ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് തുക കൈമാറി

    മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കേരള വാട്ടര്‍ അതോറിറ്റി റിട്ടേര്‍ഡ് എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ 25.67 ലക്ഷം രൂപ കൈമാറി. ഓഗസ്റ്റില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറിയ 20 ലക്ഷം രൂപയ്ക്ക് പുറമെ 5.67 ലക്ഷം രൂപ സംഘടനാ ഭാരവാഹികള്‍ കളക്ടറേറ്റിലെത്തി എ.ഡി.എം കെ. ദേവകിയ്ക്ക് കൈമാറി.

    Read More

      ഗാല 2025; മഹോത്സവം ആരംഭിച്ചു

      പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ, സംസ്കാര ഗ്രന്ഥശാലയുടെ നേതൃത്തത്തിൽ നടത്തുന്ന ഗാല 2025 മഹോത്സവം ആരംഭിച്ചു. നവംബർ 7 മുതൽ 21 വരെയാണ് മഹോത്സവം. സ്റ്റാളുകൾ, ഭക്ഷ്യ വിൽപ്പനശാലകൾ, കല കായിക വിനോദങ്ങൾ എന്നി ഗാലയിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും കലപരിപാടികളും ഉണ്ടാകും. ഗാല 2025ന്റെ ഉത്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാലൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഗിരിജ കൃഷ്ണ അദ്ധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ ന്റിംഗ് കമ്മിറ്റി ചെയർ…

      Read More

      ഉരുള്‍പൊട്ടല്‍: ദുരന്തബാധിതര്‍ക്ക് കണക്ട് പ്ലസ് വിദേശത്ത് തൊഴില്‍ ലഭ്യമാക്കും

      കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരില്‍ നൂറിലധികം പേര്‍ക്ക് എറണാകുളം ആസ്ഥാനമായുള്ള കണക്ട് പ്ലസ് പ്രൈവറ്റ് ലിമിറ്റഡ് വിദേശത്ത് തൊഴില്‍ ലഭ്യമാക്കും. ഇതിന്റെ ഭാഗമായി ഇന്ന് ശനി രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ മേപ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ റിക്രൂട്ട്‌മെന്റ് നടത്തുമെന്ന് കമ്പനി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ യാസിര്‍ ഇല്ലത്തൊടി, ഫസലുല്‍ ഹഖ്, സി. അബ്ദുള്‍ സലിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒന്‍പതിന് ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്…

      Read More

        ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്: സ്‌കൂള്‍ വിഭാഗത്തില്‍ പെരിക്കല്ലൂരിന് മൂന്നാം സ്ഥാനം

        സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തില്‍ സ്‌കൂള്‍ വിഭാഗത്തില്‍ ജില്ലയിലെ പെരിക്കല്ലൂര്‍ സ്‌കൂളിന് മൂന്നാം സ്ഥാനം. പുൽപ്പള്ളി പെരിക്കല്ലൂര്‍ ഗവ ഹയർസെക്കൻഡറി സ്കൂളിലെ എ.എസ് ആസിം ഇഷാന്‍, എ.എസ് അന്‍സഫ് അമാന്‍, എന്നിവരാണ് സ്‌കൂള്‍ തലത്തില്‍ ജില്ലയ്ക്കായി നേട്ടം കരസ്ഥമാക്കിയത്. സഹോദരങ്ങളായ അന്‍സഫ് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയും ആസിം 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. സംസ്ഥാനതല ക്വിസ് മത്സരത്തില്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ലക്ഷം രൂപ ക്യാഷ് അവാര്‍ഡ്, ഫലകം, സര്‍ട്ടിഫിക്കറ്റ്…

        Read More

        മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ 2ആം ഘട്ട കരട് 2 – ബി പട്ടിക പ്രസിദ്ധീകരിച്ചു

        കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള ഗുണഭോക്തൃ പട്ടികയുടെ രണ്ടാംഘട്ട കരട് 2 – ബി പട്ടിക പ്രസിദ്ധീകരിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ 70 പേരാണ് രണ്ടാം ഘട്ട കരട് പട്ടികയിൽ ഉൾപ്പെട്ടത്. വാർഡ് 10 – ൽ 18 പേരും വാർഡ് 11- ൽ 37 പേരും വാർഡ് 12-ൽ 15 പേരുമാണ് കരട് പട്ടികയിലുള്ളത്. നോ ഗോ സോണിന് പുറത്ത് സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടുപോകുന്ന…

