പികെഎസ്‌ ജില്ലാ കൺവൻഷൻ സംഘടിപ്പിച്ചു.

കൽപ്പറ്റ: സ്വകാര്യ -എയ്ഡഡ് മേഖലകളിലെ സ്ഥാപനങ്ങളിൽ സംവരണം നടപ്പിലാക്കണമെന്ന് പട്ടികജാതി ക്ഷേമ സമിതി (പികെഎസ്‌) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സ്വകാര്യ -എയ്ഡഡ് മേഖലകളിൽ നിയമനം നടത്തുമ്പോൾ അർഹതപ്പെട്ട പട്ടികജാതി വിഭാഗത്തെ പരിഗണിക്കാത്തത്‌ അംഗീകരിക്കാനാവില്ല. വിവിധ സംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽനിന്നും കുടിയേറി താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമെല്ലാം സർട്ടിഫിക്കറ്റ്‌ ആവശ്യമായി വരുമ്പോൾ ഉന്നത ഉദ്യോഗസ്ഥർ സമയത്തിന്‌ അനുവദിച്ച്‌ നൽകാത്ത സാഹചര്യമുണ്ട്. ജാതി സർട്ടിഫിക്കറ്റ് തടസ്സമില്ലാതെ ലഭ്യമാക്കണം, കാലതാമസം ഒഴിവാക്കണം, അർഹതപ്പെട്ട ഭൂമി വിതരണംചെയ്യണം തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലുന്നയിച്ചു.‍

സംസ്ഥാന സെക്രട്ടറി വി പൊന്നുക്കുട്ടൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ സുഗതൻ അധ്യക്ഷനായി. കെ വി രാജു പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം ജനാർദനൻ റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി പി ലക്ഷ്മണൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് സംസാരിച്ചു. പി കെ ശശികുമാർ സ്വാഗതവും പി ആർ നിർമല നന്ദിയും പറഞ്ഞു.

പികെഎസ്‌ ജില്ലാ കൺവൻഷൻ കെ സുഗതനെ പ്രസിഡന്റായും എം ജനാർദനനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ടി കെ അയ്യപ്പനാണ്‌ ട്രഷറർ. പി ആർ നിർമല, കെ വിജയൻ, കെ വി ബാബു (വൈസ് പ്രസിഡന്റ്‌), എസ് ചിത്രകുമാർ, കെ വി രാജു, പി ആർ ശശികുമാർ, സി പി ശകുന്തള (ജോയിന്റ്‌ സെക്രട്ടറിമാർ).

Leave a Reply

Your email address will not be published. Required fields are marked *