കല്‍പ്പറ്റ: ശ്രീജിത്ത് എസ് ആറിനെ വയനാട് ജില്ലാ നാഷണല്‍ സര്‍വീസ് സ്കീം കോര്‍ഡിനേറ്ററായി നിയമിച്ചു.കഴിഞ്ഞ ഒമ്പതു വര്‍ഷമായി എന്‍ എസ് എസ് സര്‍വീസ് സ്കീമിന്റെ പ്രോഗ്രാം ഓഫീസറായ ഇദ്ദേഹം സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പയ്യമ്പള്ളിയിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനാണ്. 2023-24 വര്‍ഷത്തെ ഏറ്റവും മികച്ച എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡ് ശ്രീജിത്ത് മാഷിനായിരുന്നു. ആറുമാസക്കാലം കൊണ്ട് തന്റെ സ്കൂളിലെ പാവപ്പെട്ട വിദ്യാര്‍ഥിക്ക് എന്‍ എസ് എസ് കുട്ടികളോടൊപ്പം സ്നേഹ ഭവനം പണിതു കൊടുത്തുകൊണ്ട് ശ്രദ്ധേയമായ പ്രവര്‍ത്തന മികവാണ് ശ്രീജിത്ത് സാര്‍ കാഴ്ചവച്ചത്. കൃഷിയെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഈ അധ്യാപകന് എന്‍ എസ് എസ് കുട്ടികളെ നെല്‍കൃഷി ചെയ്യാന്‍ പഠിപ്പിച്ചു. ഹരിതം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം രണ്ട് ഏക്കറോളം സ്ഥലത്ത് എന്‍ എസ് എസ് വിദ്യാര്‍ഥികള്‍ നെല്‍കൃഷി ഇറക്കി. ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് ഇപ്പോഴത്തെ കൃഷിമന്ത്രിയായ ടി സിദ്ദിഖാണ്. പയ്യമ്പള്ളി സ്കൂളിനടുത്ത് ഒരു ഏക്കറോളം സ്ഥലത്ത് കപ്പ കൃഷിയിറക്കിയും പുല്‍പ്പള്ളിയില്‍ സൂര്യന് എ കുട്ടികര്ഷകനോടൊപ്പം ചേര്‍ന്നു ചെയ്ത ചെണ്ടുമല്ലി കൃഷിയുമെല്ലാം ശ്രീജിത്ത് മാഷിനെ സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയനാക്കി. പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കായി സായാഹ്ന പഠന പിന്തുണ ക്ലാസ് ഒരുക്കി കേരളത്തിലെ അക്ഷരെത്തെളിമ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പയ്യമ്പള്ളി സ്കൂളില്‍ ആയിരുന്നു. വയനാട് ജില്ലയുടെ എന്‍ എസ് എസ് കവീനറായിട്ടുള്ള നിയമനം ശ്രീജിത്ത് മാഷിന്റെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ് വിലയിരുത്തപ്പെടുന്നത്.
ശ്രീജിത്ത് എസ് ആര് ജില്ലാ നാഷണല്‍ സര്‍വീസ് സ്കീം കോര്‍ഡിനേറ്റര്‍