        Read More

        ബത്തേരി ഗവ. സർവജന വി എച്ച് എസ് എസ് പ്ലാറ്റിനം ജൂബിലി: സ്വാഗത സംഘം രൂപീകരിച്ചു

        ബത്തേരി: ഗവ. സർവജന വി എച്ച് എസ് എസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു . പിടിഎ പ്രസിഡന്റ്‌ ടി.കെ. ശ്രീജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രൊഫ. ജോൺ മത്തായി നൂറനാൽ ഉദ്ഘാടനം ചെയ്തു. 75 വർഷം നാടിന് വെളിച്ചം പകർന്ന വിദ്യാലയത്തിന്റെ വാർഷികാഘോഷം നാടിന്റെ ഉത്സവമാക്കി മാറ്റണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മിറ്റികളെ തിരഞ്ഞെടുത്തു. ആഘോഷ പരിപാടികളുടെ ഭാഗമായി പൂർവ വിദ്യാർഥി സംഗമങ്ങൾ , പൂർവ…

        Read More

        ഓണം സ്പെഷ്ൽ ഡ്രൈവ്: എക്സൈസ് വകുപ്പ് 121 കേസ് രജിസ്റ്റർ ചെയ്തു

        കൽപറ്റ: ഓണം സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 20 വരെ നടത്തിയ പ്രത്യേക എൻഫോഴ്സ് മെൻ്റ് പ്രവർത്തനങ്ങളിൽ എക്സൈസ് വകുപ്പ് വയനാട് ജില്ലയിൽ 553 റെയ്ഡുകളിലും , മറ്റു വകുപ്പുകളുമായി ചേർന്ന് നടത്തിയ 53 കമ്പെയ്ൻഡ് റെയ്ഡു കളിലുമായി ,15456 വാഹനങ്ങൾ പരിശോധന നടത്തിയിട്ടുള്ളതും 69 അബ് കാരി കേസുകളിൽ 62 പ്രതികളെയും 52 എൻ.ഡി.പി.എസ് കേസുകളിൽ 59 പ്രതികളെയും അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചിട്ടുള്ളതുമാണ്. കൂടാതെ 291 കോട്പ കേസുകൾ…

        Read More

          വയനാട് വിജിലൻസ് പുതിയ കെട്ടിടത്തിലേക്ക്

          വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ വയനാട് യൂണിറ്റിനായി മൂന്നു കോടി രൂപ ചെലവിൽ സുൽത്താൻബത്തേരി സെന്റ് മേരീസ് കോളേജിന് സമീപം PWD നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 4.03.2026 തീയതി ബുധനാഴ്ച ഉച്ച കഴിഞ്ഞ് 3.30 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വീഡിയോ കോൺഫറൻസിങ്ങ് വഴി നിർവഹിക്കുന്നു. ബത്തേരിയിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ ഒ.ആർ. കേളു, സുൽത്താൻബത്തേരി എംഎൽഎ ശ്രീ ഐ…

          Read More

            സുഗന്ധഗിരി ഗവ. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി ടി. സിദ്ദീഖ് സന്ദർശിച്ചു

            കൽപ്പറ്റ:വയനാട്ടിലെ ശക്തമായ മഴയെ തുടർന്ന് സുഗന്ധഗിരി ഗവൺമെന്റ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് മന്ത്രി ടി. സിദ്ദീഖ് സന്ദർശിച്ചു. ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളുമായി മന്ത്രി നേരിട്ട് സംസാരിച്ച് അവരുടെ ക്ഷേമവും ആവശ്യങ്ങളും വിലയിരുത്തി. താമസം, ഭക്ഷണം, കുടിവെള്ളം, ആരോഗ്യസൗകര്യങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ തേടിയ മന്ത്രി, ക്യാമ്പിലുള്ളവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സമയബന്ധിതമായി ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

            Read More

            കൊച്ചിയിൽ ചേർന്ന ഇന്ത്യൻ സോഷ്യലിസ്റ്റ് കൗൺസിൽ ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു

            കൊച്ചി:രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ അവാർഡ് ജേതാവായ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ കൊച്ചിയിൽ ചേർന്ന ഇന്ത്യൻ സോഷ്യലിസ്റ്റ് കൗൺസിൽ അനുമോദിച്ചു. എറണാകുളം കച്ചേരിപ്പടി ആശിർഭവനിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് പി. കെ ഷംസുദ്ധീൻ, മധ്യപ്രദേശ് മുൻ എം.എൽ.എ ഡോ. ജി സുനിലം എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. ജോൺസൺ പി ജോൺ,തകിടി കൃഷ്ണൻ നായർ,ജോ ആന്റണി,ടോമി മാത്യു,മുല്ലക്കര സക്കറിയ,എം. വി ലോറൻസ്, എം സുനിൽ…

            Read More