ആദിവാസി യുവാവിന് നീതി ലഭ്യമാക്കണം: എസ്ഡിപിഐ.

കൽപ്പറ്റ: ഭാര്യയുടെ പ്രസവാനന്തരം കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പിന് എത്തിയ കൽപ്പറ്റ വെള്ളാരംകുന്ന് സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥൻ ദുരൂഹസഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തെ മരക്കൊമ്പിൽ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് തുടരന്വേഷണ വിധി പറയൽ നീട്ടിക്കൊണ്ട് പോകുന്നത് അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ജില്ലാ പ്രസിഡൻ്റ് എ യൂസഫ് ഉദ്ഘാടനം ചെയ്തു. വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് ഒരുക്കം യോഗം ചർച്ച ചെയ്തു. മണ്ഡലത്തിൽ പാർട്ടിക്ക് സ്വാധീനമുള്ള മുഴുവൻ വാർഡുകളിലും മൽസരിക്കാൻ…

Read More

    മുത്തങ്ങയിൽ വീണ്ടും ലഹരിവേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ

    ബത്തേരി: മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനയിൽ 8.05 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം പാണ്ടിക്കാട് പൂക്കുന്നുമ്മൽ സ്വദേശി പി. മുഹമ്മദ് ജംഷീദിനെയാണ് (30) ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.   ഇന്നലെ ഉച്ചയോടെ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ചാണ് ഇയാൾ പിടിയിലായത്. കർണാടകയിൽ നിന്ന് വരികയായിരുന്ന കാർ പരിശോധിച്ചപ്പോൾ, ഇയാൾ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.   എസ്ഐമാരായ ജെസ്വിൻ ജോയ്, കെ.എം….

    Read More

    കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ അമലോത്ഭവ മാതാ ഇടവകയെ മാർ ജോസ് പൊരുന്നേടം അഭിനന്ദിച്ചു

    മാനന്തവാടി: കോഴിക്കോട് രൂപതയുടെ നോർത്ത് ഫൊറോനാ ബൈബിൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ മാനന്തവാടി അമലോത്ഭവ മാതാ ഇടവകയെ മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം അഭിനന്ദിച്ചു. വടക്കേ വയനാടിന്റെ ചരിത്രം ഉൾക്കൊള്ളുന്ന ഇടവക സുവനീർ ബിഷപ്പ് ഏറ്റുവാങ്ങുകയും ചെയ്തു. കുടിയേറ്റ ജനതയുടെ ആത്മീയ ചൈതന്യത്തിന് മലയിൽ കത്തിച്ച വിളക്കു പോലെ പ്രകാശമായിരുന്നു മാനന്തവാടിയിലെ ആദ്യ ക്രൈസ്തവ ദേവാലയമായ അമലോത്ഭവ മാതാ ദേവാലയം എന്ന് അദ്ദേഹം പറഞ്ഞു. ഇടവക വികാരി ഫാദർ അബ്രഹാം ആകശാലയിൽ, സഹ…

    Read More

      ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമോ? രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന്

      തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. വികസനവും ക്ഷേമവും ഒരുപോലെ മുൻഗണന നൽകുന്ന ബജറ്റായിരിക്കും ഇതെന്ന സൂചനയാണ് ധനമന്ത്രി നൽകുന്നത്. ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങളാണ് പ്രധാന തടസ്സമെന്ന നിലപാടാണ് ധനവകുപ്പ് ആവർത്തിക്കുന്നത്. എന്നിരുന്നാലും, സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികൾക്കിടയിലും ജനക്ഷേമ പദ്ധതികൾക്ക് ആവശ്യമായ പരിഗണന നൽകാൻ സർക്കാർ ശ്രമിക്കുമെന്നാണ് വിലയിരുത്തൽ.   സർക്കാർ ജീവനക്കാർ ശമ്പള…

      Read More

        വടകര എം ഡി എം എ കേസ്: വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം

        കല്‍പ്പറ്റ | വടകരയില്‍ അധ്യാപികമാര്‍ അറസ്റ്റിലായ എം ഡി എം എ കേസില്‍ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്ന് സൂചന. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. അറസ്റ്റിലായ ജിജില്‍ കുര്യാക്കോസില്‍ നിന്നാണ് എം ഡി എം എ ഇടപാടിലെ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.   പ്രതികളുടെ ബേങ്ക് വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. അറസ്റ്റിലായ അധ്യാപികമാരുടെ സുഹൃത്തായ ഒരു യുവതിയും നിരീക്ഷണത്തിലാണ്. ഇവര്‍ നിലവില്‍ ബെംഗളൂരുവിലാണ് ഉള്ളതെന്നാണ് വിവരം.   കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍…

        Read More

          ശ്രേയസ് സ്വാശ്രയ സംഘ വാർഷികം നടത്തി.

