ചിത്രരചനയിൽ ഇരട്ട വിജയം നേടി ആർദ്ര ജീവൻ

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ പെൻസിൽ ഡ്രോയിംഗ്, വാട്ടർകളർ പെയിൻ്റിംഗ് എന്നീ ഇനങ്ങളിൽ A ഗ്രേഡ് നേടി കാക്കവയൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ആർദ്ര ജീവൻ. തുടർച്ചയായ മൂന്നാം വർഷവും ചിത്രരചനയിൽ A ഗ്രേഡ് നേട്ടം കൈവരിച്ച ആർദ്ര സംസ്ഥാന സർക്കാരിൻ്റെ ഈ വർഷത്തെ ഉജ്ജ്വലബാല്യം പുരസ്കാരത്തിനും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദീപുകുമാർ, വരദ ചിത്ര വിദ്യാലയത്തിലെ എം.ജെ. സിൽവസ്റ്റർ എന്നിവരുടെ കീഴിലാണ് ആർദ്ര ചിത്രകലാ പഠനം നടത്തിയത്.

Read More

ലഹരി വിമുക്ത ഉന്നതിക്കായി അവർ തുടി കൊട്ടുന്നു

ലഹരി വിമുക്ത ഉന്നതിക്കായി അവർ തുടി കൊട്ടുന്നു -ലഹരി വിമുക്ത പദ്ധതിയായ ‘തുടി’ നെയ്കുപ്പ ഉന്നതിയിൽ ആരംഭിച്ചു തുടികൊട്ടി നൃത്തച്ചുവടുകൾ വച്ച് ജീവിതം തന്നെ ലഹരിയെന്ന സന്ദേശം ഉറക്കെപ്പാടി അവരിനി നെയ്കുപ്പയിലെ ഓരോ വീട്ടിലുമെത്തും. ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യകേരളത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന പുകയില – ലഹരി വിമുക്ത പദ്ധതിയായ ‘തുടി’ പൂതാടി നെയ്കുപ്പ ഉന്നതിയിൽ ആരംഭിച്ചു. തദ്ദേശ ജനതയുടെ കലകളെയും സംസ്കാരത്തെയും പരിപോഷിപ്പിച്ചുകൊണ്ട് പുകയില – ലഹരി വിരുദ്ധ ശീലമാറ്റ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട…

Read More

നഹാന നസ്റിനെ ആദരിച്ച് യൂത്ത് ലീഗ്

കെല്ലൂർ: ഈ വർഷത്തെ +2 പരീക്ഷയിൽ ഫുൾ A+ നേടിയ കീപ്രത്ത്‌ നഹാന നസ്‌റിനു കെല്ലൂർ ടൗൺ മുസ്ലിം യൂത്ത്‌ ലീഗ്‌ കമ്മിറ്റിയുടെ സ്നേഹോപഹാരം ജില്ല യൂത്ത്‌ ലീഗ്‌ ട്രഷറർ ഉവൈസ്‌ എടവെട്ടൻ നൽകി. ചടങ്ങിൽ ടൗൺ മുസ്ലിം ലീഗ്‌ ഭാരവാഹികളായ മമ്മുട്ടി കീപ്രത്ത്‌, എൻ.റസാഖ്‌ , ഹാരിസ്‌ വളപ്പിൽ, മണ്ഡലം യൂത്ത്‌ ലീഗ്‌ വൈസ്‌ പ്രസിഡണ്ട്‌ ആഷിഖ്‌ എം കെ, സിനാൻ കാട്ടിൽ, മൻസൂർ കണ്ണമ്പള്ളി,നൗഫൽ കീപ്രത്ത്‌ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Read More

കുന്നമ്പറ്റ ശ്രീ ഭഗവതി ശാസ്താ ക്ഷേത്രം എട്ടാം വാർഷിക മഹോത്സവം മെയ് 1, 2, 3 തീയതികളിൽ

