ഹൃദയമിടിപ്പുകളുടെ താളം മനോഹരമാക്കാൻ ലോക ഹൃദയദിനം

“ഒരു മിടിപ്പും നഷ്‌ടപ്പെടുത്തരുത്” (Don’t Miss a Beat) എന്ന സന്ദേശവുമായി ആരോഗ്യവകുപ്പും ആരോഗ്യ കേരളവും; ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ , വയനാട് ബൈക്കേഴ്സ് ക്ലബ്ബ് എന്നിവയുമായി സഹകരിച്ച് ഹൃദയാരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടർ വി. ചെൽസാ സിനി IAS നേതൃത്വം നൽകി. ജീവിതശൈലീ രോഗങ്ങളായ പ്രമേഹം , രക്തസമ്മർദ്ദം എന്നിവ കൂടുതലുള്ള കേരളത്തിൽ ഹൃദയത്തിൻ്റെ ആരോഗ്യത്തെകുറിച്ചുള്ള അവബോധം എല്ലാവർക്കും അത്യാവശ്യമാണ്. കൊഴുപ്പും ഷുഗറും കുറഞ്ഞ സമീകൃത ഭക്ഷണരീതി, പതിവായി അരമണിക്കൂറെങ്കിലുമുള്ള വ്യായാമം, മതിയായ ഉറക്കം, മാനസികോല്ലാസം നൽകുന്ന ആരോഗ്യകരമായ വിനോദങ്ങൾ, മാനസിക സമ്മർദ്ധങ്ങൾ കുറയ്ക്കൽ, പുകയിലയും മദ്യപാനവും വർജ്ജിക്കൽ തുടങ്ങിയ ആരോഗ്യശീലങ്ങൾ ഹൃദയത്തിൻ്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. കൂടാതെ ഹൃദ്രോഗങ്ങളുടെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തേടേണ്ടത് ഗുരുതരമായ രോഗങ്ങളും മരണവും തടയുന്നതിൽ അത്യാവശ്യമാണ്. പരിപാടിയുടെ ഭാഗമായി

കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ഗ്രൗണ്ടിൽ നിന്നും വാക്കത്തോൺ നടത്തി.

വയനാട് ബൈക്കേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൈക്കിൾ റാലി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അജീഷ് കെ. സിവിൽ സ്‌റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്തു. കൽപ്പറ്റ ഫാത്തിമ മാതാ നഴ്സിംഗ് സ്‌കൂളിലെ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും സ്കിറ്റും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *