Headlines

ആരവം; സ്റ്റിക്കർ പ്രകാശനം ചെയ്തു

വെള്ളമുണ്ട: ഡിസംബർ 25ന് വെള്ളമുണ്ടയിൽ ആരംഭിക്കുന്ന ആരവം സീസൺ ത്രീ ഫുട്‌ബോൾ ടൂർണ്ണമെന്റിന്റെ സ്റ്റിക്കർ പ്രകാശനം മുൻ കേന്ദ്ര മന്ത്രി സി.എം ഇബ്രാഹിം നിർവഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മലയിൽ ഷൌക്കത്ത് തുടങ്ങിയവർ പങ്കെടുത്തു.

Read More

    ബൈക്കിടിച്ച് കാൽനടയാത്രികനും ബൈക്ക് യാത്രക്കാരനും പരിക്ക്.

    മീനങ്ങാടിയിൽ കാൽനടയാത്രികനെ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. റോഡിലൂടെ നടന്നുപോവുകയായിരുന്ന കാൽനടയാത്രികനെയും, ഇയാളെ ഇടിച്ച ബൈക്കിന്റെ ഡ്രൈവറെയുമാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി മീനങ്ങാടിക്ക് സമീപമാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ആളെ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികനും റോഡിലേക്ക് മറിഞ്ഞുവീണു. അപകടം നടന്നയുടൻ തന്നെ നാട്ടുകാർ ചേർന്ന് പരിക്കേറ്റ ഇരുവരെയയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ….

    Read More

    കടമാന്‍ തോട് പദ്ധതി പ്രാവര്‍ത്തികമാക്കണം: സിപിഐ എം

    പുല്‍പ്പള്ളി: കടമാന്‍തോട് ജല പദ്ധതി എത്രയുംവേഗം യാഥാര്‍ഥ്യമാക്കണമെന്ന് സിപിഎം ഏരിയ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വേനല്‍ക്കാലങ്ങളിൽ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ അനുഭവപ്പെടുന്ന ജലക്ഷാമത്തിന്റെ പരിഹാരത്തിന് പദ്ധതി ആവശ്യമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഏരിയ സെക്രട്ടറിയായി ബൈജു നമ്പിക്കൊല്ലിയെ തെരഞ്ഞെടുത്തു. എം.എസ്. സുരേഷ് ബാബു, എ.വി. ജയന്‍, പി.ജെ. പൗലോസ്, പി.എ. മുഹമ്മദ്, ബിന്ദു പ്രകാശ്, ബിന്ദു ബാബു, കെ.ജെ. പോള്‍ ,ടി.കെ. ശിവന്‍, സജി മാത്യു, ബൈജു നമ്പിക്കൊല്ലി, മുഹമ്മദ് ഷാഫി, ഇ.കെ. ബാലകൃഷ്ണന്‍, സി.പി. വിന്‍സന്റ്, അജിത്…

    Read More

    ഹോളിക്രോസ് കോൺവെന്റും സീനിയർ ഹോം ഉത്ഘടനവും സെപ്റ്റംബർ 12 ന്.

    മാനന്തവാടി: വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, സാമൂഹിക ക്ഷേമം, വയോജന പരിചരണം തുടങ്ങിയ മേഖലകളിൽ സേവനം നടത്തുന്ന അന്താരാഷ്ട്ര കത്തോലിക്കാ വനിതാ സന്യാസിനി സമൂഹമായ സിസ്റ്റേഴ്സ് ഓഫ് മേഴ്സി ഓഫ് ദി ഹോളി ക്രോസിന്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ പുതുതായി നിർമ്മിച്ച കോൺവെന്റിന്റെയും സീനിയർ ഹോമിന്റെയും ആശീർവാദവും ഉദ്ഘാടനവും സെപ്റ്റംബർ 12 ശനിയാഴച രാവിലെ 10 മണിക്ക് നടക്കും.   മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം കോൺവെന്റും സീനിയർ ഹോമും ആശീർവദിക്കും. മാനന്തവാടി എം.എൽ.എ ഉഷ വിജയൻ പൊതുസമ്മേളനം…

    Read More

      മാനന്തവാടി മെഡിക്കൽ കോളേജിനെതിരെ വ്യാജപ്രചാരണം; സി.ടി സ്കാനർ ഫണ്ട് വകമാറ്റിയെന്നത് തെറ്റ്: മന്ത്രി ഒ.ആർ. കേളു

      മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജിനെ തകർക്കാൻ ലക്ഷ്യമിട്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി ഒ.ആർ. കേളു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മെഡിക്കൽ കോളേജിലെ സി.ടി സ്കാനർ വാങ്ങുന്നതിനുള്ള തുക വകമാറ്റി എന്നതടക്കമുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സി.ടി സ്കാനറിനായി ആദ്യം വകയിരുത്തിയ ഒന്നരക്കോടി രൂപ മതിയാകില്ലെന്ന് കണ്ടതിനാലാണ് നവകേരള സദസ്സിന്റെ ഭാഗമായി മണ്ഡലത്തിന് ലഭിച്ച 7 കോടി രൂപ ഉപയോഗിച്ച് സ്കാനറിന് പർച്ചേസ് ഓർഡർ നൽകിയത്. ഇതിനാലാണ് ആദ്യം അനുവദിച്ച ഒന്നരക്കോടി രൂപ പാലം നിർമ്മാണത്തിനായി വകമാറ്റിയതെന്നും…

