പ്രവാസി ക്ഷേമനിധിക്ക് കേന്ദ്രവിഹിതം അനുവദിക്കണം: കേരള പ്രവാസി സംഘം

      കൽപറ്റ: സംസ്ഥാന സർക്കാർ 2009 ൽ നടപ്പിലാക്കി തുടർന്നുപോരുന്ന പ്രവാസി ക്ഷേമനിധിയിലേക്ക് കേന്ദ്രസർക്കാരിന്റെ വിഹിതം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് കേരളം പ്രവാസി സംഘം സംസ്ഥാന വ്യാപകമായി രാജ്ഭവന്റെ മുന്നിലും വിവിധ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലും നടത്തിയ രാപ്പകൽ സമരം കൽപറ്റ ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ സംസ്ഥാന വൈസ്പ്രസിഡന്റ് പി ഷാഫിജ ഉദ്‌ഘാടനം ചെയ്തു. എമിഗ്രെഷൻ ക്ലിയറൻസ് ഫണ്ടും, ഐ സി ഡബ്ള്യു എഫ് ഫണ്ടും പ്രവാസി ക്ഷേമത്തിന് ഉപയോഗിക്കണമെന്ന് പ്രവാസി സംഘം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്…

    Read More

      എറണാകുളത്ത് ലഹരി വേട്ട :വയനാട് സ്വദേശി പിടിയിൽ 

      എറണാകുളത്ത് ലഹരി വേട്ട :വയനാട് സ്വദേശി പിടിയിൽ  എറണാകുളം കടവന്ത്രയിൽ രാസലഹരിയായ 88.93 ഗ്രാം മെത്താംഫെറ്റാമൈനുമായി വയനാട് മാനന്തവാടി സ്വദേശിയെ എറണാകുളം ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങൾ പിടികൂടി. കോൾ ടാക്‌സി ഡ്രൈവറായ മാനന്തവാടി നല്ലൂർനാട് കൊച്ചുപറമ്പിൽ വീട്ടിൽ ജോബിൻ ജോസഫ് (26) ആണ് പിടിയിലായത്. ചോറ്റുപാത്രത്തിലെ ചോറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മെത്താംഫെറ്റാമൈൻ. ബാംഗ്ലൂരിൽ നിന്നും രാസലഹരി കൊണ്ടുവന്ന് എറണാ കുളത്ത് ഇടപാടുകാർക്ക് കൊടുക്കുവാൻ വരുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയുടെ രാസ ലഹരി വിൽപനയിലെ കൂട്ടാളികളെ…

      Read More

        പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ കോളേജ് സംരക്ഷണ സമിതി രൂപികരിച്ചു

        പുൽപ്പള്ളി : പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ കോളേജ് സംരക്ഷണ സമിതി രൂപികരിച്ചു. ഡയറക്‌ടർ ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷൻ, സോഷ്യൽ പൊലീസിംഗ് ഡയറക്ടറേറ്റ് എന്നിവരുടെ നിർദേശപ്രകാരമാണ് സമിതി രൂപീകരിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.അബ്ദുൽ ബാരി കെ കെ (ചെയർമാൻ). പുൽപ്പള്ളി എസ് എച്ച് ഒ ശ്രീ. രാം കുമാർ സി (കൺവീനർ), പ്രൊഫ.ഷെൽജി മാത്യു (ജോയിന്റ് കൺവീനർ) ആയും യോഗം തിരഞ്ഞെടുത്തു. കോളേജിൽ വച്ച് ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ – വ്യവസായ – സന്നദ്ധ സംഘടനകളുടെ പ്രധിനിധികളും…

        Read More

          ചെറിയ അശ്രദ്ധ വലിയ അപകടങ്ങൾക്ക് കാരണമാകും

          ചെറിയ അശ്രദ്ധ വലിയ അപകടങ്ങൾക്ക് കാരണമാകും.   ട്രാഫിക് നിയമങ്ങൾ പാലിക്കാതെ വാഹനം ഓടിക്കുമ്പോഴുള്ള ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് വയനാട് ജോ.ആർ.ടി.ഒ.ജയദേവ് പറഞ്ഞു.കാറുകളിൽ കുട്ടികളുടെ രക്ഷക്കായി ചൈൽഡ് റസിസ്റ്റൻ്റ് സിസ്റ്റമെന്ന നിലയിൽ കുട്ടികൾക്കായി പ്രത്യേക സീറ്റ് ക്രമീകരിക്കേണ്ടതാണെന്ന് എൻഫോഴ്സ്മെന്റ് എം.വി.ഐ.അജിൽകുമാർ പറഞ്ഞു.മോട്ടോർ വാഹന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന റോഡ് സേഫ്റ്റി വളണ്ടിയർ ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങളെ ചേർത്ത് പരിശീലിപ്പിക്കുന്നതിനായി പുൽപ്പള്ളി വ്യാപാര ഭവനിൽ സംഘടിപ്പിച്ച ട്രെയിനിങ് പ്രോഗ്രാമിൽ ക്ലാസ് എടുക്കുകയായിരുന്നു അദ്ദേഹം.വ്യാപാരികൾ, ഓട്ടോറിക്ഷാ…

          Read More

            വന്യജീവി വാരാഘോഷം: പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം നടത്തി

            മാനന്തവാടി: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍, മക്കിമല ആദിവാസി വനസംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തില്‍ മക്കിമല മുതല്‍ മുനീശ്വരന്‍കുന്ന് വരെ റോഡില്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം നടത്തി. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. സുരേഷ്ബാബു, ആദിവാസി വനസംരക്ഷണ സമിതി പ്രസിഡന്റ് ഒ.എ. ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

            Read More

              ബത്തേരി ഉപജില്ലാ കായിക മേളയിൽ മീനങ്ങാടി ജിവിഎച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാർ.

