വായനാദിനം: സാമൂഹിക പഠന മുറിയിലേക്ക് 1000 പുസ്തകങ്ങൾ കൈമാറി
വായനാദിനത്തിൽ അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ്, ഐ.റ്റി.ടി.ഡി.പി, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ജയ്ഹിന്ദ് ഉന്നതിയിലെ സാമൂഹിക പഠനമുറി ലൈബ്രറിക്കുള്ള പുസ്തക വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. ഗ്രന്ഥശാലകളിൽ നിന്നുള്ള പുസ്തകളിലൂടെ വിദ്യാർത്ഥികൾ വായനയുടെ പുതിയ തലങ്ങൾ കൈവരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. ട്രൈബൽ ലൈബ്രറി പദ്ധതിയുടെ ഭാഗമായാണ് സാമൂഹ്യ പഠനം മുറിയിലേക്ക് പുസ്തകങ്ങൾ കൈമാറിയത്. ഉന്നതിയിൽ നടന്ന പരിപാടിയിൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.വി…
