സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു.

അക്കാദമിക തലത്തിൽ മികച്ച നേട്ടങ്ങൾ ലക്ഷ്യം വെച്ചുകൊണ്ട് കുഞ്ഞോം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നടപ്പാക്കുന്ന AURA 2025 – 26 സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടിയേയും ഒരു യൂണിറ്റ് ആയി പരിഗണിച്ചു കൊണ്ടുള്ള വ്യക്തിഗത പഠനപിന്തുണയും വായന പരിപോഷണവും രക്ഷാകർതൃ വിദ്യാഭ്യാസവും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. പി ടി എ പ്രസിഡണ്ട് ബഷീർ ടി കെ…

Read More

ബെംഗളൂരു-മൈസൂർ ഹൈവേയിൽ വാഹനപകടത്തിൽ വയനാട് സ്വദേശിയായ യുവതി മരണപ്പെട്ടു

ബെംഗളൂരു-മൈസൂർ ഹൈവേയിൽ വാഹനപകടത്തിൽ വയനാട് സ്വദേശിയായ യുവതി മരണപ്പെട്ടു. ബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ചു മാനന്തവാടി സ്വദേശി അഫ്രീന (23) മരണപ്പെട്ടു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്. കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്. മാനന്തവാടി സ്വദേശി മത്തൻ ബഷീർ എന്നവരുടെ മകനും കുടുംബവും ബാംഗ്ലൂരിലേക്ക് പോയ വാഹനമാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

Read More

ഹോളിക്രോസ് കോൺവെന്റും സീനിയർ ഹോം ഉത്ഘടനവും സെപ്റ്റംബർ 12 ന്.

മാനന്തവാടി: വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, സാമൂഹിക ക്ഷേമം, വയോജന പരിചരണം തുടങ്ങിയ മേഖലകളിൽ സേവനം നടത്തുന്ന അന്താരാഷ്ട്ര കത്തോലിക്കാ വനിതാ സന്യാസിനി സമൂഹമായ സിസ്റ്റേഴ്സ് ഓഫ് മേഴ്സി ഓഫ് ദി ഹോളി ക്രോസിന്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ പുതുതായി നിർമ്മിച്ച കോൺവെന്റിന്റെയും സീനിയർ ഹോമിന്റെയും ആശീർവാദവും ഉദ്ഘാടനവും സെപ്റ്റംബർ 12 ശനിയാഴച രാവിലെ 10 മണിക്ക് നടക്കും.   മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം കോൺവെന്റും സീനിയർ ഹോമും ആശീർവദിക്കും. മാനന്തവാടി എം.എൽ.എ ഉഷ വിജയൻ പൊതുസമ്മേളനം…

Read More

    ഫുഡ് കെയർ പൂക്കൂട ബുക്കിങ്ങും വിതരണവും ആരംഭിച്ചു

    ഫുഡ് കെയർ പൂക്കൂട ബുക്കിങ്ങും വിതരണവും ആരംഭിച്ചു കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന ഫുഡ് കെയർ എന്ന വെബ് സൈറ്റ് വഴി ഈ വർഷത്തെ ഓണപ്പൂക്കൾ ഓർഡർ ചെയ്യാം. ഓണത്തിന് മുറ്റത്ത് പൂക്കൾ വിരിക്കാൻ ഫുഡ് കെയർ കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഓണപ്പൂക്കൾ പൂക്കൂട എന്ന പേരിൽ അഞ്ചു മുതൽ പത്ത് തരം പൂക്കളും ഇലകളുമടങ്ങുന്ന 5 കിലോ 10 കിലോ പൂകിറ്റിന് ഓണം മാർക്കറ്റ് വിലയുടെ പകുതി വരെ വില കുറവിൻ ഓർഡർ ചെയ്യാം.മഞ്ഞ,…

    Read More

    വൈത്തിരി സ്വദേശിയായ യുവാവ് ചേളാരിയിൽ മുങ്ങി മരിച്ചു

    ചേളാരി :പാണമ്പ്ര പാച്ചേരി കുളത്തിൽ യുവാവ് മുങ്ങി മരിച്ചു വയനാട് വൈത്തിരി സ്വദേശി യൂനുസ് (37) വയസ്സ് ആണ് മരണപ്പെട്ടത്. കൈ കഴുകാൻ കുളത്തിൽ ഇറങ്ങുന്നതിനിടെയാണ് അപകടം. തേഞ്ഞിപ്പാലം പോലീസ് സംഭവ സ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു.

