ദുരന്തബാധിതർക്ക് നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാന ചടങ്ങ് നടത്തി

    കൽപ്പറ്റ : ജംഇയ്യത്തുൽ ഉലമാ ഹിന്ദ് വയനാട് ദുരന്തബാധിതർക്കായ് നിർമ്മിച്ചു നൽകിയ 11 വീടുകളുടെ താക്കോൽ ദാന ചടങ്ങ് നടത്തി.     നൗഫൽ കൗസരി സ്വാഗതം ആശംസിച്ചു.   ജംഇയ്യത്തുൽ ഉലമാ ഹിന്ദ് ദേശീയ സിക്രട്ടറി മൗലാനാ ഹകീമുദ്ധീൻ ഖാസിമി താക്കോൽദാന ചടങ്ങ് ഉത്ഘാടനം ചെയ്തു.   പദ്ധതി പ്രദേശത്ത് വൃക്ഷ തൈകൾ നടാനും അദ്ദേഹം നേതൃത്വം നൽകി. നെല്ലിമാളത്ത് ജംഇയ്യത്ത് നിർമ്മിക്കുന്ന മസ്ജിദ് ഉൾപ്പെടെയുള്ള സാംസ്കാരിക കേന്ദ്രത്തിൻ്റെ ശിലാസ്ഥാപനവും മൗലാന നിർവ്വഹിച്ചു. ചടങ്ങിൽ ജംഇയ്യത്തുൽ…

    Read More

      ഐശ്വര്യ തമന്നയെ ആദരിച്ചു

      കമ്മന : ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ഐശ്വര്യ തമന്നയെ എടവക പഞ്ചായത്ത് പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു പ്രസിഡന്റ് കെ വി സിജോ കക്കാട്ട് അധ്യക്ഷത വഹിച്ചു ഭാരവാഹികളായl തോമസ് കാവനാൽ, ബിനോയ് കുരിശിൽമൂട്ടിൽ, സുധി നെല്ലിക്കൽ, ഷാജി കൈരളി, തുടങ്ങിയവർ സംസാരിച്ചു

      Read More

      മാനന്തവാടി മെഡിക്കൽ കോളേജ് ; സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ കാപട്യം വെടിയണം- പി ടി സിദ്ധീഖ്.

      മാനന്തവാടി : മാനന്തവാടി മെഡിക്കൽ കോളേജിന്റെ ദയനീയ അവസ്ഥക്ക് സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ ഉത്തരവാദികളാണെന്നും അവർ നടത്തുന്ന പൊറാട്ടു നാടകങ്ങൾ അവസാനിപ്പിക്കണമെന്നും എസ്‌ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്. മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിവിധങ്ങളായ കമ്മിറ്റികളിൽ രാഷ്ട്രീയ പ്രതിനിധികളുടെ സാന്നിധ്യം ഉണ്ട്. എന്നാൽ അവിടെങ്ങളിൽ ഹോസ്പിറ്റലിന്റെ ദയനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ഇടപെടൽ നടത്തുന്നതിന് പകരം ജനങ്ങളെ കണ്ണിൽ പൊടിയിടുന്ന തരത്തിലുള്ള പ്രതിഷേധങ്ങളുമായി അവർ…

      Read More

        താമരശ്ശേരി ചുരത്തിൽ മഴയാത്ര സംഘടിപ്പിച്ചു

        ലക്കിടി :പുതുപ്പാടി ഗ്രാമ പഞ്ചായത്തും ചുരം ഗ്രീൻ ബ്രിഗേഡും സംയുക്തമായി ചുരത്തിൽ മഴയാത്ര സംഘടിപ്പിച്ചു. മലബാർ റിവർ ഫെസ്റ്റിവലിൻ്റെ പ്രചരണാർഥം സംഘടിപ്പിച്ച പരിപാടി സി. കെ. കാസിം എം.എൽ എ ഉദ്ഘാടനം ചെയ്തു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു താന്നിക്കാക്കുഴി അധ്യക്ഷത വഹിച്ചു. താമരശ്ശേരി ചുരത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ സദാ സേവന സന്നദ്ധരായി സേവനമനുഷ്ഠിക്കുന്ന ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരെ എം.എൽ എ പ്രശംസിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മംഗലത്ത്, ജില്ലാ പഞ്ചായത്തംഗം…

        Read More

          ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

          കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൽപ്പറ്റ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ചവരേയും,SSLC +2 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും നടത്തി. 11/07/26 ന് ശനിയാഴ്ച 3 30 pm.ന് കൽപ്പറ്റ ഹോളിഡേയ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മക്കൾക്കുള്ള മെമെൻ്റൊ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. SSLC +2 വിദ്യാർത്ഥികൾക്കുളള മെമൊൻ്റൊകൾ ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ്, ജനറൽ സെക്രട്ടറി…

          Read More

          മെച്ചന യുവജന വായനശാല പ്രതിഭകളെ അനുമോദിച്ചു.

