മീനങ്ങാടിയിൽ വാഹനാപകടം ഒരാൾക്ക് പരിക്ക് 

    മീനങ്ങാടി: മാക്സ് ക്യാബ് ഗുഡ്‌സ് ഡ്രൈവർ ചുള്ളിയോട് സ്വദേശി മിദ്ലാജിനാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട മാക്സ് ക്യാബ് ഗുഡ്‌സ് ‌നിർത്തിയിട്ട കാറിലും മറ്റൊരു ഗുഡ്‌സിലും ഇടിച്ചാണ് അപകടം. ക്യാബിനിടയിൽ കാൽ കുടുങ്ങിയ മിദ്ലാജിനെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. 45 മിനുട്ടോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.പരിക്ക് ഗുരുതരമല്ല. രാവിലെ 6 മണിയോടെയാണ് അപകടം.

     

    Leave a Reply

    Your email address will not be published. Required fields are marked *