വിംസ് ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍പ്പന; സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി – പിടിയിലായത് പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി

മേപ്പാടി: വിംസ് ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍ക്കുന്ന സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി. മൂപ്പൈനാട്, താഴെ അരപ്പറ്റ, ശശി നിവാസ്, രഞ്ജിത്ത് ശശി(24)യെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും മേപ്പാടി പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ കവര്‍ച്ച കേസിലും, മേപ്പാടി സ്‌റ്റേഷനില്‍ കഞ്ചാവ് കേസിലും, മോഷഷണ കേസിലും, പോക്‌സോ കേസിലും പ്രതിയാണ്. പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ഇയാള്‍ വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ടത്്. 21.03.2025 തീയതി രാത്രി വിംസ് ആശുപത്രി പാര്‍ക്കിങ്ങിന് സമീപം വെച്ച്…

Read More

റിപ്പൺ പൗരസമിതി; ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

റിപ്പൺ പൗരസമിതി; ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. റിപ്പൺ : റിപ്പണിലെ ബഹുജന കൂട്ടായ്മയായ റിപ്പൺ പൗരസമിതിയുടെ നേതൃത്വത്തിൽ ലഹരി മുക്ത ഗ്രാമത്തിനായ് ലഹരി വിരുദ്ധ കൂട്ടായ്മ സംഗമം സംഘടിപ്പിച്ചു. ലഹരിയുമായി ബന്ധപ്പെട്ട് റിപ്പൺ പ്രദേശത്ത് പ്രവർത്തിക്കുന്നവരെ പൊതു സമൂഹത്തിൽതുറന്ന് കാട്ടി പൊതു മദ്ധ്യത്തിൽ ഒറ്റക്കെട്ടായ് കൈകാര്യം ചെയ്യാൻ നാട്ടുകാർ രംഗത്ത് വരണമെന്ന് സംഗമം ആവശ്യപ്പെട്ടു. യോഗത്തിൽ വൈസ് പ്രസിഡൻ്റ് വി കെ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. പുതുക്കാട് ജുമാ മസ്ജിദ് ഇമാം റിയാസ് ഫൈസി യോഗം…

Read More

എം.എസ്.എസ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

കല്പറ്റ: എം.എസ്എസ് ഇഫ്താർ മീറ്റ് എം എസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി എഞ്ചിനീയർ പി.മമ്മത് കോയ ഉദ്ഘാടനം ചെയ്തു.ജീവിതത്തിൽ ചില നിയന്ത്രണങ്ങൾ വരുത്തി വിശ്വാസിയുടെ സംസാരവും പ്രവർത്തനവും സ്വഭാവവും സംസ്കരിക്കുകയാണ് നോമ്പനുഷ്ഠിക്കുന്നതിലൂടെ കരഗതമാകുന്നത്.അത്തരം നിയന്തണങ്ങളുടെ അഭാവമാണ് ആധുനിക യുവതയെ ലഹരിയിലേക്കും അക്രമത്തിലേക്കും നയിക്കുന്നതെന്ന് ജില്ല എം എസ് എസ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡണ്ട് യു.എ അബ്ദുൽ മനാഫ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എസ് നിസാമുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി….

Read More

ചന്ദന കൃഷി തട്ടിപ്പ്:കര്‍ഷക കൂട്ടായ്മയെ മറായാക്കി

കല്‍പ്പറ്റ: വയനാട്ടിലെ ചന്ദന കൃഷി തട്ടിപ്പില്‍ കമ്പനി മുന്‍കൈ എടുത്തത് കര്‍ഷക കൂട്ടായ്മ രൂപീകരിച്ചു കൊണ്ട്.കര്‍ഷകരുടെ പേരില്‍ രൂപീകരിച്ച കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നവരാകട്ടെ കമ്പനിക്ക് ഏക്കര്‍ കണക്കിണ് ഭൂമി വിറ്റ പ്രദേശത്തുകാരും. കര്‍ഷക കൂട്ടായ്മയിലെ അംഗത്തിന് നിക്ഷേപകരെ സംഘടിപ്പിക്കുന്നതിനനുസരിച്ച് കമ്മീഷന്‍ ലഭിക്കുമെന്നാണ് വിവരം.ചന്ദനകൃഷി സുതാര്യമെന്ന് വരുത്തിതീര്‍ക്കാന്‍ ഭൂമി വാങ്ങിയവരുടെ കൂട്ടായ്മ രൂപീകരിച്ച് റജിസ്റ്റര്‍ ചെയ്ത ശേഷം സംഘടനയെ ഉള്‍പ്പടെ ഉപയോഗിച്ചാണ് പുതിയ നിക്ഷേപകരെ വലയിലാക്കിയത്. ചന്ദനം മുറിക്കാന്‍ 12 മുതല്‍ 15 വര്‍ഷം മാത്രമേ ആവശ്യമുള്ളുവെന്നാണ് നിക്ഷേപകരെ…

Read More

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പ്: എസ്. സുഹാസ് സ്‌പെഷല്‍ ഓഫീസര്‍

കൽപ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പ് പദ്ധതി നിര്‍വഹണ യൂണിറ്റിന്റെ സ്‌പെഷല്‍ ഓഫീസറായി എസ്. സുഹാസിന് ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവായി. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പറേഷന്‍ ഓഫ് കേരള മാനേജിങ് ഡയറക്ടര്‍ പദവിയോടൊപ്പമാണ് അധിക ചുമതല നല്‍കിയത്. ടൗണ്‍ഷിപ്പ ്പ്രവൃത്തി നടത്തിപ്പിനായി രൂപീകരിച്ച നിര്‍വഹണ യൂണിറ്റില്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ (കെ.എ.എസ്) ഫിനാന്‍സ് ഓഫീസര്‍ (ധനകാര്യ വകുപ്പ് ) മൂന്ന് ക്ലാര്‍ക്കുമാര്‍, (റവന്യൂ വകുപ്പ്) എന്നിവരും അക്കൗണ്ട്‌സ് ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍, സിവില്‍ എന്‍ജിനീയര്‍…

Read More

ജോയിൻ്റ് കൗൺസിൽ ജില്ലാ സമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു.

