് വികസന പാക്കേജിന്…

    Read More

    എൽ.എഫ് ജംഗ്ഷനിലെ റോഡ് പണി ഉടൻ പൂർത്തിയാക്കണം: എ.കെ അലി

    മാനന്തവാടി : മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി നഗരത്തിലെ എൽ.എഫ് യു.പി സ്കൂൾ ജങ്ഷനിൽ നടക്കുന്ന റോഡ് പണി കരാറുകാർ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും പൂർത്തിയാവാത്തത് ജനങ്ങൾക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണെന്നും റോഡ് പണി ഉടൻ പൂർത്തിയാക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം വൈസ് പ്രസിഡന്റ് എ.കെ അലി. പുതിയ ഇന്റർലോക്ക് പതിക്കലും, ഓവുചാൽ നിർമാണവുമടക്കം പത്തുദിവസം കൊണ്ട് പണി തീർക്കുമെന്നായിരുന്നു കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി അറിയിച്ചിരുന്നത്. അതിനനുസരിച്ച് ജനുവരി 3 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. എന്നാൽ…

    Read More

    അരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

    മാനന്തവാടി: മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രനും സംഘവും ഇന്ന് ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ അരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ എലയവൂര്‍ സ്വദേശി മുഹമ്മദ് അനസ് (26),കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശിമുഹമ്മദ് നൗഷാദ് പി പി എന്നിവരാണ് കെഎല്‍ 13എകെ275 എന്ന നമ്പറുള്ള സ്‌കൂട്ടിയില്‍ കടത്തികയായിരുന്ന കഞ്ചാവുമായി പിടിയിലായത്.എന്‍ഡിപിഎസ്‌നിയമപ്രകാരം കേസ് എടുത്ത് തുടര്‍നടപടിക്കായി മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഏല്‍പ്പിച്ചു.പ്രീവെന്റീവ് ഓഫീസര്‍ മാരായ അബ്ദുള്‍ സലിം, അനൂപ് ഇ സിവില്‍…

    Read More

    ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി കെസിവൈഎം മാനന്തവാടി രൂപത

    മാനന്തവാടി: കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ എന്റെ ഗ്രാമം; റെഡ് റിബണ്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ 2025 ന് തുടക്കമായി. ദ്വാരക എ.യു.പി.സ്കൂളില്‍ വച്ച് മാനന്തവാടി രൂപത പ്രസിഡന്റ് ശ്രീ ബിബിൻ പിലാപ്പള്ളി അധ്യക്ഷത വഹിച്ച പരിപാടി വയനാട് അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷന്‍ ജില്ലാ മാനേജറുമായ എ.ജെ.ഷാജി ഉദ്ഘാടനം ചെയ്തു. ലക്ഷ്യബോധത്തോടെ ജീവിതത്തില്‍ മുന്നേറേണ്ടതിനെ കുറിച്ച് കുട്ടികളുമായി അദ്ദേഹം സംവദിച്ചു. സ്വന്തം ശരീരവും സാമൂഹികാന്തരീക്ഷവും തകര്‍ക്കുന്ന പ്രലോഭനങ്ങളോട് നോ പറയാനും നല്ലതിനോട് യെസ് പറയാനും…

    Read More

    കെ.എൻ.എം സർഗമേള വിജയികളെ അനുമോദിച്ചു

    പിണങ്ങോട്: കെ.എൻ.എം ജില്ലാ സർഗമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ പിണങ്ങോട് മദ്റസയിലെ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡണ്ട് സി.കെ. ഉമ്മർ, ജന. സെക്രട്ടറി ഗഫൂർ താനേരി, സി.കെ. അബ്ദുൽ അസീസ്, യൂനസ് ഉമരി, പി.ടി.എ. പ്രസിഡണ്ട് ഫാസിലുദ്ദീൻ സി.കെ, എ.പി. സാലിഹ് എന്നിവർ സംസാരിച്ചു.

    Read More

      സംസ്ഥാനത്തെ 10 ലക്ഷം ഹെക്ടര്‍ ഭൂമി അളന്നു: മന്ത്രി കെ രാജന്‍

      എല്ലാവര്‍ക്കും ഭൂമി എല്ലാം ഭൂമിക്കും രേഖയെന്ന പദ്ധതിയുടെ ഭാഗമായി രേഖകള്‍ ഡിജിറ്റലാക്കി പൊതുജനങ്ങളുടെ അടിസ്ഥാന പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാനത്തെ 10 ലക്ഷം ഹെക്ടര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തിയതായി റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. പത്ത് വര്‍ഷത്തിനകം സംസ്ഥാനത്ത് നാലരലക്ഷം ജനങ്ങളാണ് ഭൂമിയുടെ അവകാശികളായി മാറിയത്. അര്‍ഹരായവര്‍ക്ക് ഭൂമിയുടെ രേഖ ലഭ്യമാക്കുന്നതിന് പട്ടയ മിഷനിലൂടെ പട്ടയം ലഭിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയാണ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയത്. 2634 കുടുംബങ്ങള്‍ക്ക് മലയോര പട്ടയങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാനത്തെ…

      Read More