          കൽപ്പറ്റ:  വിവിധ മേഖലകളിൽ വിജയം നേടിയ പ്രതിഭകളെ മെച്ചന യുവജന വായനശാല ആൻഡ് അർച്ചന ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. കേരളോത്സവം, സ്കൂൾ കലോത്സവം, മിസ് വയനാട് റണ്ണർ അപ്പ് നേടിയ എ.വി. രമ്യ എന്നിവരെയാണ് അനുമോദിച്ചത്. യോഗം വാർഡ് മെമ്പർ മുരളിദാസൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബിന്ദു മാധവൻ മെമൻ്റോ നൽകി. ക്ലബ് പ്രസിഡൻ്റ് വി.ഡി.രാജു അധ്യക്ഷത വഹിച്ചു. എ.കെ. മോഹനൻ, പി. എസ്.ശശിധരൻ, സി.ഒ. തോമസ്, കെ.എസ്.ജോഷി ഫ്രാൻസിസ് അബ്രഹാം, ശ്യാമള മോഹനൻ , മിനി…

          Read More

            ഇടതുഭരണത്തില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറി: വി ഡി സതീശന്‍

            കമ്പളക്കാട്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആശുപത്രികളില്‍ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ഇല്ലാതെ ആരോഗ്യ കേരളം വെന്റിലേറ്ററിലായി. വൈദ്യുതി ബോര്‍ഡും സപ്ലൈകോയും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും വലിയ കടക്കെണിയിലാണ്. ഏഴ് ക്ഷേമനിധി ബോര്‍ഡുകളും തകര്‍ന്ന് തരിപ്പണമായി. എന്നിട്ടാണ് ഭരണനേട്ടമുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. യു ഡി എഫ് കണിയാമ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് ആദ്യ സര്‍ക്കാര്‍ നല്‍കിയ 600…

            Read More

            കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ മീനങ്ങാടി മേഖലാ സമ്മേളനംനടത്തി.

            മീനങ്ങാടി : കേരള സ്റ്റേറ്റ്ടെയ്ലേഴ്സ് അസോസിയേഷൻ മീനങ്ങാടി മേഖലാ സമ്മേളനത്തിൽ കേരളത്തിലെ തയ്യൽ തൊഴിലാളികൾ അടക്കമുള്ളവരുടെ ക്ഷേമ പെൻഷൻ 2500 രൂപയായി വർധിപ്പിക്കണമെന്ന് പ്രകടനപത്രിയിലെ വാഗ്ദാനം നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണമെന്നും എട്ടര വർഷക്കാലം ഭരിച്ചിട്ടും 100 രൂപ പോലും പെൻഷൻ വർധിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. സ്ത്രീ തൊഴിലാളികളുടെ പ്രസവ ആനുകൂല്യ കുടിശിക ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. കെ. എസ്. ടി. എ . (എൻ) സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ. മനോഹരൻ…

            Read More

            കൽപ്പറ്റ ഫലാഹിൽ ജുനൈദ് കൈപ്പാണിക്ക് സ്വീകരണം നൽകി

            കൽപ്പറ്റ: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ ദേശീയ അവാർഡും മികച്ച പൊതുപ്രവർത്തകനുള്ള കർമ്മശ്രേഷ്ഠ സംസ്ഥാന അവാർഡും ലഭിച്ച ജുനൈദ് കൈപ്പാണിക്ക് കൽപ്പറ്റ ദാറുൽ ഫലാഹിൽ സ്വീകരണം നൽകി. ഡോ. ബശീറുൽ ഹഖ് അൽ ഖുറൈഷി വെല്ലൂർ, സയ്യിദ്‌ ത്വാഹിർ ഖാദിരി അൽജീലാനി,സയ്യിദ് ബാക്കിർ ഖാദിരി അൽജീലാനി,സയ്യിദ് അശ്‌ഫാഖ് അൻവർ ചെന്നൈ, സയ്യിദ് മശ്‌ഹൂർ മുല്ലക്കോയ തങ്ങൾ വാവാട് എന്നിവർ ചേർന്ന് മജ്ലിസുൽ ഖാദിരിയ്യയുടെ ആദരവ് ഫലകം ജുനൈദ് കൈപ്പാണിക്ക് കൈമാറി. കെ.കെ…

            Read More

              കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യത

              തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച മുതല്‍ 22-ാംതീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.   അതേസമയം, കേരളത്തില്‍ ഇന്നും നാളെയും സാധാരണയെക്കാള്‍ 3 മുതല്‍ നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഉയര്‍ന്ന താപനില പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി വരെയും, കൊല്ലം ജില്ലയില്‍ 39 ഡിഗ്രി, കോട്ടയം…

              Read More