മാറ്റത്തിൻ്റെ മധുരവുമായി പടിഞ്ഞാറത്തറയിൽ “നോ മിഠായി ക്യാമ്പയിന്” തുടക്കമായി

    കുട്ടികളിലെ കൃത്രിമ മധുരം ഒഴിവാക്കുക അത് വഴി ആരോഗ്യം സംരക്ഷിക്കുക എന്നിവ ലക്ഷ്യം വെച്ച് നടത്തുന്ന “നോ മിഠായി ക്യാമ്പയിന്” പടിഞ്ഞാറത്തറയിലെ 31 അങ്കണവാടികളിലും തുടക്കമായി.കേരളത്തിൽ ആദ്യമായി മിഠായിരഹിത അങ്കണവാടികൾ എന്ന ലക്ഷ്യത്തോടെ പടിഞ്ഞാറത്തറ ഫസ്റ്റ് അങ്കണവാടിയിൽ വെച്ച് നടന്ന പഞ്ചായത്ത്തല പ്രവേശനോത്സവ പരിപാടിയിൽ വെച്ച് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജോസഫ് പുല്ലുമാരിയിൽ പഴവർഗങ്ങൾ ഉപയോഗിച്ചുണ്ടാക്കിയ കേക്ക് മുറിച്ചു നൽകി നോ മിഠായി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഐ സി ഡി എസ് പ്രോഗ്രാം ഓഫിസർ…

    Read More

    ജില്ലാപഞ്ചായത്ത്‌ ‘വണ്‍സ്‌കൂള്‍ വൺഗെയിം’ വെള്ളമുണ്ട ഡിവിഷൻതല ഉദ്ഘാടനം നടത്തി

    വെള്ളമുണ്ട: ലഹരിക്കെതിരെ കായികയിനങ്ങളെ ചേര്‍ത്തുപിടിച്ച് ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന വണ്‍ സ്‌കൂള്‍ വൺ ഗെയിം പദ്ധതിയുടെ വെള്ളമുണ്ട ഡിവിഷൻതല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.വെള്ളമുണ്ട ജി.എം.എച്ച്‌. എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് പദ്ധതിയുടെ ഭാഗമായി ജില്ലാപഞ്ചായത്ത്‌ ഫണ്ടിൽ നിന്നും സ്കൂളുകൾക്ക് നൽകുന്ന കായിക ഉപകരണങ്ങൾ, സ്കൂൾ അധികൃതർ ജുനൈദ് കൈപ്പാണിയിൽ നിന്നും ഏറ്റുവാങ്ങി. കായിക മത്സരങ്ങള്‍ ജനാധിപത്യ പാഠങ്ങളും,സഹിഷ്ണുതയും അച്ചടക്കവും, പരസ്പര സ്നേഹവും ബഹുമാനവുമാണ് പഠിപ്പിക്കുന്നതെന്ന് ജുനൈദ്…

    Read More

      സി പി ഐ എം ജനകീയ വിചാരണ സദസ്സ് നടത്തി.

      മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതരുടെ പേരിൽ പണം ശേഖരിച്ച് തട്ടിപ്പ് നടത്തിയ മുസ്ലിംലീഗ് – കോൺഗ്രസ് വഞ്ചനക്കെതിരെ സിപിഐഎം നേതൃത്വത്തിൽ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു. പടിഞ്ഞാറത്തറയിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. വൈത്തിരിയിൽ സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശിന്ദ്രൻ ഉദ്ഘാടനം ചെയ്തു. കല്പറ്റയിൽ പി എം ആർഷോ ഉദ്ഘാടനം ചെയ്തു.

      Read More

        കുഴൽപ്പണം പിടികൂടിയ കേസിൽ നടപടിക്രമം പാലിച്ചില്ല; വൈത്തിരി എസ്എച്ച്ഒക്കും മൂന്ന് പൊലീസുകാർക്കും സസ്‌പെൻഷൻ

        വൈത്തിരി: കുഴൽപ്പണം പിടികൂടിയ കേസിൽ നടപടിക്രമം പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസുകാർക്കെതിരെ നടപടി. വയനാട് വൈത്തിരി എസ്എച്ച്ഒക്കും മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും ആണ് സസ്‌പെൻഷൻ. എസ്എച്ച്ഒ കെ.അനിൽകുമാർ, ഉദ്യോഗസ്ഥരായ അബ്ദുൽ ഷുക്കൂർ, ബിനീഷ്, അബ്ദുൽ മജീദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.   മലപ്പുറം സ്വദേശികളിൽ നിന്ന് 3,30,000 രൂപയുടെ കുഴൽപ്പണം പിടികൂടിയിരുന്നു. ഇത് കൃത്യമായി റിപ്പോർട്ട് ചെയ്തില്ല എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വയനാട് എസ്പി ആണ് അന്വേഷണം നടത്തിയത്. ഉത്തരമേഖല ഐജി ആണ് സസ്‌പെൻഡ് ചെയ്തത്

        Read More

        എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ

        മാനന്തവാടി: എം ഡി എം എ യുമായി 2 യുവാക്കളെ മാനന്തവാടി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മാനന്തവാടി പായോട് ഹോട്ടലിൽ നടത്തിയ പരിശോധയിൽ ആണ് 7.362 ഗ്രാം എംഡിഎംഎയുമായി തോണിച്ചാൽ പള്ളിക്കണ്ടി പി.കെ. അജ്മൽ (27), പൊരുന്നന്നൂർ, കാരക്കാമല , കുന്നുമ്മൽ, കെ.അജ്നാസ് (24) എന്നിവർ അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ കെ.ശശിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർമാരായ ചന്തു പി കെ, രഞ്ജിത്ത് സി കെ, സിഇഒ മാരായ ജോബിഷ് കെ. യു, അഖിൽ കെ എം,…

        Read More

        സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി; ഓണക്കാല ക്യാമ്പ് ആരംഭിച്ചു.

