യുവതലമുറ സർക്കാർ ഉദ്യോഗത്തോട് മുഖം തിരിക്കുന്നു: എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: യുവാക്കളും അഭ്യസ്തവിദ്യരും സംസ്ഥാനം വിടുന്നുവെന്നും സർക്കാർ ജോലിയോട് വിമുഖത കാണിക്കുന്നുവെന്നും ഇതിൻ്റെ ഉത്തരവാതിത്വം ഇടത് സർക്കാരിന് മാത്രമാണെന്നും എൻ.ജി.ഒ അസോസിയേഷൻ് ജില്ലാ പ്രസിഡൻ്റ് കെ.റ്റി ഷാജി ആരോപിച്ചു. 117 മാസത്തെ ക്ഷാമബത്ത കുടിശ്ശിക തടഞ്ഞുവയ്ച്ചതിനെതിരെ എൻ.ജി.ഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സംഘടിപ്പിച്ച വഞ്ചനാദിനം- പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. ഒൻമ്പത് വർഷമായി സംസ്ഥാന ജീവനക്കാരോടും ഇടത് സർക്കാർ നീതിപുലർത്തുന്നില്ല. 11-ാം ശമ്പള പരിഷ്കരണ കുടിശ്ശിക, ക്ഷാമബത്ത, ഏൺഡ് ലീവ് സറണ്ടർ ഇവയൊക്കെ സമയബന്ധിതയായി സർക്കാർ…
