മുണ്ടക്കൈ–ചൂരൽമല ഫണ്ട്‌ വെട്ടിപ്പ്‌ സിപിഐ എം ജനകീയ വിചാരണ; വാഹനജാഥക്ക്‌ തുടക്കം

    കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ദുരിതാശ്വാസ ഫണ്ട്‌ പിരിച്ച്‌ തട്ടിപ്പ്‌ നടത്തിയ കോൺഗ്രസ്‌–യൂത്ത്‌ കോൺഗ്രസ്‌–മുസ്ലിംലീഗ്‌ കൊള്ളയ്‌ക്കും ധനസഹായം നൽകാത്ത കേന്ദ്ര സർക്കാരിന്റെ വഞ്ചനയ്‌ക്കുമെതിരെ സിപിഐ എം നേതൃത്വത്തിൽ നടത്തുന്ന ജനകീയ വിചാരണയുടെ വാഹന പ്രചാരണ ജാഥയ്‌ക്ക്‌ തുടക്കം. കൽപ്പറ്റ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ വി ഹാരിസ്‌ ക്യാപ്‌റ്റനും പി ആർ നിർമല വൈസ്‌ ക്യാപ്‌റ്റനുമായ ജാഥ വെള്ളി വൈകിട്ട്‌ നീലിക്കാപ്പിൽ സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്തു. കെ അബ്ദുറഹ്മാൻ അധ്യക്ഷനായി. വി ഹാരിസ്‌, പി ആർ…

    Read More

      നൂറുദിന ക്ഷയരോഗ നിർമ്മാർജന ക്യാമ്പയിൻ സംഘടിപ്പിച്ചു

      കൽപ്പറ്റ നഗരസഭയും സിഡിഎസും ചേർന്ന് നൂറുദിന ക്ഷയ രോഗ നിർമാർജന ക്യാമ്പയിൻ്റെ ഭാഗമായി പോഷകാഹാരം മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും, വിജയികൾക്ക് മൊമെൻ്റോയും നൽകി.ക്യാമ്പയിൻ നഗരസഭ ചെയർപേഴ്സൺ പി .വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

      Read More

      വയനാട് തിരഞ്ഞെടുപ്പ് ആശംസകള്‍ നേര്‍ന്ന് പ്രിയങ്കയും മൊകേരിയും

      കല്‍പ്പറ്റ:തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ടുമുട്ടിയപ്പോള്‍ ആശംസകള്‍ നേര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയും. ഇത് പാലക്കാട് കല്യാണവീട്ടില്‍ മുഖാമുഖം നിന്നിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആവശ്യപ്പെട്ടിട്ടും ഹസ്തദാനത്തിനു വിസമ്മതിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പാഠമായി. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മൊകേരി പ്രസംഗിക്കവേയാണ് പ്രിയങ്ക അടുത്ത് എത്തിയത്. അകമ്പാടത്തെ കോര്‍ണര്‍ യോഗത്തിനുശേഷം പോത്തുകല്ലിലേക്ക് പോകുകയായിരുന്നു അവര്‍. മൊകേരിയെ കണ്ട പ്രിയങ്ക വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും വേദിയിലെത്തി സൗഹൃദം പങ്കിടുകയുമായിരുന്നു.

      Read More

      ക്ഷേമ ചുമതല : നാലാംവാർഷികം സംഘടിപ്പിച്ച്‌ ജുനൈദ് കൈപ്പാണി

      കൽപ്പറ്റ: ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പ്രാദേശിക ഭരണകൂടങ്ങളാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്നതെന്ന് കർണാടക ആഭ്യന്തര വകുപ്പ് മുൻ മന്ത്രിയും സ്കൗട്ട്സ് ചീഫ് കമ്മീഷ്ണറുമായ പി.ജി.ആർ സിന്ധ്യ അഭിപ്രായപ്പെട്ടു. ജുനൈദ് കൈപ്പാണി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ചുമതലയേറ്റെടുത്തതിന്റെ നാലാം വാർഷിക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലാ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ചും ജുനൈദ് കൈപ്പാണിയെ പൊന്നാടയണിയിച്ചും പി.ജി.ആർ സിന്ധ്യ പങ്കാളിയായി. വികേന്ദ്രീകൃത ആസൂത്രണത്തിൽ കേരളം…

      Read More

        ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

        കൽപറ്റ: നഗരസഭ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി നഗരസഭ പരിസരത്ത് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.നഗരസഭാ വൈസ് ചെയർപഴ്സൺ എസ്.സൗമ്യ പരിപാടി ഉദ്ഘാടനം ചെയ്തു. കൽപറ്റ നഗരസഭാ അങ്കണവാടി അധ്യാപികമാരുടെ നേതൃത്വത്തിലാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിചെയർമാൻ ശശിധരൻ അധ്യക്ഷനായ പരിപാടിയിൽ പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ടി വർഗീസ്, വാർഡ് കൗൺസിലർമാരായ എ.പി നവാസ്, ഗീത , രാജാറാണി,ഐ സി ഡി എസ്സ് സൂപ്പർവൈസർ ഷീജ മാത്യു, കമ്മ്യൂണിറ്റി വുമൺ…

        Read More

        വയനാട് ടൗണ്‍ഷിപ്പ്: എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ സ്ഥലത്തിൻ്റെ മൂല്യം അളക്കാൻ വിദഗ്‌ധ സമിതിയെ നിയമിക്കാൻ ഉത്തരവ്

        കൽപ്പറ്റ: മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്ക് ടൗണ്‍ഷിപ്പ് നിർമിക്കാൻ ഉദ്ദേശിക്കുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ വില തർക്കം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിക്കും. ഇത് സംബന്ധിച്ച്‌ ബത്തേരി സബ് കോടതി ഇന്ന് ഉത്തരവിട്ടു. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ആസ്തിയുടെ കണക്കെടുക്കാനാണ് സമിതിയെ നിയോഗിച്ചത്. നിലവില്‍ നിയമിച്ച കമ്മീഷണറെ വിദഗ്ധ സമിതി കണക്കെടുപ്പിന് സഹായിക്കും. യഥാർത്ഥ മൂല്യം കണക്കാക്കാതെയാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുത്തതെന്ന ഉടമയുടെ ഹർജിയിലാണ് നടപടി. ഹർജിയെ എതിർത്ത സർക്കാർ നിലപാട് തള്ളിയാണ് ബത്തേരി സബ് കോടതിയുടെ ഉത്തരവ്….

        Read More

          കുടുംബശ്രീ വിഷു വിപണമേള ഉദ്ഘാടനം ചെയ്തു.

          കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിഷു വിപണന മേളയുടെ ഉദ്ഘാടനം കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ പി.വിശ്വനാഥൻ നിർവഹിച്ചു. വിപണനമേളയിൽ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ സ്റ്റാളുകൾശ്രദ്ധേയമായി. ഏപ്രിൽ 10 മുതൽ 14 വരെ മേള ഉണ്ടാകും. രാവിലെ 9 മുതൽ 7 വരെയാണ് മേള. വിഷു കണിക്ക് ആവശ്യമായ എല്ലാ സാധനങ്ങളും സജ്ജമാണ്. ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിച്ച ഉൽപ്പന്നങ്ങളായ ഭക്ഷ്യവസ്തുക്കൾ, മസാലപ്പൊടികൾ, പച്ചക്കറികൾ,തുണിത്തരങ്ങൾ , നിത്യോപയോഗ സാധനങ്ങൾ എന്നിവ മേളയിൽ പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി…

          Read More

            മലയാള ദിനാഘോഷം; ഭരണഭാഷ വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി

            ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്താഭിമുഖ്യത്തില്‍ മലയാള ദിനാഘോഷം ഭരണഭാഷ വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി എ.ഡി.എം കെ. ദേവകി ഉദ്ഘാടനം ചെയ്തു. ഭരണ രംഗത്ത് മലയാള ഭാഷ പ്രയോഗത്തില്‍ മികച്ച ജില്ലയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചത് മികച്ച് നേട്ടമാണെന്നും പൊതുജനങ്ങളുമായി നിരന്തരം കത്തിടപാടുകളിലൂടെ ആശയ വിനിമയം നടത്തുന്ന ഉദ്യോഗസ്ഥര്‍ മലയാള ഭാഷയുടെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു. എ.ഡി.എം ഭരണഭാഷ പ്രതിജ്ഞ…

            Read More

            ആസ്പിറേഷനൽ ബ്ലോക്ക് പ്രോഗ്രാം:പനമരം ബ്ലോക്ക് പഞ്ചായത്ത് അവാർഡ് ഏറ്റുവാങ്ങി.

            തിരുവനന്തപുരം : ഇന്ത്യ രാജ്യത്ത് പിന്നോക്കം നിൽക്കുന്ന ബ്ലോക്കുകളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും അവയെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2023 ജനുവരിയിൽ കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച ആസ്പിറേഷനൽ ബ്ലോക്ക് പ്രോഗ്രാം പദ്ധതിയിൽ 27 സംസ്ഥാനങ്ങളിൽ നിന്നും നാല് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 500 ബ്ലോക്കുകളിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയും അതിലൂടെ രാജ്യത്തിന്റെ പുരോഗതി ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് നീതി ആയോഗ് ഇന്ത്യ രാജ്യത്ത് നടപ്പാക്കുന്ന ഈ പദ്ധതി യിൽ സംസ്ഥാനത്ത് ഇടുക്കി,പാലക്കാട്,വയനാട്,കാസർഗോഡ്…

            Read More

              പോക്സോ; പ്രതിക്ക് തടവും പിഴയും 

              വെള്ളമുണ്ട : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. കോഴിക്കോട്, കൊടുവള്ളി, പാലക്കുറ്റി, കയ്യോടിയിൽ വീട്ടിൽ അബു സൂഫിയാൻ (34)നെയാണ് 9 വർഷം തടവിനും 52000 രൂപ പിഴയടക്കാനും കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2022 ജൂൺ മുതൽ ഓഗസ്റ്റ് വരെ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ വെള്ളമുണ്ട സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന കെ. ഷറഫുദ്ദീനാണ് കേസിൽ അന്വേഷണം നടത്തി കോടതി…

              Read More