മാനന്തവാടി: മാനന്തവാടിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച നിലയിൽ 2 കിലോഗ്രാമിലധികം കഞ്ചാവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. മാനന്തവാടി കൊയിലേരി റോഡിൽ നാഗത്താൻ കാവ് റോഡിന് സമീപമുള്ള ഒരു വീട്ടിൽ നിന്ന് 2.067 കിലോഗ്രാം കഞ്ചാവാണ് എക്സൈസ് റെയ്ഞ്ച് സംഘം പിടിച്ചെടുത്തത്. ആറാട്ടുത്തറ പി.ഒ., നാഗത്താൻ കാവ് ദേശം, കപ്പലാം കുഴിയിൽ വീട്ടിൽ ഷാജർ കെ.കെ. (46) ആണ് അറസ്റ്റിലായത്. മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അരുൺകുമാർ ആറിൻ്റെ നേതൃത്വത്തിലുള്ള പാർട്ടിയാണ് പ്രതിയെ പിടികൂടിയത്.
മാനന്തവാടി വില്ലേജിൽ നാഗത്താൻ കാവ് റോഡിൽ KSEB ഇലക്ട്രിക് പോസ്റ്റിന് സമീപമുള്ള നമ്പർ പതിക്കാത്ത വീട്ടിലെ ഹാൾ മുറിയിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പ്രതിക്കെതിരെ എൻ.ഡി.പി.എസ്. നിയമപ്രകാരം ക്രൈം നമ്പർ 79/2026 ആയി കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.
