ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തടയുക: പി ജമീല

മാനന്തവാടി: ഭരണഘടനയെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അത് തടയേണ്ടത് ഓരോ പൗരന്റെയും ബാധ്യതയാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി ജമീല. ‘ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ്’ എന്ന മുദ്രാവാക്യമുയര്‍ത്തി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ മാനന്തവാടി മണ്ഡലം കമ്മിറ്റി തരുവണയില്‍ നടത്തിയ അംബേദ്കര്‍ സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ജാതീയതക്കും ഉച്ഛനീചത്വങ്ങള്‍ക്കുമേതിരേ പിന്നാക്ക സമുദായങ്ങളെ സംഘടിപ്പിച്ച് രാഷ്ട്രീയവും സാമൂഹികവുമായ അവകാശങ്ങള്‍ക്കു വേണ്ടി നിരന്തരം പോരാടിയ രാഷ്ട്രീയ നേതാവായിരുന്നു ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പിയായ…

Read More

പോക്‌സോ; യുവാവ് അറസ്റ്റില്‍

തലപ്പുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. തലപ്പുഴ, മക്കിമല, കണ്ണംതൊടി വീട്ടില്‍ കെ. മെഹ്‌റൂഫ്(38)നെയാണ് തലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എം.ടി. ജേക്കബിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം.

Read More

    അന്താരാഷ്ട്ര എയ്ഡ്സ് ദിനാചരണം; ജില്ലാതല ബോധവൽക്കരണ ക്ലാസ് മുട്ടിൽ ഡബ്ല്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ചു.

    മുട്ടിൽ: ഡിസംബർ 1 അന്താരാഷ്ട്ര എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ കേരള സംസ്ഥാനഎയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി സഹകരിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി ശ്രദ്ധ, നേർക്കൂട്ടം കമ്മിറ്റികളുടെ പങ്കാളിത്തത്തോടെ കൂട്ടുചേർന്നുള്ള ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന മാരക രോഗങ്ങളെ കുറിച്ചുള്ള ജില്ലാതല ബോധവൽക്കരണ ക്ലാസ് ഡബ്ല്യു.എം.ഒ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ചു. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ് ഹെഡ് എം.എം.അബ്ദുൽ നിസാർ സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.വിജി പോൾ അധ്യക്ഷത വഹിച്ചു. വയനാട് ഡെപ്യൂട്ടി എക്സൈസ്…

    Read More

      പൊതു അവധി; പിഎസ്‍സി പരീക്ഷകൾ മാറ്റി

      തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചതിനാൽ ഈ മാസം 30നു (ചൊവ്വാഴ്ച) നടത്താനിരുന്ന എല്ലാ പരീക്ഷകളും പിഎസ്‍സി മാറ്റിവച്ചു. പരീക്ഷകൾ, കായിക പരീക്ഷ, നിയമന പരിശോധന എന്നിവയാണ് മാറ്റിയത്. ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ്, കയർഫെ‍ഡിൽ കെമിസ്റ്റ്, ആർക്കൈവ്സ് വകുപ്പിൽ കൺസർവേഷൻ ഓഫീസർ തസ്തികകളിലേക്കുള്ള ഒക്ടോബർ എട്ടിനു നടത്തും.   വനം- വന്യജീവി വകുപ്പിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 277/2024) തസ്തികയ്ക്കു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ…

      Read More

      സ്വാതന്ത്ര്യദിനം ആഘോഷിച്ചു

      കോഴിക്കോട്: സ്വതന്ത്ര ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. താമരശ്ശേരിയിൽ വെച്ച് നടന്ന ആഘോഷ പരിപാടിയിൽ ഒമാക് ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ പതാക ഉയർത്തി. ഒമാക് സ്ഥാപകാംഗം ഹബീബി സ്വാതന്ത്ര്യദിന സന്ദേശം നൽകിയ ചടങ്ങിൽ മുൻ ഭാരവാഹികളായ സത്താർ പുറായിൽ, അജിത്ത് കെ.ഇ, വിനോദ് താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഷമ്മാസ് കത്തറമ്മൽ സ്വാഗതവും റഫീക്ക് നരിക്കുനി നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്…

      Read More

        സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 985 സ്ഥാനാര്‍ഥികള്‍, കൂടുതല്‍ കൊടുവള്ളിയിൽ

        തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി ജനവിധി തേടുന്നത് 985 സ്ഥാനാര്‍ഥികള്‍. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കിലാണ് ചിത്രം പൂര്‍ണമാകുന്നത്. 2,125 നാമനിര്‍ദേശ പത്രികകളായിരുന്നു ഇക്കുറി ആകെ ലഭിച്ചത്. 1,757 പത്രികകള്‍ സ്വീകരിക്കുകയും 357 പത്രികകള്‍ തള്ളുകയും 11 എണ്ണം പിന്‍വലിക്കുകയും ചെയ്തു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 28 സ്ഥാനാര്‍ഥികളാണ് ഇത്തവണ അധികം മത്സരിക്കുന്നത്. 957 സ്ഥാനാര്‍ഥികളായിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ മത്സരിച്ചത്.   കൊടുവള്ളി 17, മഞ്ചേശ്വരം 14, തിരുവനന്തപുരം…

        Read More

          സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

          തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ യെല്ലോ അലർട്ടുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. നാളെ തിരുവനന്തപുരം മുതല്‍ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് പടിഞാറൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്. നാളെയോടെ കാലവർഷത്തിന് തുടക്കമാകുമെന്നാണ് അറിയിപ്പ്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കാലവർഷം നാളെയെത്തും തെക്കുപടിഞ്ഞാറൻ…

          Read More

          എം.ഡി.എം.എയുമായി പാലക്കാട് സ്വദേശി പിടിയില്‍

          കല്‍പ്പറ്റ: എം.ഡി.എം.എയുമായി പാലക്കാട് സ്വദേശിയായ യുവാവിനെ പിടികൂടി. മണ്ണാര്‍ക്കാട്, ചോയിക്കല്‍ വീട്ടില്‍ രാഹുല്‍ ഗോപാലനെ(28)യാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. 01.12.2023 തീയതി വൈകിട്ടോടെയാണ് കല്‍പ്പറ്റ, റാട്ടക്കൊല്ലിയില്‍ വെച്ച് ഇയാള്‍ പിടിയിലാകുന്നത്. 1.540 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. എസ്.ഐ കെ.എ.അബ്ദുള്‍ കലാം, എസ്.സി.പി.ഒമാരായ നജീബ്, സുമേഷ്, സി.പി.ഒമാരായ ലിന്‍രാജ്, ശ്രീരാഗ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

          Read More

          വയനാട് ആത്മ പ്രൊജക്ട് ഓഫീസർക്ക് യാത്രയപ്പ് നൽകി.

          കല്പറ്റ : വയനാട് ജില്ല കൃഷി വകുപ്പ് ആത്മ പ്രൊജക്ട് ഡയറക്റ്ററായി സേവനം അനുഷ്ടിച്ചതിന് ശേഷം കൃഷി വകുപ്പ് അഡീഷനൽ ഡയറക്ടർ ആയി സ്ഥലം മാറി പോകുന്ന ജ്യോതി പി ബിന്ദുവിന് ഫാർമർ പ്രോഡ്യൂസർ കമ്പനികളുടെ നേതൃത്വത്തിൽ കല്പറ്റ ആത്മ ഓഫീസിൽ വച്ച് യാത്രയപ്പ് നൽകി. ആത്മ പ്രൊജക്ട് ഡയറക്ടറുടെ മേൽനോട്ടത്തിൽ വയനാട് ജില്ലയിൽ പ്രവർത്തിച്ചുവരുന്ന വയനാട് ബനാന പ്രൊഡക്ഷൻ ആൻ്റ് എക്സ്പോർട്ട് ഫാർമർ പ്രൊഡ്യൂർ കമ്പനി, വൈഫാം ഫാർമർ പ്രൊഡ്യൂസർ കമ്പനി, വയനാട് കോഫി ഓഫ്…

          Read More

          ഖസീം പ്രവാസി സംഘത്തിന്റെ കൈത്താങ്ങ്: കുടുംബസഹായ ഫണ്ട് കൈമാറി

          സുൽത്താൻ ബത്തേരി: സൗദി അറേബ്യയിലെ സാമൂഹിക സാംസ്കാരിക സംഘടനയായ ഖസീം പ്രവാസി സംഘം ശാറ സനായി യൂണിറ്റ് മെമ്പര്‍ ആയിരിക്കെ വാഹന അപകടത്തിൽ മരണപ്പെട്ട സുൽത്താൻ ബത്തേരി മൈതാനികുന്ന് സ്വദേശി മുഹമ്മദ് റാഫിയുടെ കുടുംബത്തിന് ഖസീം പ്രവാസി സംഘം ഏർപ്പെടുത്തിയ കുടുംബ സഹായ ഫണ്ട് റാഫിയുടെ കുടുംബാംഗങ്ങൾക്ക് സി പി എം (എം) വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് കൈമാറി. ചടങ്ങിൽ സലീം കൂരിയാടന്‍ സ്വാഗതം പറഞ്ഞു. ഖസീം പ്രവാസി സംഘം ഏരിയാ സെക്രട്ടറി സുരേഷ്…

          Read More