വിവാഹ ചടങ്ങിന് മുൻപ് വോട്ട് ചെയ്ത് അഖില ആൻ്റണി മൈക്കിൾ
വിവാഹ ചടങ്ങിന് മുൻപ് മേപ്പടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 191-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ മേപ്പാടി സ്വദേശിനി അഖില ആൻ്റണി മൈക്കിൾ
വിവാഹ ചടങ്ങിന് മുൻപ് മേപ്പടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 191-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ മേപ്പാടി സ്വദേശിനി അഖില ആൻ്റണി മൈക്കിൾ
കൽപറ്റ: വയനാട് ജില്ലാ കേരളത്സവത്തിൽ 515 പോയന്റ് നേടി കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് ജേതാക്കളായി.എവറോളിങ് ട്രോഫി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണനും ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും കലാ കായിക താരങ്ങളും ചേർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിൽ നിന്നും ഏറ്റുവാങ്ങി
തൊഴിലന്വേഷണത്തിനൊപ്പം യുവത തൊഴില്‍ദാതാക്കളാവണം: ഗവര്‍ണര്‍ വെറ്ററിനറി സര്‍വ്വകലാശാലയില്‍ 5-മത് ബിരുദദാനം സംഘടിപ്പിച്ചു യുവതലമുറ സംരംഭകത്വ മേഖലയെ പ്രോത്സാഹിപ്പിച്ച് തൊഴിലന്വേഷണത്തിനൊപ്പം തൊഴില്‍ദാതാക്കളാവണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയിലെ അഞ്ചാമത് ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സര്‍വ്വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍. സര്‍വ്വകലാശാലയില്‍ നിന്നും വിജയിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വര്‍ണ്ണമെഡലും വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ഗവര്‍ണര്‍ വിതരണം ചെയ്തു. ബിരുദ പഠനത്തിന് ശേഷം ജോലി ചെയ്യുകയെന്നത് മാത്രമാകരുത് യുവജനങ്ങളുടെ ലക്ഷ്യമെന്നും…
എടവക : എടവക ഗ്രാമ പഞ്ചായത്ത് 2024 – 25 വാര്‍ഷിക പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് വിവിധ കര്‍മ സമിതി അംഗങ്ങളുടെ പൊതുയോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജംസീറ ശിഹാബ് അധ്യക്ഷത വഹിച്ചു. ജില്ല ഡിവിഷന്‍ മെമ്പര്‍ കെ.വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. കര്‍മ സമിതി ചെയര്‍മാന്‍മാരായ ജനപ്രതിനിധികളുടെ അധ്യക്ഷതയില്‍ ഉപസമിതികള്‍ ചേര്‍ന്ന് വാര്‍ഷിക പദ്ധതിക്കാവശ്യമായ കരട് നിര്‍ദ്ദേശങ്ങള്‍ പ്രാദേശിക ആസൂത്രണ സമിതി മുന്‍പാകെ സമര്‍പ്പിക്കുകയും ആസൂത്രണ സമിതി…
കമ്പളക്കാട്: യൂത്ത് കോൺഗ്രസ് കണിയാമ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ടാമത് രക്ത സാക്ഷിത്വ ദിനത്തോട നുബന്ധിച്ച് ഷുഹൈബ് അനുസ്മരണ സംഗമവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. വൈതിരി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് താരീഖ് കടവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആഷിഖ് മൻസൂർ അധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പഞ്ചാര, മഹിളാകോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി സന്ധ്യ ലിശു, ഐ.എൻ.ടീ.യൂ.സി മണ്ഡലം പ്രസിഡന്റ് ഷാജി കോരൻകുന്നൻ, നിയോജകമണ്ഡലം സെക്രട്ടറി അനൂപ് ഷെയ്ഖ്,…
മാനന്തവാടി:ലഹരിക്കെതിരെ ഫൗൾ വിളിക്കാം ജീവിതത്തിൽ ഗോൾ അടിക്കാം എന്ന സന്ദേശവുമായി യൂത്ത് കോൺഗ്രസ് ലഹരി വിരുദ്ധ കാമ്പയിൻ “കിക്ക് ഔട്ട് ഡ്രഗ്സ് കിക്ക് ഓഫ് ലൈഫ്” തുടക്കമായി.ഡോർ ടു ഡോർ ലഹരി വിരുദ്ധ പ്രചാരണം,കലാ കായിക മത്സരങ്ങൾ,സെമിനാറുകൾ,നിയമ സഹായങ്ങൾ,ക്യാമ്പസുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങൾ,കൗൺസിലിങ് സഹായങ്ങൾ തുടങ്ങി നൂറ് ദിനം നീണ്ടു നിൽക്കുന്ന പരിപാടികളുടെ നിയോജക മണ്ഡലം തല ഉത്ഘാടനം ഡി സി സി ജനറൽ സെക്രട്ടറി പി.വി.ജോർജ് ഉത്ഘാടനം ചെയ്തു.തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്…
കൽപ്പറ്റ : മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ടി. സിദ്ദിഖ് എം.എൽ.എ.യുടെ എം.എൽ.എ.കെയർ ബാക്ക് ടു ഹോം കിറ്റുകളുടെ രണ്ടാംഘട്ടം വിതരണംചെയ്തു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉദ്ഘാടനംചെയ്തു. യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ ടി. ഹംസ അധ്യക്ഷതവഹിച്ചു. 50 കിറ്റുകളാണ് വിതരണംചെയ്തത്. ഒന്നാംഘട്ടത്തിൽ 30 കിറ്റുകൾ വിതരണംചെയ്തിരുന്നു. ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബാബു, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ രാജു ഹെജമാടി, മേപ്പാടി ജ്യോതി പാലിയേറ്റീവ് സെക്രട്ടറി സുബൈർ,…
കൽപ്പറ്റ: ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് അടച്ചിട്ട ടൂറിസം കേന്ദ്രങ്ങൾ തുറക്കാത്തതിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി പ്രതിക്ഷേധിച്ചു. റെഡ് അലർട്ടിന്റെ ഭാഗമായി ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശന നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ മഴ മാറിയ സാഹചര്യത്തിൽ എടക്കൽ ഗുഹ, കുറുവ ദീപ് ഒഴികയുള്ള സ്ഥലങ്ങളിലെ നിരോധനം പിൻവലിച്ചു. എടക്കൽ ഗുഹയിലെയും കുറുവ ദീപിലെയും നിരോധനം പിൻവലിക്കുന്നതിന് ജില്ലാ ഭരണഗൂഡത്തോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി എടുക്കാത്തതിലും അനാവശ്യമായി ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നതിലും യോഗം ശക്തമായി പ്രതിക്ഷേധിച്ചു….
കല്പറ്റ: വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങൾ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഏറെ വ്യത്യാസമുള്ളതിനാൽ, ഓരോ പ്രദേശത്തിനും അനുയോജ്യമായ മഴക്കേടു പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത് അനിവാര്യമാണ്. ഈ പശ്ചാത്തലത്തിലാണ് ഹ്യും സെന്റർ വിവിധ പ്രദേശങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് നിരവധി പ്രാദേശിക പദ്ധതികൾ ആരംഭിച്ചത്. കഴിഞ്ഞ ആറുവർഷമായി ഹ്യും സെന്റർ ദുരന്തനിവാരണ അതോറിറ്റിയുമായി ചേർന്ന് മഴമാപിനികൾ സ്ഥാപിക്കുകയും, ദിവസേന കാലാവസ്ഥാ വിവരങ്ങൾ ശേഖരിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ കാലാവസ്ഥ പ്രവചനങ്ങൾ നടത്തുകയും ചെയ്യുന്നു. ഇതിനെ കൂടുതൽ പ്രാദേശികമായി വ്യാപിപ്പിക്കുന്നതിനായാണ് ഹ്യും സെന്ററും…
കോഴിക്കോട്: മലബാർ മേഖലയിലെ മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനങ്ങൾ കടുത്ത പ്രതിസന്ധിയിൽ. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങി നാല് പ്രധാന ജില്ലകളിലാണ് മാസങ്ങളായി റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാരുടെ തസ്‌തികകൾ ഒഴിഞ്ഞു കിടക്കുന്നത്. വിരമിക്കലും സ്ഥലംമാറ്റവും മൂലമുണ്ടായ ഈ ഒഴിവുകൾ യഥാസമയം നികത്താൻ അധികൃതർ വൈകുന്നതാണ് നിലവിലെ ഭരണപ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. കോഴിക്കോട് ആർടിഒ കഴിഞ്ഞ ഏപ്രിൽ 30നാണ് സർവീസിൽ നിന്നും വിരമിച്ചത്. മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ പുതിയ ഉദ്യോഗസ്ഥൻ ഈ സ്ഥാനത്ത് ചുമതലയേറ്റിട്ടില്ല. കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ…