മുഹമ്മദ് ഫായിസിന് ആദരവ് നൽകി കമ്പളക്കാട് ടൗൺ ജുമാ മസ്ജിദ് കമ്മിറ്റി

കമ്പളക്കാട് : അൽ ഹിദായ ഇസ്ലാമിക് യൂണിവേഴ്സിറ്റി 2024-25 വർഷത്തെ സെക്കൻഡറി വിഭാഗം പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഫായിസ് പള്ളിപ്പറമ്പൻ എന്നവർക്ക് കമ്പളക്കാട് ടൗൺ ജുമാ മസ്ജിദ് കമ്മിറ്റിയുടെ സ്നേഹാദരവ് ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല് പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി നൽകി. കമ്പളക്കാട് ടൗൺ ജുമാമസ്ജിദ് സ്കൂൾകുന്ന് ഡിവിഷൻ ചെയർമാൻ പള്ളിപ്പറമ്പൻ നാസർ &ഷർജ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഫായിസ്. ടൗൺ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികളായ മൊയ്തു പത്തായ ക്കോടൻ.മുഹമ്മദാലി കെ…

Read More

കൽപ്പറ്റയിലെ അക്വാ ടണൽ എക്സ്പോയിലേക്ക് ജനപ്രവാഹം

.കൽപ്പറ്റ: കൽപ്പറ്റയിലെ അക്വാ ടണൽ എക്സ്പോയിലേക്ക് ജനപ്രവാഹം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായാണ് കൽപ്പറ്റ ബൈപ്പാസ് റോഡിൽ ഫ്ലവർ ഷോ ഗ്രൗണ്ടിൽ അക്വാ ടണൽ എക്സ്പോ നടത്തുന്നത്. ഡ്രീംസ് എന്റർടൈൻമെന്റുമായി ചേർന്ന് ഡി. ടി. പി.സി.യുടെ സഹകരണത്തോടെയാണ് അക്വ ടണൽ എക്സ്പോ നടക്കുന്നത് വിവിധയിനം മത്സ്യങ്ങളുടെ പ്രദർശനം, പ്രദർശന വിപണന സ്റ്റാളുകൾ, ഗോസ്റ്റ് ഹൗസ്, അമ്യൂസ്മെൻറ് പാർക്ക് എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇവയിൽ ഏറ്റവും ആകർഷണീയം നാട്ടിൽ ആദ്യമായി എത്തിയ…

Read More

ലഹരി വിരുദ്ധ ക്യാമ്പയിൻ; എസ്എസ്എഫ് കമ്പളക്കാട് ടൗണിൽ മാരത്തോൺ സംഘടിപ്പിച്ചു

കമ്പളക്കാട് : ‘ശരികളുടെ ആഘോഷം’ എന്ന പ്രമേയത്തിൽ എസ് എസ് എഫ് സംസ്ഥാനത്തുടനീളം നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി കണിയാമ്പറ്റ സ്മാർട്ട്‌ കോർ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ കമ്പളക്കാട് ടൗണിൽ മാരത്തോൺ സംഘടിപ്പിച്ചു. പത്തു യൂനിറ്റുകളിൽ നിന്നായി നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. കമ്പളക്കാട് സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച പരിപാടിക്ക് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നൂരിഷ ചേനോത്ത് ഫ്ലാഗ് ഓഫ് ചെയ്ത് ആശംസയറിയിച്ചു. ടൗണിൽ നടന്ന സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന…

Read More

നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിക്ക് ജില്ലയിൽ ഉജ്ജ്വല തുടക്കം.

ബത്തേരി :മയക്കുമരുന്ന് ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ ഒറ്റക്കെട്ടായി പോരാടാൻ ആഹ്വാനം ചെയ്ത് ജില്ലയിൽ നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിക്ക് ഉജ്ജ്വല തുടക്കം. കേന്ദ്ര, കേരള സർക്കാരുകളും സാമൂഹിക നീതി വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തിൽ മന്ത്രി ഒ ആർ കേളു നിർവഹിച്ചു. സബ് കലക്ടർ മിസാൽ സാഗർ ഭരത് അധ്യക്ഷത വഹിച്ചു. ഇന്നു സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് മയക്കുമരുന്ന് ലഹരിയെന്നും ഇതിനെതിരെ…

Read More

സ്‌കൂള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് പരിപാടി; ജില്ലാതല ഏകോപന സമിതി യോഗവും, പരിശീലനവും സംഘടിപ്പിച്ചു.