      Read More

      കെ ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന

      കൽപ്പറ്റ: 2024 ഏപ്രില്‍ മാസം വരെ വിവിധ കെ.ടെറ്റ് പരീക്ഷകള്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്തംബര്‍ 19, 20,21 തീയതികളിലായി വിവിധ കേന്ദ്രങ്ങളില്‍ നടക്കും. 19ന് ജി.എച്ച്.എസ് കാക്കവയലില്‍ കാറ്റഗറി ഒന്നിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെയും കാറ്റഗറി 2 ന് 2 മുതല്‍ 5 വരെയും. 20 ന് കാറ്റഗറി 3 ന് രാവിലെ 10 മുതല്‍ 5 വരെയും സര്‍ട്ടിഫിക്കറ്റ് പരിശോധന നടക്കും. 23 ന് രാവിലെ 10 മുതല്‍ 5വരെ…

      Read More

      ആരോഗ്യത്തോടെയുള്ള ചുവടുവെപ്പിൽ മയക്കുമരുന്ന് മാഫിയ ഞെരിഞ്ഞമരട്ടെ; ലഹരിക്കെതിരെ ക്യാമ്പയിനുമായി വയനാട് ജില്ലാ പോലീസ്: കൽപ്പറ്റ നഗരത്തിൽ ദീർഘ ദൂര ഓട്ടം നടത്തി

      കൽപ്പറ്റ: ലഹരി ഉപയോഗം കുട്ടികളിലും മുതിർന്നവരിലും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെ ക്യാമ്പയിനുമായി വയനാട് ജില്ലാ പോലീസ്. ‘സേ നോ ടൂ ഡ്രഗ്സ്, യെസ് ടൂ ഫിറ്റ്നസ്’ (Say No to Drugs, yes to Fitness)എന്ന ആപ്ത വാക്യവുമായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ. പി. എസിന്റെ നേതൃത്വത്തിൽ കൽപ്പറ്റ നഗരത്തിൽ ദീർഘ ദൂര ഓട്ടം നടത്തി ക്യാമ്പയിന് തുടക്കം കുറിച്ചു. കുട്ടികൾ മുതൽ മുതിർന്നവരെ വരെ ലഹരിയുടെ വലയിലാക്കുവാൻ തക്കം പാർത്തിരിക്കുകയാണ്…

      Read More

      നീർച്ചാൽ പുനരുജ്ജീവനം ഉദ്ഘാടനം ചെയ്തു

      വൈത്തിരി : നവകേരളം കർമ്മ പദ്ധതിയിൽ ഹരിത കേരളം മിഷന്റെയും മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തിൽ കബനിക്കായ് വയനാട്, നീരുറവ് ക്യാമ്പയിനുകളുടെ ഭാഗമായി നടത്തുന്ന നീർച്ചാൽ പുനരുജ്ജീവനം പദ്ധതി ഉദ്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്തിലെ ചേലോട് അമ്മറാ തോടിൽ നടന്ന പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ് എം.വി വിജേഷ് ഉദ്ഘാടനം ചെയ്തു. നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ ഇ.സുരേഷ് ബാബു, ദേശീയ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ പി.സി. മജീദ് എന്നിവർ…

      Read More

        വയനാട് ചുരം ബൈപാസ്: ഡിപിആർ നടപടി ത്വരിതപ്പെടുത്തണം: ആക്ഷൻ കമ്മിറ്റി

        കൽപറ്റ: വയനാട് ചുരത്തിൽ ഗതാഗത കുരുക്ക് അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിർദിഷ്ട ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ ബൈപാസ് റോഡ് നിർമിക്കുന്നതിനുള്ള ഡിപിആർ നടപടികൾ ത്വരിതപ്പെടുത്തണമന്ന് വയനാട് ചുരം ബൈപാസ് ആക്ഷൻ കമിറ്റി യോഗം ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. വയനാട് കോഴിക്കോട് ജില്ലയിലെ ജനപ്രതിനിധികൾ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമന്നും കമ്മിറ്റി ആവശ്യപ്പെട്ടു. കോഴിക്കോട് കൊല്ലഗൽ ദേശീയപാത കോഴിക്കോട് മലാപറമ്പ് മുതൽ മുത്തങ്ങ വരെ നാലുവരി പാത ആക്കുന്നതിൻ്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം [മോർത്ത്]…

        Read More

        ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനം നടത്തി

        മേപ്പാടി: ജ്യോതി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ 22-ാം വാർഷികം ‘ദീപ്തം 2025’- നോടനുബന്ധിച്ച് നിർമ്മിക്കുന്ന ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപന കർമ്മം ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് മാനേജിംഗ് ട്രസ്റ്റി ശ്രീ. യു. ബഷീർ നിർവ്വഹിച്ചു. ഭിന്നശേഷി കുട്ടികളുടെ പഠനവും പരിശീലനവും ലക്ഷ്യമാക്കി അത്യാധുനിക സൗകര്യങ്ങളോടെയാണ് ചൈൽഡ് ഡവലപ്മെന്റ് സെന്റർ നിർമ്മിക്കുന്നത്. കഴിഞ്ഞ രണ്ടു ദശകത്തിലേറെയായി ശാരീരിക മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവരുടെ സമഗ്ര പരിചരണം ലക്ഷ്യമാക്കി മേപ്പാടി,മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജ്യോതിയുടെ നേതൃത്വത്തിൽ 9…

        Read More