ഓഫീസേഴ്‌സ് ക്ലബ് വാര്‍ഷികം ആഘോഷിച്ചു

കല്‍പ്പറ്റ: സിവില്‍ സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന ഓഫീസേഴ്‌സ് ക്ലബ് 50-ാം വാര്‍ഷികം ആഘോഷിച്ചു. മുന്‍ സെക്രട്ടറി ജോസഫ് പ്ലാറ്റോ അധ്യക്ഷത വഹിച്ചു. കെ. അശോകന്‍, അബ്ദുള്‍നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ഥാപക അംഗങ്ങളായ ഡോ.ജനാര്‍ദ്ദനന്‍, എം.കെ. മഹേന്ദ്രന്‍, ടി.പി. ഗംഗാധരന്‍, കെ. പുഷ്‌കരന്‍, കെ. സുരേഷ് എന്നിവരെ ആദരിച്ചു. ക്ലബ് സെകട്ടറി വി. ബാബു സ്വാഗതവും ട്രഷറര്‍ ഇ.ജെ. തോമസ് നന്ദിയും പറഞ്ഞു.

Read More

    പീഡന കേസിലെ അതിജീവിത ജീവനൊടുക്കി

    കല്‍പ്പറ്റ: വയനാട്ടില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ പതിനാറുകാരി ജീവനൊടുക്കി. തിങ്കളാഴ്ച്ചയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ നേരത്തെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും അയല്‍വാസിയുമാണ് അറസ്റ്റിലായത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം സ്‌കൂള്‍ അധികൃതരാണ് പൊലീസിനെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതികള്‍ പിടിയിലായെങ്കിലും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു പെണ്‍കുട്ടിയെന്നും അതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് വിവരം. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.രണ്ട് പ്രതികളും ഫെബ്രുവരി…

    Read More

      അൽകറാമ ഡയാലിസിസ് സെൻ്റെറിനെ ച്ചേർത്ത് പിടിച്ച് സി എഫ് സി.ക്ലബ് വെള്ളമുണ്ട

      വെള്ളമുണ്ട:അൽകറാമ ഡയാലിസിസ് സെൻ്റെറിനെ ച്ചേർത്ത് പിടിച്ച് സി എഫ് സി. ക്ലബ് വെള്ളമുണ്ട.ക്ലബിലെ വിവാഹിതരാക്കുന്ന യുവാക്കൾ ഡയാലിസിസ് സ്റ്റെറിന് അവരുടെ വിവാഹദിനത്തിൽ ഒരു വിഹിതം നൽകുന്നതാണ് ക്ലബിൻ്റെ പുതിയ പദ്ധതി. പരിപാടിയുടെ ആദ്യ സംഭാവന ഫായിസ് സഫീന ദമ്പദികളിൽ നിന്ന് ക്ലബ് സെക്രട്ടറി ടി അസീന് ഏറ്റുവാങ്ങി.പ്രസിഡൻ്റ് അഷ്കർ ടി ബി.സാലിം ടി. റാഷിദ് എ.ഷഹീർ വി.റഹ്മാൻ പി.തൻസീർ.താജുദ്ധീൻ പി കെ.ഹാരിസ് പി.റഷീദ് കെ തുടങ്ങിയവർ സംബന്ധിച്ചു.

      Read More

      തൊണ്ടർനാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട്; ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണം: സിപിഐ

      തൊണ്ടർനാട്: തൊണ്ടർനാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട നടന്ന ക്രമക്കേടിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ആട്ടിൻകൂട്, റോഡ് കോൺക്രീറ്റ്, കിണർ നിർമ്മാണം, കോഴിക്കൂട് നിർമ്മാണം എന്നിവയിൽ അഴിമതി നടത്തിയ മുഴുവൻ വാർഡ് മെമ്പർമാർക്കെതിരെയും ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട കരാറുകാർക്കെതിരെയും എംജിഎൻആർഇജിഎ ജീവനക്കാർക്ക് എതിരെയും നടപടി സ്വീകരിക്കുന്നതിന് വിജിലൻസ് അന്വേഷണം നടത്തണമെന്നും സി.പി.ഐ തൊണ്ടർനാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. വർഗീസ് ലാഭവനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലോക്കൽ സെക്രട്ടറി…

      Read More

        റോഡിലെ കുഴി കണ്ടെത്താനും എഐ കാമറ; ദേശീയ പാതകളില്‍ പുതിയ നിരീക്ഷണ വാഹനങ്ങള്‍ വരുന്നു.