              ബത്തേരി : ബത്തേരി ഉപജില്ലാ കായിക മേളയിൽ മീനങ്ങാടി ജിവിഎച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാർ. 240 പോയിന്റ് നേടിയാണ് തുടർച്ചയായ രണ്ടാം വർഷവും മീനങ്ങാടി ജേതാക്കളായത്. 30 സ്വർണവും 16 വെള്ളിയും 13 വെങ്കലവും നേടി. ജൂനിയർ ബോയ്സ് വിഭാഗത്തിൽ സ്കൂളിലെ വി എം മഹാദേവ്, സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ ദേവശ്രീ, നന്ദന ശിവൻ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. ജ്യോതികുമാർ, രാമചന്ദ്രൻ, ഉമ്മർ അലി, പ്രിൻസിപ്പൽ ശിവി കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. ആനപ്പാറ ജിഎച്ച്എസ്എസ് 152, കാക്കവയൽ ജിഎച്ച്എസ്എസ്…

              Read More

                ചെറുവയല്‍ രാമനെ ആദരിച്ച് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതി

                പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ സംഘടിപ്പിച്ച വികസന സദസ്സില്‍ പത്മശ്രീ ചെറുവയല്‍ രാമനെ ഭരണസമിതി ആദരിച്ചു. വിവിധയിനം നെൽ വിത്തുകൾ സംരക്ഷിച്ച് കാര്‍ഷിക മേഖലയില്‍ പരമ്പരാഗത രീതിയിലുള്ള ഇടപെടല്‍ നടത്തുന്നതിനാണ് പഞ്ചായത്തിന്റെ ആദരവ്. പ്രകൃതിയെ സംരക്ഷിക്കേണ്ട തനത് രീതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് നടപ്പാക്കുന്നതാണ് തന്റെ രീതികളെന്ന് ചെറുവയല്‍ രാമന്‍ പറഞ്ഞു.   കാലാവസ്ഥാ വ്യതിയാനത്താല്‍ കാര്‍ഷിക മേഖലയില്‍ പ്രതികൂല സാഹചരമുണ്ടാകുപ്പോള്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും വളര്‍ന്നുവരുന്ന തലമുറയെ കാര്‍ഷിക പഠനത്തിലേക്ക് കൈപ്പിടിച്ച് നടത്താന്‍ രക്ഷിതാക്കള്‍ സന്നദ്ധരാവണമെന്നും…

                Read More

                  “കൂട്” ഭവന പദ്ധതി; ശിലാസ്ഥാപനം നടത്തി

                  കേണിച്ചിറ: യാക്കോബായ സഭ മലബാർ ഭദ്രാസനത്തിനു കീഴിൽ പ്രവർത്തിക്കുന്ന ‘കൂട് ‘ ഭവന പദ്ധതിയിൽ താഴമുണ്ടയിൽ ചേലപ്പുഴ എൽദോ തോമസ് സൗജന്യമായി നൽകിയ സ്ഥലത്ത് പുതുതായി നിർമിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. അർഹരായ രോഗികൾക്ക് സഹായം, മംഗല്യ സഹായം, വീടില്ലാത്തവർക്ക് സ്ഥലവും വീടും ഒരുക്കുക എന്നിങ്ങനെയുള്ള ചാരിറ്റി പ്രവർത്തനങ്ങളാണ് കൂട് പദ്ധതിയുടെ ലക്ഷ്യം. ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത്, വൈദിക സെക്രട്ടറി ഫാ. മത്തായി കുഞ്ഞ് ചാത്തനാട്ട്കുടി,…

                  Read More

                    മുണ്ടക്കൈ ദുരന്തം: വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്ര നിലപാട് നിർണായകം; ഹൈക്കോടതി കേസ് ഇന്ന് പരിഗണിക്കും

                    കൊച്ചി:വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കാൻ നിർദ്ദേശിച്ചിരുന്ന സാഹചര്യത്തിൽ, ഇന്നത്തെ നടപടികൾ നിർണായകമാണ്.   ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വായ്പ എഴുതിത്തള്ളുന്ന വിഷയത്തിൽ നിലപാട് അറിയിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി കേന്ദ്രം മൂന്നാഴ്ചത്തെ സാവകാശം തേടിയിരുന്നു. ഈ കാലാവധി…

                    Read More

                      കോണ്‍ഗ്രസ് കോട്ടത്തറ സര്‍വ്വീസ് സഹകരണബാങ്കിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി

                      കോണ്‍ഗ്രസ് കോട്ടത്തറ സര്‍വ്വീസ് സഹകരണബാങ്കിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി നിയമവിരുദ്ധമായി ബ്രഹ്‌മഗിരിയില്‍ പണം നിക്ഷേപിച്ച ബാങ്കുകളുടെ ഭരണസമിതി പിരിച്ചുവിടണം: അഡ്വ. ടി ജെ ഐസക് കോട്ടത്തറ: നിയമവിരുദ്ധമായി ബ്രഹ്‌മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ച വയനാട് ജില്ലയിലെ 11 സഹകരണ ബാങ്കുകളുടെ ഭരണസമിതി സര്‍ചാര്‍ജ് ചുമത്തി പിരിച്ചുവിട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ നിയമനടപടിക്ക് വിധേയമാക്കണമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് ആവശ്യപ്പെട്ടു. ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നിയമവിരുദ്ധമായി പണം നിക്ഷേപിച്ച 11…

                      Read More