    Read More

      സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷാ പരിശോധന ലാബ്; ജില്ലാ പര്യടനത്തിന് തുടക്കം

      കൽപ്പറ്റ:സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷ പരിശോധന ലാബിന്റെ ജില്ലാ പര്യടനം ആരംഭിച്ചു. വയനാട് ജില്ലാഭക്ഷ്യ സുരക്ഷ വകുപ്പ് ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷയുടെ ഭാഗമായാണ് ഈറ്റ് റൈറ്റ്കേരളം സേഫ് ഓണം 2026 പരിശോധന പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിൽ വിവിധയിടങ്ങളിൽ പരിശോധന പര്യടനം നടത്തുന്ന മൊബൈൽ ഫുഡ്‌ സേഫ്റ്റി ലബോറട്ടറിയുടെ ഫ്ലാഗ് ഓഫ് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ് നിർവഹിച്ചു. ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷ ലക്ഷ്യമിടുന്ന പദ്ധതി നടപ്പിലാക്കിയ ആരോഗ്യ വകുപ്പ് മന്ത്രിയെയും, ഭക്ഷ്യ സുരക്ഷ വകുപ്പിനെയും മന്ത്രി…

      Read More

      ടേബിൾ ടെന്നീസ് ക്രിസ്ജോ ജോജി ജില്ലാ ചാമ്പ്യൻ

      കൽപ്പറ്റ: ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിലും 19വയസിന് താഴെയുള്ളവരുടെ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി ക്രിസ്‌ജോ ജോജി ജില്ലാ ചാമ്പ്യൻ ആയി. മുട്ടിൽ വയനാട് ഓർഫനേജ് വി.എച്ച്.സിയിൽ ഡി.എഫ്.ഇ ഒന്നാം വർഷ വിദ്യാർത്ഥിയാണ്.

      Read More

        വയനാട്ടിലെ നിലക്കാത്ത വന്യമൃഗ ആക്രമണം അധികൃതർ ഉണർന്ന് പ്രവർത്തിക്കണം: അമൽ ജോയ്

        പുൽപ്പള്ളി: വയനാട്ടിൽ ഒരിടവേളക്ക് ശേഷം വന്യമൃഗ ആക്രമണം തുടർക്കഥയാവുന്ന സാഹചര്യത്തിൽ അധികൃതർ ഉണർന്നു പ്രവർത്തിക്കണമെന്ന് നിയുക്ത ജില്ലാപഞ്ചായത്ത് അംഗം അമൽ ജോയ് ആവശ്യപ്പെട്ടു. വന്യമൃഗ ആക്രമണങ്ങളിൽ നിന്നും മനുഷ്യരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്ന കാലങ്ങളായുള്ള വയനാട്ടുകാരുടെ ആവശ്യത്തിന് മുന്നിൽ അധികൃതർ മുഖം തിരിച്ചു നിൽക്കുന്നതിന്റെ മറ്റൊരു ഇരയാണ് ദേവർഗദ്ദയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കൂമൻ. കാപ്പിസെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ഇറങ്ങിയ കടുവ കൂമനെ പുഴക്കരയിൽ നിന്നും കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ മനസിലാകുന്നത്…

        Read More

        പൊതുപരിപാടികളിലെ സാന്നിധ്യം: ജുനൈദ് കൈപ്പാണിക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്

        ന്യൂഡൽഹി : പൊതുപ്രവർത്തകനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണിയെ തേടി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്. കഴിഞ്ഞ നാല് വർഷത്തിനി ടയിൽ ഏറ്റവും കൂടുതൽ പൊതുപരിപാടികളിൽ പങ്കെടുത്ത് ഡോക്യുമെന്റ് ചെയ്യപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധി എന്ന നിലയിലാണ് ജുനൈദ് കൈപ്പാണിയ്ക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ലഭിച്ചത്. കർമ്മബാഹുല്യത്തിനും ഭരണപരമായ തിരക്കുകൾക്കുമിടയിലും സമയം ക്രമീകരിച്ച്‌ പൊതുവായതും ഔദ്യോഗികവും അനൗദ്യോഗികവുമായ ആയിരകണക്കിന് ക്ഷണിക്കപ്പെട്ട ചടങ്ങുകളിൽ പങ്കെടുത്ത് സാന്നിധ്യം അറിയിച്ചു. പൊതുപ്രവർത്തനരംഗത്തും ജീവകാരുണ്യമേഖലയിലും പരമ്പരാഗത…

        Read More

        ദളിത് യുവതിക്കെതിരെ ജാതി അധിക്ഷേപം; കോൺഗ്രസിന്റെ മൗനം അപഹാസ്യം: സി.പി.ഐ.(എം)

        മുള്ളൻകൊല്ലി: മഹിള കോൺഗ്രസ്സ് നേതാവായ ദളിത് യുവതിക്കെതിരെ ജാതി അധിക്ഷേപം നടത്തിയ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടിനെതിരെ പോലീസ് കേസെടുത്തിട്ടും ഡി.സി.സി പ്രസിഡണ്ടുൾപ്പടെയുള്ള കോൺഗ്രസ് നേതൃത്വം വിഷയത്തിൽ പ്രതികരിക്കാതെ മൗനം പാലിക്കുന്നത് അപഹാസ്യമാണന്ന് സി.പി.ഐ.(എം) മുള്ളൻകൊല്ലി ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മഹിള കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് നയിച്ച ജാഥയെ സ്വീകരിക്കാനത്തിയ ദളിത് കോൺഗ്രസ് നേതാവായ യുവതിയെയാണ് ജാതി അധിക്ഷേപം നടത്തി അപമാനിച്ച് വേദിയിൽ നിന്നും ഇറക്കിവിട്ടത്. ഇത് സംബന്ധിച്ച് യുവതി പോലീസിൽ പരാതി നൽകിയങ്കിലും കോൺഗ്രസ് നേതൃത്വം…

        Read More