അംബേദ്കർ മെമ്മോറിയൽ ജില്ലാ ക്യാൻസർ സെന്ററിൽ കസേരകൾ കൈമാറി

നല്ലൂർനാട്: അംബേദ്കർ മെമ്മോറിയൽ ജില്ലാ ക്യാൻസർ സെന്ററിൽ എത്തുന്ന രോഗികൾക്ക്‌ വിശ്രമിക്കാനായി കസേരകൾ കൈമാറി. വയനാട് ജില്ലാ യോഗക്ഷേമസഭ യുവജന വിഭാഗ പ്രസിഡണ്ട് ശ്രീനാഥ് പി.എസ് മെഡിക്കൽ ഓഫീസർ രമ്യക്ക് കസേരകൾ കൈമാറി.യോഗത്തിൽ ജില്ലാ യോഗക്ഷേമസഭ പ്രസിഡണ്ട് മധു എസ് നമ്പൂതിരി, പീനിക്കാട് ഈശ്വരൻ നമ്പൂതിരി ,കൃഷ്ണപ്രസാദ്, ഉണ്ണികൃഷ്ണൻ മാസ്റ്റർ, ശ്രീരാഗ് പുതിയില്ലം, ദീരജ് മാങ്കുളം, രാകേഷ് പി.ടി, മഞ്ജുനാഥ് കീഴ്പാട്ടില്ലം തുടങ്ങിയവരും ആശുപത്രി ജീവനക്കാരും പങ്കെടുത്തു.

Read More

കുടുംബ സംഗമം നടത്തി

ആറുവാൾ :ചെറുകരഎ.എൽ. പി സ്കൂളിൽ സംഘടിപ്പിച്ച പതിനാറമത് തോട്ടോളി, കുടുംബ സംഗമം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ടി ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം അമ്മദ് കൊടുവേരി, സൂപ്പി ടി,സൽമസലാം, ജുബൈർ ദാരിമി,കെ. ഇബ്രാഹിം,സൂപ്പിമാസ്റ്റർ മൊയ്‌തു മാസ്റ്റർ, ഇസ്മായിൽ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു കെ. എ മുഹമ്മദലി മാസ്റ്റർ ക്ലാസ്സെടുത്തു. ‎

Read More

    വിദ്യാര്‍ത്ഥികള്‍ക്കായി ഗ്രീന്‍ സ്‌കില്‍ വികസന പദ്ധതി നടപ്പാക്കാനൊരുങ്ങി ജില്ല 

    രാജ്യത്താദ്യമായി കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി ഗ്രീന്‍ സ്‌കില്‍ വികസന പദ്ധതി നടപ്പാക്കാനൊരുങ്ങി ജില്ല. പരിസ്ഥിതി ആഘാതം കുറയ്ക്കാനും കാലാവസ്ഥാ സുസ്ഥിരത കൈവരിക്കാനും വിദ്യാര്‍ത്ഥികളില്‍ അറിവും കഴിവും വളര്‍ത്തിയെടുക്കുകയാണ് ഗ്രീന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ഫോര്‍ ക്ലൈയ്മറ്റ് സസ്റ്റയിനബിലിറ്റി ഇന്‍ വയനാട് പദ്ധതിയിലൂടെ. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള, യൂണിസെഫ് എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തുമായി സഹകരിച്ചാണ് ഗ്രീന്‍ സ്‌കില്‍ വികസന പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്. ഊര്‍ജ്ജ- മാലിന്യ സംസ്‌കരണം, പുനരുപയോഗ ഊര്‍ജം, സുസ്ഥിര കൃഷി തുടങ്ങിയ മേഖലകളില്‍ നവീനമായ…

    Read More

    ലീസ് കര്‍ഷക സമരസമിതി കലക്ട്രേറ്റിനു മുന്‍പില്‍ ഏകദിന ഉപവാസ സമരം നടത്തി.

    കല്‍പ്പറ്റ: ലീസ് കര്‍ഷക സമരസമിതിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിനു മുന്‍പില്‍ ഏകദിന ഉപവാസ സമരം നടത്തി. തലമുറകളായി കൈവശം വച്ചു വരുന്ന ഭൂമിക്ക് പട്ടയം നല്‍കാതിരിക്കുകയും, ഇരുപത്തൊന്നു വര്‍ഷത്തോളമായി ലീസ് അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും, എട്ട് വര്‍ഷത്തോളമായി ലഭിച്ചു കൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും നിര്‍ത്തലാക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ലീസ് കര്‍ഷക സമരസമിതിയുടെ നേതൃത്വത്തില്‍ വയനാട്ടിലെ ലീസ് കര്‍ഷകര്‍ കൈവശമുള്ള ഭൂമിക്ക് പട്ടയം നല്‍കണമെന്നും തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര വനം പരിസ്ഥിതി…

    Read More

    മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ നേടിയ കെ.കെ.രതീഷിനെ അനുമോദിച്ചു.

    കാട്ടിക്കുളം: മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ നേടിയ ബേഗൂർ റേഞ്ച് തൃശ്ശിലേരി സെക്ഷൻ ഓഫിസർ കെ കെ രതീഷിനെ യുവധാര സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ജിതിൻ കോമത്ത്, യുവധാര സംഘം സെക്രട്ടറി ശ്രീജിത്ത്‌ കെ കെ, സംഘം പ്രസിഡന്റ്‌ രാഗേഷ് കെ ജി, മറ്റു സംഘാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

    Read More

      മില്‍മ വാര്‍ഷികാഘോഷ സമ്മാനം’ എന്ന പേരില്‍ വാട്സ്‌ആപ്പില്‍ തട്ടിപ്പ്; ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് മില്‍മയുടെ മുന്നറിയിപ്പ്.

      തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളില്‍ മില്‍മയുടെ പേരില്‍ വലിയ രീതിയില്‍ പ്രചരിക്കുന്ന സമ്മാന പദ്ധതി സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതർ അറിയിച്ചു. വാട്സ്‌ആപ്പില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും തുടർന്ന് ചോദിച്ച വ്യക്തിഗത വിവരങ്ങള്‍ കൈമാറുകയും ചെയ്ത ചിലർക്ക് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. പണം നഷ്ടമായെന്ന് കാണിച്ച്‌ ഇരകളായവർ മില്‍മയ്ക്ക് നേരിട്ട് പരാതി നല്‍കിയതോടെയാണ് ഔദ്യോഗിക വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്. നിലവില്‍ വിവിധ വാട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ വഴിയും വ്യക്തികള്‍ വഴിയും തട്ടിപ്പ് ലിങ്ക് വ്യാപകമായി ഷെയർ…

      Read More

        മനുഷ്യവന്യജീവി സംഘർഷ ലഘൂകരണം, നോർത്ത് വയനാട് ഡിവിഷനിലെ പി.ആർ.ടി അംഗങ്ങൾക്കുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു

        മാനന്തവാടി: അമ്പുകുത്തി എൻ ടി എഫ് പി സെന്ററിൽ വച്ച് നോർത്ത് വയനാട് ഡിവിഷനിലെ PRT അംഗങ്ങൾക്കുള്ള പരിശീലന ക്ലാസ് 04.11. 2025, 05.11. 2025 എന്നീ തീയതികളിൽ നടന്നു. ബഹു: അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്,വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ ശ്രീ എം ജോഷിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പിആർടി രൂപീകരിക്കുന്നതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ, മനുഷ്യവന്യജീവി സംഘർഷ ലഘൂകരണം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, പ്രാഥമിക ശുശ്രൂഷ പരിശീലനം എന്നീ വിഷയങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ, NDRF, Fire &…

        Read More

          എല്‍.എസ്.ഡി സ്റ്റാമ്പ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ

          ബത്തേരി: വീട്ടില്‍ സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ചീരാൽ, ആർമടയിൽ വീട്ടിൽ മുഹമ്മദ് സെഫുവാൻ(22)യെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നൂൽപ്പുഴ, അമ്പലവയൽ, പുൽപ്പള്ളി, ബത്തേരി സ്റ്റേഷനുകളിൽ ലഹരി കേസുകളിൽ പ്രതിയാണ്.   24.12.2025 വൈകീട്ടോടെ ചൂരിമലയിലെ വീട്ടിലെ അലമാരയിൽ നിന്നും 0.07 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുമായി ബത്തേരി, കൊളഗപ്പാറ, ചെരുപറമ്പില്‍ വീട്ടില്‍, സി.വൈ. ഡെല്‍ജിത്ത് (25)നെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് അറസ്റ്റ്…

          Read More

            കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി നാളെ വീണ്ടും; എല്‍ദോസിന്റെ കാര്യത്തില്‍ തീരുമാനമെടുത്തേക്കും

            ന്യൂഡല്‍ഹി: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി നാളെ വീണ്ടും യോഗം ചേരും. നിയമസഭ തെരഞ്ഞെടുപ്പിലെ സിറ്റിങ്ങ് എംഎല്‍എമാര്‍ ഉള്‍പ്പെടെ 31 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയ്ക്ക് ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. ബാക്കിയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനാണ് യോഗം. പെരുമ്പാവൂരിലെ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി മത്സരിക്കുന്ന കാര്യത്തിലും നാളെ തീരുമാനം ഉണ്ടായേക്കും.   നാളത്തെ യോഗത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമമാക്കാനാണ് മധുസൂദനന്‍ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്‌ക്രീനിങ് കമ്മിറ്റി ലക്ഷ്യമിടുന്നത്. സിറ്റിങ് എംഎല്‍എമാരില്‍ മൂന്ന് പേര്‍ ഒഴികെ എല്ലാവരും അതാത് മണ്ഡലങ്ങളില്‍ തന്നെ…

            Read More

            പരിസ്ഥിതിയെ അറിഞ്ഞ് ഗ്രീൻലവേഴ്‌സിന്റെ മഴയാത്ര

            പുൽപ്പള്ളി: മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിലെ പരിസ്ഥിതി കൂട്ടായ്മയായ ഗ്രീൻ ലവേഴ്‌സിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി പഞ്ചായത്തിലെ ചേകാടി ഗ്രാമത്തിൽ ‘മഴ നടത്തം’ പരിപാടി സംഘടിപ്പിച്ചു. പ്രകൃതിയെയും മണ്ണിനെയും മഴയെയും അടുത്തറിയുന്നതിനായി നടത്തിയ പരിപാടി വാർഡ് മെമ്പർ രാജു തോണിക്കടവ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം രാഹുൽ മാധവ് പരിപാടിയിൽ ആശംസകൾ അർപ്പിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നായി നിരവധി ആളുകൾ പങ്കെടുത്ത പരിപാടി മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശ്രീ. അജയൻ പി.എ ക്ലാസുകൾ നയിച്ചു. ഗ്രീൻ…

            Read More