കുടുംബശ്രീ വിഷു വിപണന മേള ഉദ്ഘാടനം ചെയ്തു.

കൽപറ്റ : കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച വിഷു വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ നിർവഹിച്ചു.കൽപറ്റ സി ഡി എസ് ചെയർപേഴ്സൺ ദീപ എ വി അധ്യക്ഷയ്യായി. കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും കൽപറ്റ പോസ്റ്റ്‌ ഓഫീസിന് മുൻവശത്തുമായാണ് ജില്ലാതല വിപണന മേള ഒരുക്കിയിരിക്കുന്നത്.മിതമായ വിലയും മായമില്ലാത്ത ഉത്പന്നങ്ങളുമായി വിഷുവിനെ വരവേൽക്കാൻ ജില്ലയിലെ മുഴുവൻ സി ഡി എസ്സുകളിലും വിപണന മേളകൾ സജ്ജമായിട്ടുണ്ട്.പച്ചക്കറികൾ, പലഹാരങ്ങൾ, വിവിധ…

Read More

പാചകവാതക വില വർധന: എഫ്എസ്ഇടിഒ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൽപറ്റ: ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞിട്ടും പാചക വാതക വില വർധിപ്പിച്ച് പൊതുജനത്തിന് സാമ്പത്തിക ഭാരം അടിച്ചേൽപ്പിച്ച കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയത്തിനെതിരായി കെ എഫ് എസ് ഇ.ടി.ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു. കൽപറ്റ സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി എഫ് എസ് ഇ.ടി.ഒ ജില്ലാ സെക്രട്ടറി ടി. കെ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി കെ.ജി. പത്മകുമാർ അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ….

Read More

കഞ്ചാവ് കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസുകാരെ അമ്മയും മകനും ചേർന്ന് വെട്ടി പരിക്കേൽപിച്ചു

കഞ്ചാവ് കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസുകാരെ അമ്മയും മകനും ചേർന്ന് വെട്ടി പരിക്കേൽപിച്ചു. പ്രതിയെ പിടിക്കാൻ എത്തിയ പൊലീസുകാർക്ക് കോഴിക്കോട് കാരശ്ശേരി വലിയ പറമ്പിൽ വെച്ച് വെട്ടേറ്റു. വയനാട് എസ് പിയുടെ സ്ക്വഡ് അംഗങ്ങളായ ശാലു , നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. വയനാട് കൽപ്പറ്റയിൽനിന്നും മോഷണം പോയ കാർ മോഷണ കേസിലെ പ്രതിയായ കാരശ്ശേരി വലിയ പറമ്പ് സദേശി അർഷാദും ഉമ്മയുമാണ് പൊലീസുകാരെ വെട്ടിപരിക്കേൽപ്പിച്ചത്. പ്രതിയുടെ കോഴിക്കോട് കാരശ്ശേരിയിലെ വീട്ടിൽ വെച്ചാണ് പൊലീസുകാരെ ആക്രമിച്ചത്. രണ്ടു പേരുടെയും…

Read More

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും – ജവഹർ ബാൽ മഞ്ച്

കൽപ്പറ്റ : ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മറ്റി. പരിപാടികളുടെ ഭാഗമായി ജില്ലാതല ലഹരിവിരുദ്ധ ചിത്രരചന ക്യാമ്പയിൻ സംഘടിപ്പിച്ചു. കെപിസിസി മെമ്പർ കെ. ഇ വിനയൻ ചിത്രരചന ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് അധ്യക്ഷനായിരുന്നു. വരും ദിവസങ്ങളിൽ കുട്ടികളുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം വിവധ സർഗാത്മക പരിപാടികൾ ലഹരിക്കെതിരെ സംഘടിപ്പിക്കും. ഈ മഹാവിപത്തിനെ തടയാനുള്ള പോരാട്ടത്തിൽ ജവഹർ ബാൽ മഞ്ചും അണിനിരക്കും….

Read More

കാട്ടാനയുടെ ആക്രമണം യുവാവിന് ഗുരുതര പരിക്ക്.

കൽപ്പറ്റ: കാട്ടാനയുടെ ആക്രമണം യുവാവിന് ഗുരുതര പരിക്ക്. നെയ്ക്കുറപ്പ മണൽവയൽ ഉന്നതിയിലെ രവി (39) യ്ക്കാണ് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ രാത്രിയാണ് കാട്ടാനയുടെ ആക്രമണം നടന്നത്. നേരം പുലർന്നതോടെ പ്രദേശവാസികളാണ് ഇദ്ദേഹത്തെ പരിക്കേറ്റ് അവശനിലയിൽ കണ്ടത്. രവിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

തേനീച്ചയുടെ കുത്തേറ്റ് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു

കാട്ടികുളം: ആലത്തൂരില്‍ തേനീച്ചയുടെ കുത്തേറ്റ് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു. കാട്ടികുളം മണ്ണുണ്ടി ഉന്നതിയിലെ വെള്ളു(63) ആണ് മരിച്ചത്. ഇന്ന് രാവിലെ 11:30നാണ് സംഭവം. തേനീച്ച ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു. മൃതദേഹം മനാന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി

Read More

‘വെള്ളമുണ്ട കമ്പളം’ ജുനൈദ് കൈപ്പണിക്കും അയ്യൂബ് തോട്ടോളിക്കും ഡൽഹി കൃഷിജാഗരൺ അംഗീകാരം

കൽപ്പറ്റ:പുതിയ തലമുറ കാർഷിക വൃത്തിയിലേക്ക് ആകർഷിക്കപ്പെടുവാൻ വേണ്ടി വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട ആറുവാൾ തോട്ടോളി പാടത്ത് ‘ വെള്ളമുണ്ട കമ്പളം’എന്ന പേരിൽ സംഘടിപ്പിച്ച കമ്പളനാട്ടി ഉത്സവത്തിന് നേതൃത്വം നൽകിയ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്കും മാതൃകാ ജൈവകർഷകൻ അയ്യൂബ് തോട്ടോളിക്കും ഡൽഹി കൃഷിജാഗരന്റെ അംഗീകാരപത്രം ലഭിച്ചു. കൽപ്പറ്റ കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗീസ്, ഡൽഹി കൃഷിജഗരൺ അധികൃതർക്കു…

Read More

കേന്ദ്ര സർക്കാർ സബ്സിഡിയോടെ വീടുകളിൽ സോളാർ പദ്ധതിക്ക് വയനാട്ടിലും തുടക്കമായി.

കൽപറ്റ: കേന്ദ്ര സർക്കാരിന്റെ സബ്സിഡിയോടെ എല്ലാ വീടുകളിലും സോളാർ പദ്ധതിക്ക് വയനാട്ടിലും തുടക്കമായി. വയനാട് വിഷനും ജെപ്സ് ഇന്ത്യയും ചേർന്നാണു പദ്ധതി നടപ്പിലാക്കുന്നത്. വയനാട് ജില്ലയിലെ എല്ലാ വീടുകളിലും സോളാർ സൗകര്യം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വയനാട് വിഷനും ജപ്സ് കമ്പനിയും സംയുക്തമായി ആരംഭിക്കുന്ന സംരഭത്തിത്തിനാണ് തുടക്കമായത്. കൽപറ്റയിൽ നടന്ന ചടങ്ങിൽ ടി സിദ്ധിഖ് എം. എൽ. എ പദ്ധതി ഉദ്ഘാടനം ചെയ്തു. ഊർജ പ്രതിസന്ധി നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഓരോ കുടുംബത്തിനും രാഷ്ട്രത്തിനും ആവശ്യമുളള പദ്ധതിയാണിതെന്ന് എം.എൽ.എ….

Read More

മുണ്ടകൈ ചൂരൽമല ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന നിലപാട് വഞ്ചനാപരം – പ്രിയങ്ക ഗാന്ധി

കല്പറ്റ: മുണ്ടകൈ ചൂരൽമല ദുരിതബാധിതരുടെ വായ്‌പ എഴുതിത്തള്ളില്ലെന്ന കേന്ദ്രസർക്കാർ നിലപാട് ദുരിതബാധിതരോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. ദുരിതബാധിതർ വീടും, സ്ഥലവും, ജീവിതമാർഗ്ഗവും നഷ്ടപ്പെട്ടവരാണ്. എന്നിട്ടും അവരുടെ വായ്പ പുനഃക്രമീകരിക്കാൻ മാത്രമേ കഴിയുവെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അത് ആശ്വാസമല്ല, വഞ്ചനയാണ്. ഈ നിസ്സംഗത അപലപനീയമാണെന്നും ദുരിതബാധിതർക്കൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് നീതി ലഭിക്കുന്നത് വരെ അവരുടെ ശബ്ദം എല്ലാ വേദികളിലും ഉന്നയിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Read More

ബത്തേരി -പുല്‍പ്പള്ളി റോഡിലെ തകര്‍ന്ന കുഴികള്‍ അടയ്ക്കാൻ നടപടി വേണം

പുല്‍പ്പള്ളി: പുല്‍പ്പള്ളി-ബത്തേരി റോഡിനെ അധികൃതർ അവഗണിക്കുകയാണെന്ന് പരാതി. 25 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നവീകരണത്തിനായി 20 കോടി രൂപ അനുവദിച്ചെങ്കിലും നിർമാണ പ്രവർത്തികള്‍ ആരംഭിക്കാൻ ഇതുവരെ യാതൊരു നടപടി ഉണ്ടായിട്ടില്ല. റോഡിന്‍റെ പല ഭാഗങ്ങളിലും വൻകുഴികള്‍ രൂപപ്പെട്ടിട്ടും കുഴികള്‍ അടയ്ക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി. പുല്‍പ്പള്ളി താഴെയങ്ങാടി പാലത്തിന് സമീപം റോഡില്‍ വൻ കുഴികള്‍ രൂപപ്പെട്ടതോടെ ചെറിയൊരു മഴ പെയ്താല്‍ കുഴികളില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നത് വാഹനങ്ങള്‍ അപകടത്തില്‍പ്പെടാൻ കാരണമാകുന്നു. ആളുകള്‍ക്ക് ഇതുവഴി…

Read More