ചൂരൽമല മുണ്ടക്കൈ ദുരിതബാധിതർക്ക് ഒരു കൈത്താങ്ങ്.

തൃക്കൈപ്പറ്റ:- കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് തൃക്കൈപ്പറ്റ,നെല്ലിമാളത്ത് നിർമ്മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം കെ എസ് എസ് പി എയുടെ സംസ്ഥാന പ്രസിഡന്റ് എംപി വേലായുധൻ നിർവഹിച്ചു. സംഘടന വാങ്ങിയ 24 സെന്റിൽ നാലു വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. തുടർന്ന് നടന്ന യോഗത്തിൽ കെഎസ്എസ് പി എ കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ പി കുഞ്ഞു മൊയ്തീൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രെട്ടറിയറ്റ് മെമ്പർ മാരായ പി കെ വിപിന ചന്ദ്രൻമാസ്റ്റർ,ഈ ടി സെബാസ്റ്റിൻ…

Read More

വന്യ മൃഗശല്യം ശാശ്വത പരിഹാരം വേണം എസ്. കെ. എസ്. എസ്. എഫ്

മാനന്തവാടി: കടുവയുടെ ആക്രമത്തിൽ സ്ത്രീ കൊല്ലപ്പെടാൻ ഉണ്ടായ സാഹചര്യം അതീവ ദുഃഖകരമായ സംഭവമാണെന്നും അതിനാൽ കൊലയാളി കടുവയെ വെടിവെച്ചു കൊല്ലണം എന്നും വയനാട്ടിലെ വന്യ മൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും മാനന്തവാടി മേഖല എസ്. കെ. എസ്. എസ്. എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. തമിഴ്നാട് കർണാടക വനമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ജില്ലയാണ് വയനാട് കുറച്ചുകാലങ്ങളായി വന്യജീവികളുടെ ആക്രമണം കൊണ്ട് ബുദ്ധിമുട്ടി ജീവിക്കേണ്ട അവസ്ഥയിലാണ് വയനാടൻ ജനത. ഉൾവനങ്ങളിൽ പോലും കാണാൻ കഴിയാത്ത പുലിമുതൽ കടുവ വരെ…

Read More

    ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

    മാനന്തവാടി: മാനന്തവാടിയിലെ പൊതു സമൂഹത്തെ ചേർത്ത് നിർത്തി പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ ഇഫ്താർ സംഗമം. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം സത്യവതി ടീച്ചർ, ജില്ല ലൈബ്രറികൗൺസിൽ പ്രസിഡണ്ട് പികെ സത്താർ, കവിയും സാംസ്കാരിക പ്രവവർത്തകനുമായ റസാഖ് കൽപ്പറ്റ തുടങ്ങിയവർ ഇഫ്താർ സന്ദേശം നൽകി. സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവരും നഗരസഭ സ്റ്റാൻ്റിം കമ്മിറ്റി ചെയർപേഴ്സൺമാരും കൗൺസിലർമാരും, ഗ്രന്ഥാലയം പ്രവർത്തകരും കുടുംബങ്ങളും ഗ്രന്ഥാലയം സുഹൃത്തുക്കളും ഉൾക്കൊണ്ട ഒരപൂർവ്വ സുഹൃദ് സംഗമവേദിയാവുകയായിരുന്നു പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ ഇഫ്താർ…

    Read More

      ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ബലിക്കൽ പുര ഉത്തരം വെപ്പു കർമ്മം നടത്തി

      തിരുനെല്ലി. ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ചുറ്റമ്പല നിർമ്മാണ പ്രവർത്തിയുടെ ഭാഗമായിട്ടുള്ള ബലിക്കൽ പുരയുടെ ഉത്തരം വെപ്പ് ചടങ്ങ് ക്ഷേത്ര ശില്പി ചെറുതാഴം വിവി ശങ്കരൻ ആചാരിയുടെ കാർമി കത്വത്തിൽ നടത്തി തദവസരത്തിൽ ക്ഷേത്ര മേൽശാന്തി ഇ എൻ കൃഷ്ണൻ നമ്പൂതിരി ക്ഷേത്ര ട്രസ്റ്റി പി. ബി കേശവദാസ് ക്ഷേത്ര മാനേജർ പികെ പ്രേമചന്ദ്രൻ ചുറ്റമ്പല നിർമ്മാണ കമ്മിറ്റി പ്രസിഡന്റ് പി കെ വാസുദേവനു ണ്ണി.സെക്രട്ടറി കെ അനന്തൻ നമ്പ്യാർ പഞ്ചായത്ത് മെമ്പർപി എൻ ഹരീന്ദ്രൻ കമ്മിറ്റി…

      Read More

        പ്രവാസി ക്ഷേമനിധിക്ക് കേന്ദ്രവിഹിതം അനുവദിക്കണം: കേരള പ്രവാസി സംഘം

          കൽപറ്റ: സംസ്ഥാന സർക്കാർ 2009 ൽ നടപ്പിലാക്കി തുടർന്നുപോരുന്ന പ്രവാസി ക്ഷേമനിധിയിലേക്ക് കേന്ദ്രസർക്കാരിന്റെ വിഹിതം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് കേരളം പ്രവാസി സംഘം സംസ്ഥാന വ്യാപകമായി രാജ്ഭവന്റെ മുന്നിലും വിവിധ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലും നടത്തിയ രാപ്പകൽ സമരം കൽപറ്റ ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ സംസ്ഥാന വൈസ്പ്രസിഡന്റ് പി ഷാഫിജ ഉദ്‌ഘാടനം ചെയ്തു. എമിഗ്രെഷൻ ക്ലിയറൻസ് ഫണ്ടും, ഐ സി ഡബ്ള്യു എഫ് ഫണ്ടും പ്രവാസി ക്ഷേമത്തിന് ഉപയോഗിക്കണമെന്ന് പ്രവാസി സംഘം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്…

        Read More

        വയനാട്ടിലെ മഴക്കെടുതി ലഘൂകരണ- തയ്യാറെടുപ്പുകൾ വിലയിരുത്തി: പ്രിയങ്ക ഗാന്ധി എംപി

        കൽപ്പറ്റ: വയനാട്ടിലെ മഴക്കെടുതി ലഘൂകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി പ്രിയങ്ക ഗാന്ധി എംപി. വയനാട്ടിലെ കാലവർഷക്കെടുതി വിലയിരുത്തിയും മഴക്കെടുതി മൂലം കാർഷിക മേഖലയിലേക്കുണ്ടായ നഷ്ടം കണക്കാക്കുകയും കർഷകർക്ക് കൃത്യമായ നഷ്ടപരിഹാരം നൽകുന്നതിന് വേണ്ടിയുള്ള ഇടപെടൽ ഉണ്ടാകണമെന്നും ഭീഷണിയായി നിൽക്കുന്ന ഉണങ്ങിയ മരങ്ങൾ മുറിച്ചുമാറ്റുന്ന നടപടി വേഗത്തിൽ ആക്കണമെന്നും യോഗത്തിൽ ആവശ്യപെട്ടു. വിവിധ വകുപ്പുകളുടെ കൈവശമുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ വകുപ്പ് തന്നെ നേതൃത്വം നൽകണമെന്ന് ഏകോപനം പഞ്ചായത്ത് തലത്തിൽ നടക്കണമെന്നും ജീവനും ഭീഷണിയായി മരങ്ങൾ അടിയന്തര പ്രാധാന്യത്തോടെ കൂടി മാറ്റണമെന്ന്…

        Read More

          ജനപ്രതിനിധികളെ ആദരിച്ചു

          പൂതാടി പഞ്ചായത്തിലെ പുതുതായി തിരഞ്ഞെടുത്ത ജനപ്രതിനിധികളെയും CDS ഭാരവാഹികളേയും കേരള ഗ്രാമീണ ബാങ്കിന്റെ നേതൃത്വത്തിൽ ആദരിച്ചു.പഞ്ചായത്തിലെ കേണിച്ചിറ,ഇരുളം,വകേരി,നടവയൽ ശാഖകൾ ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.കേരള ഗ്രാമീണ ബാങ്ക് റീജിയണൽ മാനേജർ T V. സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് E K ബാലകൃഷ്ണൻ,വൈസ് പ്രസിഡന്റ്‌ ബിന്ദു ബാബു,പഞ്ചായത്ത് അംഗം A V ജയൻ , കേണിച്ചിറ ശാഖ മാനേജർ ഷിനോജ് വാകേരി ശാഖ മാനേജർ ജിജു ചാക്കോ എന്നിവർ സംസാരിച്ചു.

          Read More

          രക്തദാന ക്യാമ്പ് നടത്തി

           മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. അവയവദാന സമ്മതി പത്രം മാനന്തവാടി നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ്ബ് സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. ചടങ്ങിൽ ശതാവരി മകര ആയുർവേദ ചീഫ് മെഡിക്കൽ കൺസൾട്ടന്റ് ഡോ. അരുൺ വി.നായർ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിൻ ബാബു, ആർഎംഒ ഡോ.ആർ.ജി.ഫെസിൻ, ഡെപ്യൂട്ടി സൂപ്രണ്ട്…

          Read More

            താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

            താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു.   ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്.   താമരശ്ശേരിയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപ് ആണ് ഡോക്റെ വെട്ടിപരിക്കേൽപ്പിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വെട്ടേറ്റ ഡോക്ടറുടെ പരിക്ക് ഗുരുതരമല്ല. ഡോക്‌ടറെ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.   മകൾക്ക് മതിയായ ചികിത്സ ലഭിച്ചില്ല എന്നാരോപിച്ചായിരുന്നു ആക്രമണം. ആഗസ്റ്റ് 14-നാണ് സനൂപിൻ്റെ മകൾ അനയ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച്…

            Read More

              തുമെരുദ്ധ: നെല്ല് സംരക്ഷണകേന്ദ്രം സന്ദര്‍ശന ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

              തുമെരുദ്ധ: നെല്ല് സംരക്ഷണകേന്ദ്രം സന്ദര്‍ശന ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു കുടുംബശ്രീ ജില്ലാമിഷന്‍ തിരുനെല്ലി സി.ഡി.എസിന്റെ സഹകരണത്തോടെ ഗോത്ര സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി അടുമാരി പാടശേഖരത്തില്‍ സംഘടിപ്പിക്കുന്ന ബത്ത ഗുഡെ നെല്ല് സംരക്ഷണകേന്ദ്രത്തിന്റെ സന്ദര്‍ശന ഫെസ്റ്റ് ലോഗോ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പ്രകാശനം ചെയ്തു. ബത്ത ഗുഡെ കുടുബശ്രീ ജെ.എല്‍.ജി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ രണ്ട് ഏക്കറില്‍ 150 ഓളം വ്യത്യസ്തങ്ങളായ നെല്‍വിത്തുകളാണ് ഉത്പാദിപ്പിക്കുന്നത്. നെല്‍കൃഷി, വ്യത്യസ്തങ്ങളായ രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാനായി ഡിസംബര്‍ 31 വരെ…

              Read More