76 -ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ അവലോകന യോഗ൦ ചേർന്നു

കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ജനുവരി 26 ന് രാവിലെ ഒന്‍പതിന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ സല്യൂട്ട് സ്വീകരിക്കും. പരിപാടികൾ ഹരിതചട്ടം പാലിച്ച് സമുചിതമായി സംഘടിപ്പിക്കും. റിപ്പബ്ലിക് ദിന പരേഡില്‍ സായുധസേനാ വിഭാഗങ്ങള്‍, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, ജെ.ആര്‍.സി ഉള്‍പ്പെടെ 24 പ്ലറ്റൂണുകള്‍ പങ്കെടുക്കും. തൃക്കൈപ്പറ്റ ഗവ.ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ഗോത്രനൃത്തം, സുല്‍ത്താന്‍ ബത്തേരി അസംഷന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനം, ചില്‍ഡ്രന്‍സ് ഹോം വിദ്യാര്‍ത്ഥികളുടെ യോഗ ഡാന്‍സ്,…

Read More

പഠനയാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു

വെള്ളമുണ്ട:പബ്ലിക് ലൈബ്രറി വെള്ളമുണ്ട ബാലവേദി സംഘടിപ്പിച്ച കുങ്കിചിറ പഠനയാത്ര വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ്‌ ചെയ്തു. ലൈബ്രറി സെക്രട്ടറി എം. മണികണ്ഠൻ, മിഥുൻ മുണ്ടക്കൽ, എം. നാരായണൻ,ബാബുരാജ് എൻ. കെ, ജിബിൻ ബേബി, ത്രേസ്യ എം.ജെ,ശാരദ ടീച്ചർ, സരസമ്മ എം തുടങ്ങിയവർ സംബന്ധിച്ചു.

Read More

    ജില്ലാ മെഡിക്കൽ ഓഫീസർക്ക് പാലിയേറ്റീവ് കൂട്ടായ്മയുടെ യാത്രയയപ്പ് 

    മാനന്തവാടി ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തി, പാലിയേറ്റീവ് രംഗങ്ങളിലടക്കം പ്രത്യേക പരിഗണന നൽകിയ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ മോഹൻദാസ് സർവീസിൽ നിന്നും വിരമിക്കുകയാണ്. പെയിൻ & പാലിയേറ്റീവ് വളണ്ടിയേഴ്സ് ജില്ലാ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ മോഹൻദാസിന് ഹൃദ്യമായ യാത്രയയപ്പ് നൽകി. പ്രസിഡണ്ട് അസൈനാർ പനമരം ഉപഹാര സമർപ്പണം നടത്തി. ട്രഷറർ ഷമീം പാറക്കണ്ടി അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ മാരായ ഡോ. ദിനീഷ്, ഡോ. ആൻസി മേരി, ജില്ലാ കോഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ശ്രീകുമാരി, ജമീല,…

    Read More

    എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് നാളെ തുടക്കം

    എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് നാളെ തുടക്കം.* കല്‍പ്പറ്റ : 31ാമത് എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് നാളെ (വെള്ളി) തരുവണയില്‍ പതാക ഉയരും. ‘ദെ എക്കോ ഓഫ് കള്‍ച്ചറല്‍ ഓയാസിസ’് എന്ന പ്രമേയത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ജില്ലാ സാഹിത്യോത്സവ് നടക്കുന്നതെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലെ 5 ഡിവിഷനുകളിലെ ആയിരത്തോളം വിദ്യാര്‍ഥികള്‍ മത്സരിക്കും. ഫാമിലി, യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ തലങ്ങളില്‍ വിജയികളായവരാണ് ജില്ലാതലത്തില്‍ മത്സരിക്കുന്നത്. എല്‍…

    Read More

      വനിതാ കമ്മീഷൻ അദാലത്തിൽ 46 പരാതികൾ പരിഗണിച്ചു

      സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 46 പരാതികൾ പരിഗണിച്ചു. രണ്ട് പരാതികൾ തീർപ്പാക്കുകയും മൂന്ന് കേസുകളിന്മേൽ പൊലീസിൽ നിന്നുള്ള റിപ്പോർട്ട് തേടുകയും ചെയ്തു. ഒരു പരാതി ലീഗൽ സർവീസ് അതോറിറ്റിയ്ക്ക് വിട്ടു. മറ്റ് കേസുകൾ അടുത്ത അദാലത്തിൽ വാദം കേൾക്കാനായി മാറ്റിവെച്ചു. പുതിയതായി ഒരു പരാതി കൂടി അദാലത്തിൽ സ്വീകരിക്കുകയും ചെയ്തു. വനിതാ കമ്മീഷൻ ഉദ്യോഗസ്ഥരായ ആൻസി, ബിനി റോസ് എന്നിവരും പൊലീസ് ഉദ്യോഗസ്ഥരും…

