അവകാശ സംരക്ഷണ സമരം നടത്തി.

കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡ്യൂട്ടി റസ്റ്റ് പുനസ്ഥാപിക്കുക,നഷ്ടപ്പെട്ട 20 എസ്.എഫ്.ഒ തസ്തികൾ അനുവദിക്കുക,തടസ്സപ്പെട്ട ബി. ഫ്.ഒ.പ്രമോഷൻ പുനരാരംഭിക്കുക,വാച്ചർ മാരുടെ പേരുമാറ്റം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി . വനം ജീവനക്കാർ നടത്തുന്ന സമരത്തിന്റെ ഭാഗമായി നോർത്ത് വയനാട് വനം ഡിവിഷൻ ഓഫീസിനു മുന്നിൽ അവകാശ സംരക്ഷണ സമരം നടത്തി. സമരത്തിന് കെ എഫ് പി എസ് എ ജില്ലാ സെക്രട്ടറി കെ പി സജി പ്രസാദ്…

Read More

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കണ്ണൂർ-കാസർകോട് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 മുതൽ…

Read More

മുണ്ടക്കൈ ചൂരൽമല ദുരന്തം :യൂത്ത് കോൺഗ്രസ് രാപകൽ സമരം നടത്തി

കൽപറ്റ:മുണ്ടക്കൈ ചൂരൽമല ദുരന്തം നടന്നു ഒരു വർഷം തികഞ്ഞിട്ടും അവഗണന തുടരുന്ന സംസ്ഥാന സർക്കാരിന്റെ അനങ്ങപ്പാറ നയത്തിൽ പ്രതിഷേധിച്ചു കലക്ടറേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപകൽ സമരം നടത്തി. ദുരന്ത ബാധിതരുടെ ലിസ്റ്റ് ഉണ്ടാക്കാൻ ഒരു വർഷം പൂർത്തിയാകുമ്പോഴും സർക്കാരിന് സാധിച്ചിട്ടില്ല. ഒരു തരത്തിലും ഉത്തരവാദിത്വം കാണിക്കാത്ത സംസ്ഥാന സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് രാപകൽ സമരം ഉദ്ഘാടനം ചെയ്തു അഡ്വക്കറ്റ് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് പിആർ വർക്കിന്…

Read More

കന്യാസ്ത്രീകളുടെ അറസ്റ്റ്: പന്തം കൊളുത്തി പ്രകടനം നടത്തി

കൽപറ്റ: ഛത്തിസ്ഗഡിലെ രണ്ട് കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ് കൽപറ്റ യൂണിറ്റിന്റെയും, പാരിഷ് കൗൺസിലിന്റെയും, വിവിധ ഭക്ത സംഘടനകളുടെയും നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. സന്യസ്തര്‍ ക്രൈസ്തവ സഭയുടെയും പൊതുസമൂഹത്തിന്റെയും അഭിമാനമാണ്. അന്യായമായി തുറങ്കലിൽ അടച്ചത് ഭരണകൂട ഭീകരതയുടെയും കടുത്ത വർഗീയതയുടെ വിഷവിത്തുകൾ പേറുന്നവര ആണെന്ന് കത്തോലിക്ക കോൺഗ്രസ് അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി സന്യസ്തരും, മിഷനറിമാരും നടത്തുന്ന സാമൂഹിക സേവന ശുശ്രൂഷകളെ തമസ്കരിക്കുന്നത് അത്യന്തം വേദനാജനകമാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത കൽപറ്റ ഫൊറോന വികാരി ഫാ….

Read More

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ബാവലി : ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ മൈസൂരില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരനില്‍ 390 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് വടകര തളിക്കര സ്വദേശി നൗഫല്‍ ഇ ബി (42) നെ അറസ്റ്റ് ചെയ്തു.എക്‌സൈസ് ഇന്റലിജന്‍സും, ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റ് സംഘവുംം, മാനന്തവാടി എക്സൈസ് റേഞ്ച് സംഘവുമാണ് പരിശോധന നടത്തിയത്. മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അര്‍ജുന്‍ വൈശാഖ് എസ്. ബി യുടെ നേതൃത്വത്തില്‍ നടത്തിയ…

Read More

ഗ്രീൻ ഡ്രീംസ്‌ പദ്ധതി ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: ഒയിസ്ക ഇന്റർനാഷണൽ കൽപ്പറ്റ ചാപ്റ്റർ അമ്പലവയൽ ആമീസ് ഗാർഡൻസുമായി ചേർന്ന് സ്കൂളുകളിൽ നടത്തുന്ന പരിസ്ഥിതി, കാർഷിക ബോധവൽക്കരണ പദ്ധതിയായ ഗ്രീൻ ഡ്രീംസിന് തുടക്കമായി. കാക്കവയൽ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പദ്ധതിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഷഫീഖ് നിർവഹിച്ചു.ചാപ്റ്റർ വൈസ് പ്രസിഡന്റ് ലൗലി അഗസ്റ്റിൻ പദ്ധതി വിശദീകരണം നടത്തി. ചാപ്റ്ററിന് കീഴിൽ 10 സ്കൂളുകളിലാണ് ഈ വർഷം പദ്ധതി നടപ്പിലാക്കുന്നത്. സ്കൂളുകളിൽ പച്ചക്കറി കൃഷിക്കാവശ്യമായ ഗ്രോ ബാഗുകളും പച്ചക്കറി തൈകളും വിദ്യാർത്ഥികൾക്ക് നൽകി…

