ബൈക്ക് അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

കണിയാമ്പറ്റ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. മില്ല്മുക്കിൽ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് റോഡ് മുറിച്ച് കടക്കുകയായിരുന്ന ജെറാൾഡ് (ബേബി 55) എന്ന വെള്ളച്ചിമൂല പന്തലാടി സ്വദേശിയായ മധ്യവയസ്കന് ബൈക്കിടിച്ച് പരിക്കേൽക്കുകയും തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു ബേബി.തുടർന്ന് ഇന്ന് മരണസംഭവിക്കുകയും ചെയ്തു.

Read More

    സണ്ടേസ്കൂൾ ഭദ്രാസന അധ്യാപക സംഗമം മീനങ്ങാടിയിൽ

    മീനങ്ങാടി: സണ്ടേസ്കൂൾ മലബാർ ഭദ്രാസന അധ്യാപക സംഗമം ഏപ്രിൽ പന്ത്രണ്ടിന് ഞായറാഴ്ച മീനങ്ങാടി സെൻ്റ് പീറ്റേഴ്‌സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടത്തപ്പെടും . സംഗമം മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗ്ഗീസ് മോർ സ്‌തേഫാനോസ് ഉദ്ഘാടനം ചെയ്യും. വയനാട് നീലഗിരി ജില്ലകളിൽ നിന്നായി അഞ്ഞൂറോളം അധ്യാപകർ സംഗമത്തിൽ പങ്കെടുക്കും. സംഗമത്തോടനുബന്ധിച്ച് കത്തീഡ്രൽ വികാരി ഫാ. ബിജു മോൻ കാർലോട്ടു കുന്നേൽ പതാക ഉയർത്തും. ഞായറാഴ്ച രാവിലെ കൽപ്പറ്റ മീരാ ഐ കെയറുമായി സഹകരിച്ച് സൗജന്യ…

    Read More

      സൺഡേ സ്കൂൾ കലോത്സവം: കോറോം സെയ്ൻ്റ് മേരീസ് സ്കൂ‌ളിന് കിരീടം

      ഇരുമനത്തൂർ: മലങ്കര യാക്കോ ബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ മാനന്തവാ ടി മേഖലാ കലോത്സവം സമാപി ച്ചു. ഇരുമനത്തൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നടത്തിയ കലോത്സവത്തിന് എം. ജെ. എസ്. എസ്. എ മലബാർ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ പതാക ഉയർത്തി. കോറോം സെന്റ് മേരീസ് സൺഡേ സ്കൂൾ ഒന്നും മാനന്തവാടി സെന്റ് ജോർജ് സൺഡേ സ്കൂൾ രണ്ടും ഇരുമനത്തൂർ സെയ്ന്റ് ജോൺസ് സൺഡേ സ്കൂൾ മൂന്നും…

      Read More

      എസ്‌എസ്‌എൽസി, പ്ലസ് ടു വിജയികളെയും സമര നേതാക്കളെയും അനുമോദിച്ചു.

      പഞ്ചാരക്കൊല്ലി: എസ്‌ഡിപിഐ പഞ്ചാരക്കൊല്ലി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2024-25 വർഷത്തെ എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ചവരെയും കടുവ ആക്രമണത്തിൽ സഹോദരി രാധ കൊല്ലപ്പെട്ടതനതിരെ നടന്ന പ്രതിഷേധ ത്തിന് നേതൃത്വം നൽകിയവരേയും അനുമോദിച്ചു. ബ്രാഞ്ച് പ്രസിഡന്റ് ജബ്ബാർ കെയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പാർട്ടി മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ ഉദ്ഘാടനം ചെയ്തു.എസ്‌ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്, സെക്രട്ടറി ബബിത ശ്രീനു, ജില്ലാ കമ്മിറ്റിയംഗം ഉസ്മാൻ ഇ, മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ,…

      Read More

      മേപ്പാടിയിൽ പ്രതിഷേധ റാലിയും, ജനകീയ കൺവെൻഷനും സംഘടിപ്പിച്ചു

      മേപ്പാടി : ചൂരൽമല മുണ്ടക്കൈ ദുരിതബാധിതരായ മുഴുവൻ ആളുകളുടെയും കടങ്ങൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് വയനാട് മേപ്പാടിയിൽ പ്രതിഷേധ റാലിയും ജനകീയ കൺവെൻഷനും സംഘടിപ്പിച്ചു. പ്രശസ്ത പരിസ്ഥിതി സാമൂഹ്യപ്രവർത്തകയും ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം കൺവീനറുമായ മേധ പട്കർ മേപ്പാടി ബസ്റ്റാൻഡിൽ വച്ച് നടന്ന ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നേരിട്ടും അല്ലാതെയും ദുരിതബാധിതരായ മുഴുവൻ ആളുകളുടെയും കടങ്ങൾ നിരുപാധികം എഴുതിത്തള്ളണമെന്ന് അവർ ബാങ്കുകളോടും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോടും ആവശ്യപ്പെട്ടു. നർമ്മദായിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും…

      Read More

      കൈക്കൂലി വാങ്ങുന്നതിനിടെ കുപ്പാടിത്തറ വിലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ

      കുപ്പാടിത്തറ: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസർ അഹമ്മദ് നിസാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. സർവ്വേ നമ്പർ തിരുത്തുന്നതുമായി ബന്ധപ്പെട്ട് മുണ്ടക്കുറ്റി സ്വദേശിയിൽ നിന്നും 4000 രൂപ വില്ലേജ് ഓഫീസർ ആവശ്യപ്പെടുകയായിരുന്നു. ഓഫീസറെ പറ്റി മുൻപും പരാതികൾ ഉള്ളതിന്റെ പശ്ചാത്തലത്തിൽ പരാതിക്കാരൻ വിജിലൻസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് സംഘം നൽകിയ നോട്ടുകൾ സഹിതം പരാതിക്കാരൻ വില്ലേജ് ഓഫീസിലെത്തി. പണം കൈപറ്റുന്നതിനിടയിൽ വിജിലൻസ് സംഘം ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടുകയുമായിരുന്നു.

