വൈത്തിരി ഉപജില്ല സ്കൂൾ കായികമേളയ്ക്ക് തുടക്കമായി. കൽപ്പറ്റ ജിനചന്ദ്ര സ്റ്റേഡിയത്തിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി. യൂസഫ് ഉദ്ഘാടനം നിർവഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രോഷ്മ രമേശ് അധ്യക്ഷയായി. വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ. കെ ടി അഷ്റഫ് പതാക ഉയർത്തി. കൽപ്പറ്റ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ അത്‌ലറ്റ് യെമി പി ബിനു കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ കായിക താരങ്ങളായ നിധീഷ് സുരേഷ്, ദീപക് ദേവ്, അമന്യ മണി, അൻവിയ എലിസബത്ത് സെബാസ്റ്റ്യൻ എന്നിവർ ദീപശിഖാ പ്രയാണം നടത്തി. കായികമേളയുടെ ലോഗോ തയ്യാറാക്കിയ കൽപ്പറ്റ എച്ച് ഐ എം യു പി സ്കൂൾ അധ്യാപകൻ മുഹമ്മദ് റഊഫ് മാസ്റ്റർക്ക് ഉപഹാരം നൽകി ആദരിച്ചു. സെപ്റ്റംബർ 26 ന് കായിക മേള സമാപിക്കും.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയം അബ്ദുറഹിമാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍.എം സജ്ന, കെ.വി ജമീല, പ്രീജ, നയന മോൾ ബിജു, മൊയ്തുട്ടി, നഫീസത്ത് ജാഫർ, കെ ഷീബ, ഇ ഷാജഹാൻ, വി.കെ ഓമന, പി ആസ്യ, ബിപിസി ഇൻചാർജ് ടിൻ്റോ ജോസ്, കണിയാമ്പറ്റ ഗവ. യുപി സ്കൂൾ പ്രധാന അധ്യാപിക കെ യു സിനി റിസപ്ഷൻ കമ്മിറ്റി കൺവീനർ കൃഷ ഷാജി, പി.ടി.എ പ്രസിഡന്‍റ് ടി.പി ഹാരിസ്, വൈസ് പ്രസിഡന്‍റ് ടി. കെ ജാഫർ, എസ് എം സി ചെയർമാൻ സി എച്ച് ഹനീഫ, പി ടി എ അംഗം ഷാഫി എന്നിവർ സന്നിഹിതരായി.