Read More

ആരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

പുതുശ്ശേരിക്കടവ് വിവേകോദയം എൽ പി സ്കൂളിൽ “അനീമിയ – പോഷകാഹാരം” എന്ന വിഷയത്തെക്കുറിച്ച് ബാങ്കുകുന്ന് ഹോസ്പിറ്റലിലെ JPHN ധന്യ ജി.എസ് ആരോഗ്യ ബോധവത്കരണ ക്ലാസ്സെടുത്തു.സ്റ്റാഫ് നഴ്സ് ലിപ്സിയും ക്ലാസ്സ് അസിസ്റ്റ് ചെയ്തു.പിടിഎ പ്രസിഡന്റ് ഷമീർ കടവണ്ടി അധ്യക്ഷത വഹിച്ചു. യോഗത്തിന് സ്കൂൾ സീനിയർ അസിസ്റ്റന്റ് ബിന്ദു മോൾ.കെ സ്വാഗതമാശംസിച്ചു.റോസ ഒ.ജെ, അരവിന്ദ് കുമാർ ബി,ജോൺ എം.വി,ഷേർളി ജോൺ,രാധിക ബിജു എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി അനൂപ് പി.സി യോഗത്തിന് നന്ദി രേഖപ്പെടുത്തി. തുടർന്ന്…

Read More

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ലീഡേഴ്സ് ക്യാമ്പ് തരുവണയിൽ സമാപിച്ചു

കൽപ്പറ്റ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിയേഷൻ 25 തരുവണയിൽ സമാപിച്ചു.ജില്ലാ ലീഡേഴ്സ് ക്യാമ്പ് മുസ്‌ലിം ജമാഅത്ത് സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാനുമായ എൻ.അലിഅബ്ദുല്ല ഉദ്ഘാടനം ചെയ്തു. കേരള ചരിത്രത്തിൽ സമസ്തയുടെ പ്രവർത്തനങ്ങൾ മാതൃകയാണെന്നും പരസ്പര സ്നേഹവും സൗഹൃദവുമാണ് കേരളിയ പണ്ഡിതർ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൻ്റെ മത സൗഹാർദ്ദത്തിനും ഐക്യത്തിനും ഊന്നൽ നൽകിയ പ്രവർത്തനങ്ങളാണ് സമസ്ത നടത്തിയത്.സമസ്ത സെൻ്റിനറിയുടെ ഭാഗമായി എല്ലാ…

Read More

നേതാക്കളുടെ മരണവും സി പി എമ്മിന് മത്സര വേദി:സന്ദീപ് വാര്യർ

ബത്തേരി:മരണവും മരണാനന്തര ചടങ്ങുകളും മത്സരമായി കണക്കാക്കുന്ന അധമ മനസാണ് ഇപ്പോഴത്തെ സി പി എമ്മുകാരുടേതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കോൺഗ്രസ് ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിലും രാഷ്ട്രീയ വിശദീകരണ യോഗത്തിലും പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയും വി എസ് അച്യുതാനന്ദനും രണ്ട് വ്യത്യസ്ത ശൈലികളുടെ ഉടമകളായിരുന്നു. ഉമ്മൻ ചാണ്ടിയുടെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്തവരെയും ഇപ്പോഴും കല്ലറയിൽ എത്തുന്നവരെയും പരിഹസിക്കുന്ന രീതിയിൽ ചാനലിൽ വാർത്തകൾ വരെ സൃഷ്ടിച്ചു. ചൂരൽമല മുണ്ടക്കൈ ദുരന്തം…

Read More

എസ് എം എഫ് മേഖല ഖുബാ സംഗമംവും ആദരിക്കൽ ചടങ്ങും നടത്തി.

മാനന്തവാടി: എസ് എം എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം നടന്നു വരുന്ന ഖുബാ സംഗമം മാനന്തവാടി എരുമത്തെരുവ് ഇശാഅത്തുൽ ഇസ്ലാം മദ്രസ്സയിൽ നടന്നു. സംഗമം കേന്ദ്രമുശാഫറ അംഗം ബഹു കെ ടി ഹംസ ഉസ്താത് ഉത്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ഹംസ ഉസ്താതിനെയും സ്റ്റേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്ത പി സി ഇബ്രാഹിം ഹാജിയും ചടങ്ങിൽ ആദരിച്ചു. ജനറൽസെക്രട്ടറി അലി ബ്രാൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് യുസുഫ് ഫൈസി അദ്ധ്യക്ഷം വഹിച്ചു. ഇബ്രാഹിം ഹാജി,…

Read More