        റോഡിലെ കുഴി കണ്ടെത്താനും എഐ കാമറ; ദേശീയ പാതകളില്‍ പുതിയ നിരീക്ഷണ വാഹനങ്ങള്‍ വരുന്നു. ദേശീയ പാതകളിലെ പ്രശ്നങ്ങള്‍ കണ്ടെത്താൻ അത്യാധുനിക സംവിധാനങ്ങളുമായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. 23 സംസ്ഥാനങ്ങളിലായി 20,933 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളുടെ വിവരങ്ങള്‍ ശേഖരിക്കാനും വിശകലനം ചെയ്യാനും പ്രത്യേക വാഹനങ്ങള്‍ ഉപയോഗിക്കും. ഈ വാഹനങ്ങള്‍ റോഡുകളുടെ നിലവിലെ അവസ്ഥ, വിള്ളലുകള്‍, കുഴികള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കൃത്യമായി രേഖപ്പെടുത്തും. ഈ വിവരങ്ങള്‍ ഉപയോഗിച്ച്‌ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ മെച്ചപ്പെടുത്താനും സുരക്ഷ വർധിപ്പിക്കാനുമാണ് ദേശീയ…

        Read More

        റൈസ് അപ് വയനാട് വിദ്യോത്സവം സമാപിച്ചു

        കൽപ്പറ്റ: ജില്ലയിലെ വിദ്യാർത്ഥികളുടെ കരിയർ സംബന്ധമായ ആശങ്കകൾക്ക് പരിഹാരം കാണുവാൻ വേണ്ടി വയനാട് ജില്ലാപഞ്ചായത്ത് വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻസ് ഇനിഷ്യേറ്റീവും,ഷീൻ ഇന്റർനാഷണലും ചേർന്ന് ഡബ്ലൂ.എം.ഒ കോളേജുമായി സഹകരിച്ച്‌ മുട്ടിൽ ക്യാമ്പസിൽ സംഘടിപ്പിച്ച ‘റൈസ് അപ് വിദ്യോത്സവം’ സമാപിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഡബ്ലൂ.എം.ഒ കോളേജ് പ്രിൻസിപ്പൽ വിജി പോൾ അധ്യക്ഷത വഹിച്ചു.ഷീൻ ഇന്റർനാഷണൽ എം.ഡി മുഹമ്മദ് റാഫി കെ.ഇ, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ.നജ്മുദ്ദീൻ, കരിയർ…

        Read More

        നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

        മാനന്തവാടി: കുറ്റിമൂല അക്ഷര ഗ്രാമവേദിയുടെയും അഹല്യ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പി.എസ് നിധീഷിൻ്റെ അദ്ധ്യക്ഷതയിൽ ഡോ. എം.പി അനിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വി.ആർ പ്രവീജ്, ബേബി കോര, എ.റ്റി സുമേഷ്, ശ്രീലത ടീച്ചർ എന്നിവർ സംസാരിച്ചു.

        Read More

          സഹവാസ ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി.

          കൽപറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ സഹവാസ ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് ക്യാമ്പായ കോട്ടനാട് സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി ഹംസ നിര്‍വഹിച്ചു. ജില്ലയിൽ 59 എൻ.എസ്.എസ് യൂണിറ്റുകളുടെ ക്യാമ്പുകളാണ് നടക്കുന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പുകൾ. ഇനിയും ഒഴുകും മാനവ സ്നേഹത്തിൻ ജീവവാഹിനിയായി എന്നാണ് ക്യാമ്പിന്റെ ഈ വർഷത്തെ സംസ്ഥാനതലത്തിലെ പേര്. ഡിജിറ്റൽ സാക്ഷരത, സുരക്ഷാ…

          Read More

          കോറോം പള്ളി പെരുന്നാളിന് ഒരുക്കങ്ങളായി

          മാനന്തവാടി: പരിശുദ്ധ ദൈവമാതാവിൻ്റെ സൂനോറോയാൽ അനുഗ്രഹിക്കപ്പെട്ട കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ ജനനത്തിരുനാളും 8 നോമ്പാചരണവും,ധ്യാന ശുശ്രൂഷയും,വചന പ്രഘോഷണവും സെപ്റ്റംബർ 1 ഒന്ന് മുതൽ നടക്കും. ഒന്ന് മുതൽ സെപ്റ്റംബർ 8 വരെയുള്ള ദിവസങ്ങളിൽ ഭക്തിപുരസ്‌ക്കരമായ ചടങ്ങുകളോടെയാണ് 8 നോമ്പ് ആചരിക്കുക. സെപ്റ്റംബർ 1 ന് ഇടവക വികാരി ഫാ. സോജൻ വാണാക്കുടിയിൽ തിരുന്നാൾ കൊടി ഉയർത്തും. സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനയും…

          Read More

          തേറ്റമല വയോധികയുടെ മരണം കൊലപാതകം; അയൽവാസിയെ കസ്റ്റഡിയിലെടുത്തതായി സൂചന.

            തേറ്റമല വയോധികയുടെ മരണം കൊലപാതകം; അയൽവാസിയെ കസ്റ്റഡിയിലെടുത്തതായി സൂചന.* മാനന്തവാടി :തേറ്റമല കുഞ്ഞാമിയുടെ മരണം കൊലപാതകം. ബുധനാഴ്ചയാണ് 72 കാരിയായ കുഞ്ഞാമിയെ കാണാതായത്. വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്നും മുക്കാൽ കിലോമീറ്റർ അകലെയുള്ള ഉപയോഗശൂന്യമായ വെള്ളമില്ലാത്ത കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു .സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി ചോലയിൽ സി.സി ഹക്കീം (42)നെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.   സ്വർണാഭരണങ്ങൾ കവരാൻ വേണ്ടി ഹക്കീം കുഞ്ഞാമിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് അന്വേഷണത്തിൽ തെളിഞ്ഞതെന്നാണ് വിവരം….

          Read More