      Read More

        മാസം 1000 രൂപ, 18 -30 വയസുള്ളവർക്ക് മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് സ്കോളർഷിപ്പ്, കുടുംബ വാർഷിക വരുമാനം 5 ലക്ഷം കടക്കരുത്; മാർഗ്ഗരേഖ പുതുക്കി

        തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ പുതുക്കിയ മാർഗ്ഗരേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയാൻ പാടില്ലെന്നതാണ് പ്രധാന നിബന്ധന. 18 തികഞ്ഞവരും 30 വയസ്സ് കഴിയാത്തവരും ആയിരിക്കണം അപേക്ഷകർ. നൈപുണ്യ പരിശീലനത്തിനോ അംഗീകൃത മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം ഇവർ. അർഹരായ ആദ്യ അഞ്ച് ലക്ഷം പേർക്കാണ് സ്കോളർഷിപ്പ് നൽകാനാണ് തീരുമാനം. പ്രതിമാസം 1000 രൂപ വീതം ഒരു വർഷത്തേക്കായിരിക്കും സ്കോളർഷിപ്പ് ലഭിക്കുകയെന്നും സർക്കാർ വാർത്താക്കുറിപ്പിലൂടെ…

        Read More

        കരണിയിലെ കൊലപാതകശ്രമം; ക്വട്ടേഷന്‍ സംഘത്തിലെ മുഴുവന്‍ പേരും വയനാട് പോലീസിന്റെ പിടിയിൽ

        കരണിയിലെ കൊലപാതകശ്രമം; ക്വട്ടേഷന്‍ സംഘത്തിലെ മുഴുവന്‍ പേരും വയനാട് പോലീസിന്റെ പിടിയിൽ – നാല് പേരെയാണ് എറണാംകുളത്ത് നിന്നും സാഹസികമായി പിടികൂടിയത്. എട്ടുപേരെ മുമ്പ് പിടികൂടിയിരുന്നു. – അക്രമം നടന്ന് ഒരു മാസത്തിനുള്ളില്‍ നാല് പേരെ എറണാകുളത്ത് നിന്നും മൂന്ന് പേരെ തമിഴ്നാട്ടില്‍ നിന്നും ഒരാളെ കോഴിക്കോട് നിന്നും പിടികൂടിയിരുന്നു മീനങ്ങാടി: കരണിയില്‍ യുവാവിനെ വീട്ടില്‍ കയറി ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞ അക്രമിസംഘത്തിലെ നാല് പേരെ കൂടി വയനാട് ജില്ലാ പോലീസ് സാഹസികമായി പിടികൂടി….

        Read More

        കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബൈരക്കുപ്പയിൽ ശ്രദ്ധക്ഷണിക്കൽ കൂട്ടായ്മ നടത്തി

        lപുൽപ്പളളി: കേരള – കർണ്ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിന് കബനീ നദിയിൽ മുപ്പത് വർഷം മുമ്പ് തറക്കല്ലിട്ട ബൈരക്കുപ്പ പാലത്തിൻ്റെ ശിലസ്ഥാപന വാർഷികത്തിൽ കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബൈരക്കുപ്പയിൽ ശ്രദ്ധക്ഷണിക്കൽ കൂട്ടായ്മ നടത്തി . .അന്തർസംസ്ഥാന ഗതാഗതത്തിനും , വാണിജ്യ മേഖലയിൽ വൻകുതിപ്പിനും , കാരണമാകുമായിരുന്ന പാലം ടെണ്ടർ നടപടി ആരംഭിച്ച ശേഷം അട്ടിമറിക്കപ്പെട്ടത് അന്തർ സംസ്ഥാന ലോബിയുടെ ഗൂഡാലോചനയുടെ ഭാഗമായാണ് . വയനാട് മൈസൂർ ജില്ലകളുടെ വൻ വികസനം ഉറപ്പാക്കുന്ന പാലം നിർമ്മാണത്തിന് ബന്ധപ്പെട്ട…

        Read More

          ശശിമല സ്കൂളിൽ ‘ക്രിയേറ്റീവ് കോർണർ’ വർക്ക് ഇൻ്റഗ്രേറ്റഡ് ലാബ് ഉദ്ഘാടനം ചെയ്തു.

          ശശിമല : ശശിമല ഉദയ ഗവ യു പി സ്കൂളിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്ര ശിക്ഷാ കേരളയുടെ ‘സ്റ്റാർസ്’ പദ്ധതിയുടെ ഭാഗമായി, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുമാ യി സഹകരിച്ച് നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണർ പദ്ധതിയുടെ ഉദ്ഘാടനം വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു നിർവ്വഹിച്ചു. പാഠപുസ്തക ആശയങ്ങളെ ഫാഷൻ ഡിസൈനിങ്, ഫാമിംഗ്, കാർപന്ററി, ഇലക്ട്രോണിക്സ്, സ്റ്റിച്ചിങ്, കുക്കിംഗ്‌ തുടങ്ങിയ തൊഴിൽ മേഖലകളുമായി ബന്ധപ്പെടുത്തി പ്രായോഗിക പരിശീലനം നൽകാൻ പോന്ന ഉപകരണങ്ങൾ അടങ്ങിയ…

          Read More