കൽപ്പറ്റ : കുന്നമ്പറ്റ ശ്രീ ഭഗവതി ശാസ്താ ക്ഷേത്രം എട്ടാം വാർഷിക മഹോത്സവം മെയ് 1, 2, 3 തീയതികളിൽ നടത്തുമെന്ന് ക്ഷേത്ര ഭാരവാഹികളും ആഘോഷ കമ്മിറ്റി അംഗങ്ങളും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാളെ രാവിലെ 7.30 ന് ഉത്സവത്തിന് കൊടിയേറും. പ്രധാന ഉത്സവ ദിവസമായ മൂന്നിന് നഗരപ്രദക്ഷിണം, എഴുന്നള്ളിപ്പ് താലപ്പൊലി, ഭഗവതിസേവ സാംസ്കാരിക സമ്മേളനം തുടങ്ങിയവ ഉണ്ടാകും. ആകാശ വിസ്മയം, സോഷ്യൽ മീഡിയ വൈറൽ പാട്ട് ഫാമിലി അണിനിരക്കുന്ന ഗാനമേളയും ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ ക്ഷേത്ര…

Read More

    വൈത്തിരി ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ മികച്ച വിജയം കൈവരിച്ച് തരിയോട്സെന്റ് മേരീസ് യു.പി.സ്കൂൾ

    വൈത്തിരി ഉപജില്ല7,8 തീയ്യതികളിലായി നടന്ന വിവിധ മേളകളിൽ മികച്ച വിജയം കൈവരിച്ച് സെന്റ് മേരീസ് യു.പി സ്കൂൾ . ഗണിത ശാസ്ത്ര മേള എൽ.പി, യു.പി വിഭാഗം, പ്രവൃത്തിപരിചയ മേള യു.പി വിഭാഗം, ശാസ്ത്ര മേള യു.പി.വിഭാഗം എന്നിവയിൽ റണ്ണറപ്പ് നേടി.. വിജയികളെ സ്കൂൾ മാനേജർ റവ.ഫാ തോമസ് പ്ലാശനാൽ , സ്കൂൾ ഹെഡ് മാസ്റ്റർ സജി ജോൺ , സ്കൂൾ പി.ടി.എ എന്നിവർ അഭിനന്ദിച്ചു.

    Read More

    സ്വാച്ഛ് താ ഹി സേവ; ശുചീകരണ പ്രവർത്തികൾ നടത്തി

    കണിയാമ്പറ്റ : സ്വാച്ഛ് താ ഹി സേവ മാലിന്യമുക്തം നവ കേരളം ക്യാമ്പയിൻ്റെ ഭാഗമായി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്, ഇസ്സത്തുൽ ഇസ്ലാം സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ കണിയാമ്പറ്റ പഞ്ചായത്തിന് കീഴിൽ കമ്പളക്കാട്, കണിയാമ്പറ്റ, കെൽട്രോൺ വളവ്,1മൈൽ തുടങ്ങിയ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തികൾ നടത്തി.

    Read More

    ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

    കൽപ്പറ്റ : മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിശ്വാള്‍ വിലയിരുത്തി. ഓരോ വകുപ്പിനുമുണ്ടായ നാശനഷ്ടങ്ങള്‍, വകുപ്പിലൂടെ ദുരന്തബാധിതര്‍ക്ക് നല്‍കിയ സഹായങ്ങള്‍, സേവനങ്ങള്‍, അടിയന്തിരമായി ചെയ്യാനുള്ള കാര്യങ്ങള്‍ എന്നിവ വിലയിരുത്തി. മൈക്രോ പ്ലാനിന്റെ അടിസ്ഥാനത്തില്‍ വകപ്പ് തലത്തില്‍ ഉചിതമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകകളുടെ ബില്ലുകള്‍ നല്‍കാനും നിര്‍ദേശം നല്‍കി. പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വകുപ്പ് മേധാവികള്‍…