      Read More

      രാഹുലിനെയും പ്രിയങ്കെയയും ദുര്‍ബലപ്പെടുത്താനുള്ള സി പി എം ശ്രമം മോദിയെയും അമിത്ഷായെയും പ്രീതിപ്പെടുത്താന്‍: ടി സിദ്ധിഖ് എം എല്‍ എ

      കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും ദുര്‍ബലപ്പെടുത്താനുള്ള സി പി എം ശ്രമം മോദിയെയും അമിത്ഷായെയും പ്രീതിപ്പെടുത്താനാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. വിവിധ കേസുകളുടെ പശ്ചാത്തലത്തില്‍ ബി ജെ പി കേന്ദ്രനേതാക്കന്മാരുടെ പ്രീതി കിട്ടുന്നതിന് വേണ്ടി ഇനിയും വിമര്‍ശനം ശക്തമാക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയതലത്തില്‍ ബി ജെ പിക്കും സംഘപരിവാറിനെതിരെയും ഭരണഘടനയെയും ജനങ്ങലെയും സംരക്ഷിക്കാനുമുള്ള പോരാട്ടത്തിന്റെ മുഖങ്ങളാണ് രാഹുലും പ്രിയങ്കയും. ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് കടന്നാക്രമിച്ച് പോരാട്ടം നടത്തുമ്പോള്‍ ആ നീക്കങ്ങളെ…

      Read More

      പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്‌എടിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു.

      തിരുവനന്തപുരം: പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്‌എടിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസല്‍ മരിച്ചു. കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്. വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേല്‍ക്കുന്നത് ആവർത്തിക്കുകയാണ്. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ. ദിവസങ്ങള്‍ക്ക് മുൻപാണ് മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെ‍ഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം. ഏപ്രില്‍ മാസത്തില്‍ മാത്രം ആറ് പേരാണ് പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്….

      Read More

      ‘ലഹരിക്കാരോട് നോ കോംപ്രമൈസ്’; കഞ്ചാവുമായി പിടിയിലായ സംവിധായകരെ സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക

      കഞ്ചാവുമായി പിടിയിലായ യുവ സംവിധായകരെ സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക. ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ എന്നിവരെയാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ സസ്‌പെന്‍ഡ് ചെയതത്. ലഹരി ഉപയോഗിക്കുന്നവരുമായി ഒരു തരത്തിലും സഹകരിക്കാന്‍ തയ്യാറാവില്ലെന്ന് നേരത്തെ ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. ലഹരിയുമായി പിടിയിലായ മേക്കപ്പ്മാനെ അന്നു തന്നെ ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തിരുന്നു ലഹരിയില്‍ വലിപ്പ – ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക പ്രസിഡന്റ് സംവിധായകന്‍ സിബി മലയില്‍ പറഞ്ഞു. ഇന്ന് വെളുപ്പിന് രണ്ടുമണിക്ക് ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍…

      Read More

      ബോധവല്‍ക്കരണ ക്ലാസും യോഗ പ്രദര്‍ശനവും നടത്തി.

      കൽപറ്റ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപതിയില്‍ ബോധവല്‍ക്കരണ ക്ലാസും യോഗ പ്രദര്‍ശനവും നടത്തി. കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ എം.കമറുദീന്‍ ഉദ്ഘാടനം ചെയ്തു. ഡോ. അഞ്ജലി അല്‍ഫോന്‍സ അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി സാജന്‍ ബോധവല്‍ക്കരണ ക്ലാസും യോഗ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിമ്ന മോള്‍ യോഗ പ്രദര്‍ശനവും നയിച്ചു. ഡോ.ജി അരുണ്‍ കുമാര്‍, നേഴ്സ് ടി.കെ ജെസ്സി തുടങ്ങിയവര്‍ സംസാരിച്ചു.

      Read More

        സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

        കൽപറ്റ:അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സുരക്ഷാ ദിനചാരണത്തോടനുബന്ധിച്ച് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ നേതൃത്വത്തില്‍ കല്‍പറ്റ ഗവ കോളജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്കായി സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. യുവതലമുറ സുരക്ഷിതവും ഉത്തരവാദിത്വപൂര്‍ണമായ ഇന്റര്‍നെറ്റ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ക്ലാസ് ഉദ്ഘാടനം ചെയ്ത് ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ നിത്യേന ഇന്റര്‍നെറ്റിന്റെ സ്വാധീനമുണ്ടെന്നും സുരക്ഷിതമല്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗം അപകടവും പ്രത്യാഘാതങ്ങളും സൃഷ്ടിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. സുരക്ഷ ഓരോരുത്തരുടെയും അവകാശമാണ്. ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ തിരിച്ചറിയാന്‍ വിദ്യാര്‍തഥികള്‍…

        Read More