          നെല്ലിമാളം : നെല്ലിമാളം യൂണിറ്റിലെ പുലരി സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ചാക്കോ മാടവന ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ശ്യാമള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബീന ദേവസ്യ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ചാമി,സി ഡി ഒ സെലീന സാബു,മിനി എന്നിവർ സംസാരിച്ചു.വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

          Read More

          വയനാട്ടിൽ വീണ്ടും അപകടകാരിയായ ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം

          കാവുമന്ദം: കാര്‍ഷിക വിളകള്‍ക്ക് ഭീഷണിയും മനുഷ്യരിലും ജന്തുജാലങ്ങളിലും പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്ന ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം തരിയോട് ഗ്രാമപഞ്ചായത്തിലും കണ്ടെത്തി. ഏഴാം വാര്‍ഡില്‍ നിന്നും ക്രിസ്റ്റഫര്‍ തുറവേലിക്കുന്ന് എന്ന ആളുടെ കൃഷിയിടത്തിലാണ് ഒച്ചിനെ കണ്ടെത്തിയത്. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി പറഞ്ഞതനുസരിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ടെക്‌നിക്കല്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിന്റെ അംഗങ്ങളായ ജന്തു ശാസ്ത്രജ്ഞന്‍ ഡോ. പി കെ പ്രസാദന്‍, പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയുടെ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.ജോര്‍ജ് ചാണ്ടി,സംസ്ഥാന…

          Read More

          വയനാട് ജില്ലയിലെ ഓണം വാരാഘോഷ പരിപാടികൾ സമാപിച്ചു

          അമ്പലവയൽ :വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ വയനാട് ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ സംയുക്തമായി ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് സമാപനമായി. അമ്പലവയൽ ഗ്രാമ പഞ്ചായത്തിൽ നടന്ന സമാപന സമ്മേളനം എം.എൽ.എ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. വൈവിധ്യമാർന്ന സംസ്കാരങ്ങളാൽ സമ്പന്നമായ വയനാട്ടിൽ അനന്തമായ ടൂറിസം സാധ്യതകളാണുള്ളതെന്ന് എം.എൽ.എ പറഞ്ഞു. വിവിധ പ്രതിസന്ധികളെ അതിജീവിച്ച ജില്ലയാണ് വയനാട്. ജില്ല ഇപ്പോഴും പ്രതിസന്ധിയിലാണെന്ന രീതിയിൽ തെറ്റിദ്ധാരണയുണ്ടെന്നും അതിന്…

          Read More

            ചുരം കയറാതെ വയനാട്ടിലെത്താം; തുരങ്കപാതയുടെ തുരക്കൽ ഫെബ്രുവരിയിൽ തുടങ്ങും

            കോഴിക്കോട്: വയനാട് യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകുന്ന ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയുടെ തുരക്കൽ പ്രവൃത്തി ഫെബ്രുവരിയിൽ ആരംഭിക്കും. ഓസ്‌ട്രേലിയൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇരുഭാഗത്ത് നിന്നും ഒരേസമയം പ്രവൃത്തി തുടങ്ങാനാണ് തീരുമാനം. ഇതിനായി പാറ ഡ്രിൽ ചെയ്യാനുള്ള ‘ബൂമർ’ യന്ത്രങ്ങൾ നേരത്തെ തന്നെ എത്തിച്ചിട്ടുണ്ട്. ക്രഷർ യൂണിറ്റ്, ഡമ്പിങ്ങ് യൂണിറ്റ്, കോൺക്രീറ്റ് മിക്‌സിങ് പ്ലാന്റ് എന്നിവയും ഇരുഭാഗത്തും സജ്ജമാണ്.   8.11 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട തുരങ്കപാതയാണ് 2043 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത്. ആദ്യം വലതുവശത്തെ തുരങ്കത്തിന്റെ…

            Read More

              ശിശുദിനാഘോഷം: തന്വംഗി സുഹാന കുട്ടികളുടെ പ്രധാനമന്ത്രിയാവും, മുഹമ്മദ് അമിൻ ഷാ പ്രസിഡന്റും

              ശിശുദിനാഘോഷം: തന്വംഗി സുഹാന കുട്ടികളുടെ പ്രധാനമന്ത്രിയാവും, മുഹമ്മദ് അമിൻ ഷാ പ്രസിഡന്റും   ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷത്തിന് മുന്നോടിയായി നടത്തിയ ജില്ലാതല പ്രസംഗ മത്സര വിജയികളെ കുട്ടികളുടെ നേതാക്കളായി പ്രഖ്യാപിച്ചു. എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തന്വംഗി സുഹാന ( ജി.എച്ച്.എസ് ഇരുളം) കുട്ടികളുടെ പ്രധാനമന്ത്രിയായും യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അമിൻ ഷാ ( സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ നടവയൽ) കുട്ടികളുടെ പ്രസിഡന്റായും ശിശുദിനാഘോഷത്തിന് നേതൃത്വം നൽകും….

              Read More