ബത്തേരി: ഏപ്രിൽ 24, 25 തീയതികളിൽ ബത്തേരിയിൽ നടക്കുന്ന ജോയിൻ്റ് കൗൺസിൽ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗം സി.പി.ഐ ജില്ലാ അസി.സെക്രട്ടറി പി.എം ജോയി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം രക്ഷാധികാരികളായി സി പി ഐ ജില്ലാ സെക്രട്ടറി ഇ. ജെ ബാബു, അസി. സെക്രട്ടറി സി.എസ് സ്റ്റാൻലി , പ്രഫ.താരാ ഫിലിപ്പ്, എസ്.പി.സുമോദ്, ഡോ.അസൈനാർ എന്നിവരെയും, ചെയർമാനായി പി.എം.ജോയി, വൈസ്. ചെയർമാൻമാരായി സജി കാവനാക്കുടി, സജി വർഗീസ് എന്നിവരെയും ജനറൽ…

Read More

അപ്രഖ്യാപിത അടിയന്തരാവസ്ഥ രാഷ്ട്രീയ പാർട്ടികൾ മൗനം വെടിയണം: എൻ കെ റഷീദ് ഉമരി

മാനന്തവാടി:- ബി ജെ പി സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കെതിരെ രാഷ്ട്രീയ പാർട്ടികൾ മൗനം വെടിയണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി. പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു നിശബ്ദമാക്കുകയാണെന്നും അതിന്റെ ഒടുവിലത്തെ ഇരയാണ് എസ്.ഡി.പി.ഐ ദേശീയ അദ്ധ്യക്ഷൻ എം.കെ ഫൈസിയെന്നും അദ്ദേഹം പറഞ്ഞു. എം കെ ഫൈസിയെ നിരുപധികം വിട്ടയക്കുക എന്ന മുദ്രാവാക്യം ഉയർത്തി എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി മാനന്തവാടിയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമവും ഇഫ്താർ മീറ്റും…

Read More

നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്ത കച്ചവടക്കാരൻ പിടിയിൽ

ബത്തേരി: നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്ത കച്ചവടക്കാരൻ പിടിയിൽ മാനിക്കുനി സ്വദേശി അശോക(45)ന്റെ മേൽവിലാസത്തിൽ എത്തിയ പാർസലിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. ബത്തേരി കൊളഗപ്പാറയിലെ പാർസൽ സർവീസ് ജീവനക്കാർക്ക് ലഭിച്ചപാർസലിൽ ലഹരി വസ്തുക്കളുടെ സാന്നിധ്യം സംശയിക്കുകയും ജീവനക്കാർ ബത്തേരി എക്‌സൈസ് ഇൻസ്പെക്ടറെ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.തുടർന്ന് ബത്തേരിയിലുള്ള ഇയാളുടെ വീട് വിശദമായി പരിശോധിച്ചതിൽ ആകെ 85 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.ഇയാൾക്കെതിരെ സിഓടിപിഎ നിയമപ്രകാരം കേസ്…

Read More

കുടഗിൽ അതിമാരക മയക്കുമരുന്നുമായി എം. മലയാളിയടക്കം 3പേർ അറസ്റ്റിൽ

മടിക്കേരി : കുടഗ് എരുമാട് കുരുളി റോഡിൽ നിരോധിത മയക്കുമരുന്ന്,MDMA കൈവശം വച്ചതിന് മലയാളിയടക്കം 3പേർ അറസ്റ്റിൽ എമ്മെമാട് സ്വദേശികളായ എം.എച്ച്. സാദിക് (30), കെ.എം. അഷ്‌റഫ് (44), സർഫുദ്ദീൻ (24) എന്നിവരാണ് അറസ്റ്റിലായത് പ്രതികളിൽ നിന്ന് അതിമാരക മയക്ക് മരുന്നായ മെത്താഫീൻ 10.37 ഗ്രാം ഇവരിൽ നിന്ന് പിടിച്ചെടുത്തു.. കുറ്റകൃത്യത്തിന് ഉപയോഗിച്ച മാരുതി ബ്രീസ കാറും പിടിച്ചെടുത്തു. മയക്ക് മരുന്ന് വിൽപ്പന / വിതരണം സംബന്ധിച്ച പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. മടിക്കേരി…

Read More

ബാലാവകാശ കമ്മിഷന്‍ അദാലത്ത്; 38 പരാതികള്‍ തീര്‍പ്പാക്കി

കൽപറ്റ:ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബാലാവകാശ കമ്മിഷന്‍ അദാലത്തില്‍ 38 പരാതികള്‍ തീര്‍പ്പാക്കി. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനം, അനധികൃത പി.ടി.എ ഫണ്ട് പിരിവ്, യാത്ര സൗകര്യം, വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങി വ്യത്യസ്ത പരാതികളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്. അദാലത്തില്‍ 46 കേസുകളാണ് പരിഗണിച്ചത്. ഏട്ട് കേസുകള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവച്ചു. ബാലാവകാശ കമ്മിഷന്‍ അംഗം ബി മോഹന്‍ദാസ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

Read More