കല്‍പ്പറ്റ : 2025-26 വര്‍ഷം ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന സ്‌കൂള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് പരിപാടിയുടെ ജില്ലാതല ഇന്റര്‍ സെക്ടറല്‍ യോഗവും പരിശീലനവും കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടന്നു. കുട്ടികളുടെ ശാരീരിക ആരോഗ്യം, ലൈംഗിക പ്രജനന ആരോഗ്യം, മാനസികാരോഗ്യം, സാമൂഹിക സുസ്ഥിതി എന്നീ നാല് മുഖ്യ മേഖലകളിലായി 11 ഇന പരിപാടികളാണ് നടപ്പിലാക്കുന്നത്. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതി പൊതുവിദ്യാഭ്യാസ, വനിത ശിശു വികസന, പട്ടിക വര്‍ഗ വികസന,…

Read More

ന്യൂനപക്ഷ കമ്മിഷൻ്റെ സേവനങ്ങൾ ജനങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണം: പി റോസ

കൽപറ്റ: ന്യൂനപക്ഷ കമ്മിഷന്റെ സേവനങ്ങൾ പൊതുജനങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം പി റോസ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. പുൽപള്ളി പഴശ്ശിരാജ കോളേജിൽ 2013 മുതൽ 2015 വരെ അധ്യാപികയായി ജോലി ചെയ്തതിന് വേതനം നൽകാത്തതുമായി ബന്ധപ്പെട്ട് പരാതി പരിശോധിച്ച കമ്മിഷൻ മൂന്ന് മാസത്തിനകം പരാതിക്കാരിക്ക് വേതനം അനുവദിക്കാൻ ഉത്തരവിട്ടു. അദാലത്തില്‍ മൂന്ന് പരാതികള്‍ ലഭിച്ചു. ഒരു പരാതി തീര്‍പ്പാക്കി. മറ്റുള്ള പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി.പൊതുജനങ്ങൾക്ക് 9746515133…

Read More

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മധ്യപടിഞ്ഞാറന്‍ ബംഗാള്‍…

Read More

ഗോകുലിൻ്റ മരണം കലക്ട്രേറ്റ് മാർച്ചും ധർണയും നടത്തി

കൽപ്പറ്റ : പോലീസ് സ്റ്റേഷൻ ശുചിമുറിയിൽ ഗോകുൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രാന്വേഷണത്തിനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനും സി ബി ഐ അന്വേഷണത്തിന് സർക്കാർ തയ്യാറാവണമെന്ന് ആദിവാസികൾക്കെതിരെയുള്ള അതിക്രമ വിരുദ്ധ സമിതി. ഇക്കാര്യം ആവശ്യപ്പെട്ട് സമിതിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ചും ധർണയും നടത്തി. ഗോകുലിൻ്റെ മരണത്തിനുത്തരവാദികളായ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരേയും സർവ്വീസിൽ നിന്നും നീക്കം ചെയ്യുക, കൊലക്കുറ്റത്തിന് കേസെടുക്കുക, ഗോകുലിൻ്റെ കൊലപാതകമടക്കമുള്ള മുഴുവൻ ആദിവാസി കൊലപാതകങ്ങളും സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കുക, ഗോകുലിൻ്റെ കുടുംബത്തിന് അടിയന്തിര ധന…

Read More

സാമ്പത്തി കൈവരിക്കാൻ മാതൃക പദ്ധതികൾ നടപ്പാക്കും: മന്ത്രി ഒ ആർ കേളു

കൽപറ്റ: സാമ്പത്തിക പുരോഗതി കൈവരിക്കാൻ പട്ടികജാതി-പട്ടികവർഗ- പിന്നാക്ക ക്ഷേമ വകുപ്പ് മാതൃകാ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി ഒ ആർ കേളു. സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ കുടുംബശ്രീ സിഡിഎസ് മുഖേനെ അയൽക്കൂട്ടം അംഗങ്ങൾക്കുള്ള വായ്പ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 1972 ൽ സംസ്ഥാനത്ത് രൂപീകരിച്ച കോർപറേഷന്റെ കീഴിൽ വിവിധ സേവനങ്ങൾ ആണ് വിഭാവനം ചെയ്യുന്നതെന്നും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും കോർപറേഷൻ ബ്രാഞ്ചുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു….

Read More

ഉന്നത പഠനത്തിന് ലാപ്ടോപ്പുകൾ വിതരണം ചെയ്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത്

മീനങ്ങാടി: ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടിയ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഉണരാം ഉയരാം പദ്ധതിയിൽ ഉൾപ്പെടുത്തി ലാപ്ടോപ്പുകൾ വിതരണം ചെയ്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത്. ആർട്ടിഫിഷ്യല്‍ ഇൻറലിജൻസ് യുഗത്തിൽ പാഠപുസ്തകങ്ങൾ പോലും അപ്രസക്തമാകുമ്പോൾ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥ കാരണം മികച്ച പഠനാന്തരീക്ഷം നഷ്ടപ്പെടാതിരിക്കുവാനാണ് പദ്ധതി നടപ്പിലാക്കുന്നത്. പട്ടികവർഗ്ഗ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നാൽപ്പത് ലക്ഷം രൂപ ചിലവിൽ 105 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ ലഭ്യമാക്കിയത്. വിതരണോത്ഘാടനം സുൽത്താൻബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐ സി ബാലകൃഷ്ണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ…

Read More