    Read More

      വിഷു പ്രമാണിച്ച്‌ ക്ഷേമ പെൻഷൻ വിതരണം നേരത്തെ; ഈ മാസത്തേത് 25 മുതല്‍, ഏപ്രിലിലെ പെൻഷൻ വിതരണം മാര്‍ച്ച്‌ 31ന് തുടങ്ങും

      തിരുവനന്തപുരം: മാർച്ച്‌ മാസത്തെ ക്ഷേമപെൻഷൻ വിതരണം ഈ മാസം 25 മുതല്‍. ഏപ്രില്‍ മാസത്തെ ക്ഷേമ പെൻഷൻ വിതരണം മാർച്ച്‌ 31ന് തുടങ്ങും. വിഷു പ്രമാണിച്ചാണ് പെൻഷൻ നേരത്തെ നല്‍കുന്നത്. നേരത്തെ തന്നെ പെൻഷനുള്ള പണം അനുവദിച്ച്‌ ഉത്തരവായിട്ടുണ്ടെന്ന് സർക്കാർ പറയുന്നു. രണ്ടാം പിണറായി സർക്കാർ 51,534 കോടി രൂപയാണ് ക്ഷേമ പെൻഷനായി വിതരണം ചെയ്തത്. 62 ലക്ഷത്തോളം പേർക്കാണ് 2000 രൂപ വീതം പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക എത്തും….

      Read More

      കാനനനടുവിലും കാവലായി കാക്കിക്കൂട്ടം; കാനനപാതയിൽ ബസ് തകരാറിലായി രാത്രി കുടുങ്ങിയ മുപ്പതോളം യാത്രക്കാർക്ക് പോലീസിന്റെ ഇടപെടലിൽ സുരക്ഷിത യാത്ര

      സുൽത്താൻ ബത്തേരി: കടുവയും കാട്ടാനയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന കാനനപാതയിൽ ബസ് തകരാറിലായി രാത്രി കുടുങ്ങിയ 32 യാത്രക്കാർക്ക് രക്ഷകരായി വയനാട് പോലീസ്. മൈസൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ബസാണ് കർണാടക വനത്തിലെ പാതയിൽ തകരാറിലായത്. മകളടക്കമുള്ള യാത്രക്കാർ കാടിന് നടുവിൽ അകപ്പെട്ടെന്നറിയിച്ച് ബത്തേരി ഡിവൈ.എസ്.പിക്ക് ലഭിച്ച ഒരു അച്ഛന്റെ ഫോൺ കോളാണ് പോലീസിന്റെയും കെ.എസ്.ആർ.ടി.സിയുടെയും അടിയന്തര ഇടപെടലിന് വഴിയൊരുക്കിയത്. രാത്രിയാത്രാ നിരോധനവും ഇതര സംസ്ഥാനവുമെന്ന അതിരുകളുമൊന്നും പ്രതിസന്ധിയിലായ യാത്രക്കാരെ സഹായിക്കാനുള്ള ഉദ്യമത്തിന് പൊലീസിന്…

      Read More

        വിവാദങ്ങൾക്കൊടുവിൽ വയനാട് ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ രാജിവെച്ചു

        കൽപ്പറ്റ: വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ നിലനിന്നിരുന്ന രൂക്ഷമായ തർക്കങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ സ്ഥാനമൊഴിഞ്ഞു. രാജി കെ.പി.സി.സി. നേതൃത്വം ചോദിച്ചുവാങ്ങിയതാണെന്നാണ് സൂചന.   കോൺഗ്രസ് നേതാവ് എൻ.എം. വിജയന്റെ ആത്മഹത്യയും അതുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളും ജില്ലയിലെ കോൺഗ്രസിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വിജയന്റെ കുടുംബം അപ്പച്ചനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനുപുറമെ, പ്രിയങ്കാ ഗാന്ധിയുടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് അപ്പച്ചൻ നടത്തിയ ചില പരാമർശങ്ങളും നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായി.   പ്രിയങ്കാ ഗാന്ധിയുടെ…

        Read More