        കല്‍പറ്റ: ജി.വി.എച്ച്.എസ്.എസ് കല്‍പറ്റയില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള ഓണക്കാല ക്യാമ്പ് ആരംഭിച്ചു. സെപ്റ്റംബര്‍ 18, 19, 20 തീയതികളിലായി നടക്കുന്ന ക്യാമ്പ് കല്‍പറ്റ മുനിസിപ്പാലിറ്റി നാലാം വാര്‍ഡ് കൗണ്‍സിലര്‍ കെ. ഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത് അധ്യക്ഷനായ ചടങ്ങില്‍ ഹെഡ്മിസ്ട്രസ് എം. സല്‍മ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ പി.ടി സജീവന്‍, പി.ടി.എ വൈസ് പ്രസിഡന്റ് സലാം പി, എം.പി.ടിഎ പ്രസിഡന്റ് സാജിത, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ അരുണ്‍, ഗാര്‍ഡിയന്‍ എസ്.പി.സി ജോയിന്റ് കണ്‍വീനര്‍…

        Read More

          പോസ്റ്റല്‍ ബാലറ്റ്: ഉദ്യോഗസ്ഥര്‍ മാർച്ച്‌ 24ന് ഫോം 12 നല്‍കണം

          തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പോസ്റ്റല്‍ ബാലറ്റ് ആവശ്യമുള്ള ഉദ്യോഗസ്ഥര്‍ പരിശീലനത്തിന്റെ ആദ്യ ദിവസമായ മാർച്ച്‌ 24ന് തന്നെ ഫോം 12 പൂരിപ്പിച്ചു വോട്ട് ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ (വി എഫ് സി) നല്‍കേണ്ടതാണ്. ഉദ്യോഗസ്ഥര്‍ക്കായി പരിശീലന കേന്ദ്രങ്ങളില്‍ തന്നെ വി എഫ് സി സജ്ജീകരിക്കും. ഫോം 12 ൽ ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പറും മൊബൈല്‍ നമ്പറും പ്രത്യേകം രേഖപ്പെടുത്തണം.   ഇലക്ഷൻ ഡ്യൂട്ടിയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്കായി എസ്.കെ.എം.ജെ സ്‌കൂളില്‍ പ്രത്യേക വോട്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കും.

          Read More

          എസ്ഡിപിഐ സമര പ്രഖ്യാപന സംഗമം. പി. കെ ഉസ് മാൻ ഉദ്ഘാടനം ചെയ്യും.

          മേപ്പാടി: ചൂരൽമല മുണ്ടക്കൈ പുനരധിവാസം ത്വരിതപ്പെടുത്തുക. വിവേചനരഹിതമാക്കുക. എസ്ഡിപിഐ സമര പ്രഖ്യാപന സംഗമം 2025 ഫെബ്രുവരി 21 വെള്ളി, വൈകിട്ട് 4.00 ന് മേപ്പാടി യിൽ സംസ്ഥാന്ന ജനറൽ സെക്രട്ടറി പികെ ഉസ്മാൻ ഉദ്ഘാടനം ചെയ്യും. എൻ.കെ റഷീദ് ഉമരി (സംസ്ഥാന ട്രഷറർ ) കൃഷ്ണൻ എരഞ്ഞിക്കൽ (സംസ്ഥാന സെക്രട്ടറി) പി ജമീല (സംസ്ഥാന സെക്രട്ടറി) ടി.നാസർ (സംസ്ഥാന പ്രവർത്തക സമിതിയംഗം ) ഷാന്റോലാൽ (സംസ്ഥാന ജനറൽ കൺവീനർ,പോരാട്ടം) ഫൈസൽ പി.എച്ച് (ജില്ലാ പ്രസിഡന്റ്, വെൽഫെയർ പാർട്ടി…

          Read More

            വിരമിക്കുന്ന പ്രധാനാധ്യാപകർക്ക് ബത്തേരി നഗരസഭയുടെ യാത്രയയപ്പ് നൽകി.

            ബത്തേരി: നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ ദീർഘകാലം പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ച് വിരമിക്കുന്നവർക്ക് നഗരസഭയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ബീനാച്ചി ഹൈസ്കൂൾ എച്ച്.എം സജി ടി.ജി., ഓടപ്പള്ളം സ്കൂൾ എച്ച്.എം കെ. കമലം കെ, കൈപ്പഞ്ചേരി സ്കൂൾ എച്ച്.എം എൻ.എം ജോസ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. നഗരസഭാ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകർ ബത്തേരിയുടെ വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ചെയർപേഴ്സൺ പറഞ്ഞു.   നഗരസഭാ വൈസ്…

            Read More

            തദ്ദേശ തിരഞ്ഞെടുപ്പ്: സുസ്ഥിര വികസനത്തിന് ഊന്നൽ നൽകണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്

            തദ്ദേശ തിരഞ്ഞെടുപ്പ്: സുസ്ഥിര വികസനത്തിന് ഊന്നൽ നൽകണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് July 22, 2025 0 By ന്യൂസ് വയനാട് ബ്യൂറോ കൽപറ്റ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി, സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്ന ജനകീയ മാനിഫെസ്റ്റോകൾ തയ്യാറാക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. ഇതിനായി ഒരു സംസ്ഥാനതല പ്രചാരണത്തിന് പരിഷത്ത് തുടക്കം കുറിച്ചു.   മീനങ്ങാടി എസ്.എ. മജീദ് ഹാളിൽ നടന്ന ജില്ലാതല വികസന ശില്പശാല പരിഷത്ത് സംസ്ഥാന വികസന കൺവീനർ പി.എ….

            Read More