കല്‍പ്പറ്റ സ്വദേശികളായ നാല് പേര്‍ തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് മരിച്ചു

കോഴിക്കോട്: കോഴിക്കോട് തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസല്‍ എന്നിവരാണ് മരിച്ചതെന്ന് പോലിസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. വിനോദയാത്രയ്ക്കായി ബീച്ചില്‍ എത്തിയ 24 അംഗ സംഘത്തില്‍പ്പെട്ട അഞ്ച് പേരാണ് തിരയില്‍ പെട്ടത്. അഞ്ചാമത്തേയാള്‍ ചികില്‍സയിലാണ്. കടലില്‍ കണ്ടവരെ രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും നാലുപേരെയും രക്ഷിക്കാനായില്ല. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More

    നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു

    കല്പറ്റ: പുഴമുടിയിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞു. വാഹനത്തിനു അടിയിൽ പെട്ട് ഒരാൾ മരിച്ചു.കാവുമണ്ണ പത്താം മൈൽ സ്വദേശി കാരക്കൽ ജിനേഷ്(36) ആണ് മരണപ്പെട്ടത്. ഗുരുതര പരിക്കേറ്റ യുവാവിനെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രിയിലായിരുന്നു അപകടം.

    Read More

      അടുത്ത വർഷം മുതൽ നീറ്റിൽ മാറ്റം, പരീക്ഷ പൂർണമായും ഓൺലൈനാക്കും; നടപടികൾ ആരംഭിച്ചെന്ന് എൻടിഎ

      നീറ്റ് യുജി പരീക്ഷകൾ പേപ്പർ അധിഷ്ഠിത രീതിയിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി മേധാവി അഭിഷേക് സിംഗ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉന്നതതല സമിതിയുടെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെയാണ് നടപടികൾ ആരംഭിച്ചത്. അടുത്ത വർഷം മുതൽ പരീക്ഷ ഓൺലൈനാകുമെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി.   മേയ് മൂന്നിന് നടത്തിയ നീറ്റ് പരീക്ഷയിൽ ചോദ്യപ്പേപ്പർ ചോർച്ച നടന്നതോടെയാണ് പരീക്ഷ ഓൺലൈനിലേക്ക് മാറ്റാനുള്ള നീക്കം നടന്നത്. രാജസ്ഥാൻ…

      Read More

      വിമന്‍ ഇന്ത്യ മൂവ്‌മെന്റ് വയനാട് ജില്ലാ കൗണ്‍സില്‍ സമാപിച്ചു

      മാനന്തവാടി: വിമന്‍ ഇന്ത്യ മൂവ്‌മെന്റ് വയനാട് ജില്ലാ കൗണ്‍സില്‍ മാനന്തവാടിയില്‍ സമാപിച്ചു. 2026-2029 കാലയളവിലേക്കുള്ള പുതിയ ജില്ലാ കമ്മിറ്റിയെ കൗണ്‍സിലില്‍ തിരഞ്ഞെടുത്തു. ജില്ലാ കൗണ്‍സില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സ്ത്രീകളുടെ ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനും സംഘടന നടത്തുന്ന ഇടപെടലുകള്‍ വരും നാളുകളില്‍ കൂടുതല്‍ ശക്തമാക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. തുടര്‍ന്ന്, കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ ജനറല്‍…

      Read More

      വാരിയൻ കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ സ്മരണ പുതുക്കി; ചക്കിപ്പറമ്പൻ ഫാമിലി ഒത്തുകൂടി

      മാനന്തവാടി : വാരിയൻ കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ സ്മരണ പുതുക്കൽ ബന്ധപ്പെട്ട് വയനാട് ചക്കിപ്പറമ്പൻ ഫാമിലി ഒത്തുകൂടി. പുതിയ കമ്മിറ്റി രൂപീകരണവും കലണ്ടർ വിതരണവും നടത്തപ്പെട്ടു സി.പി ഇബ്രാഹിം മലപ്പുറം ഉദ്ഘാടനം നിർവഹിച്ചു. സി പി ഉമ്മർ. സിപി അഷറഫ് വൈത്തിരി. സിപി ഹസ്സൻകുട്ടി. സിപി സഹനവാസ്. സിപി മുഹമ്മദാലി. സിപി ഷാഫി എന്നിവർ സംസാരിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികളായി അഹമ്മദാലി സിപി പ്രസിഡന്റ്, വൈസ് പ്രസിഡണ്ട്, ഷഹനവാസ്, ഹാരിസ് സിപി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സിപി…

      Read More

      ശിശുദിനം ആഘോഷിച്ചു

      കൽപ്പറ്റ: ലോക പ്രമേഹ- ശിശുദിനത്തോടനുബന്ധിച്ച് കമ്പളക്കാട് ആരോഗ്യ ഹോസ്പിറ്റലും നവോദയ ഗ്രന്ഥശാലയും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും മുത്തശ്ശി – മുത്തശൻമാർക്കും, പേരകുട്ടികൾക്കും കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. ഐ സീൻ അക്ബർ, അമൽ മുഹമ്മദ്, അസാൻ ആദം എന്നിവർ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കി. ആരോഗ്യ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് സാജിദ് ഉദ്ഘാടനം ചെയ്തു. നവോദയ ഗ്രന്ഥശാലാ വൈസ് പ്രസിഡൻ്റ് അബ്ദുൾ റഹിമാൻ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ ഹോസ്പിറ്റൽ പ്രമേഹ രോഗ വിദ്ഗധൻ…

      Read More

      നവകേരള സദസ്സ്; പഞ്ചായത്ത്തല അവലോകന യോഗം ചേര്‍ന്നു

      കൽപ്പറ്റ : നവകേരള സദസ്സിന്റെ ഭാഗമായി കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പഞ്ചായത്ത്, നഗരസഭ തലത്തില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേര്‍ന്നു. നവകേരള സദസ്സിന്റെ കല്‍പ്പറ്റ നിയോജക മണ്ഡലം ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍ അധ്യക്ഷതയിലാണ് കണിയാമ്പറ്റ, വെങ്ങപ്പള്ളി, മുട്ടില്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ അവലോകന യോഗം ചേര്‍ന്നത്. നവകേരള സദസ്സുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ പുരോഗമിക്കുന്നത്. അവലോകന യോഗത്തില്‍ കണ്‍വീനറും…

      Read More

      സംരംഭം ആരംഭിച്ചു

      മാനന്തവാടി കുടുംബശ്രീ സി ഡി എസ്സ് രണ്ടിൻ്റെ കീഴിലുള്ള വരടിമൂല എ ഡി എസ്സിലെ ഉദയം ഓക്സിലറി ഗ്രൂപ്പിലെ പ്രവീണ, അമയ എന്നിവർ ചേർന്ന് കാട്ടികുളത്ത് ആമീസ്കല്ലൂസ് എന്ന പേരിൽ ബ്യൂട്ടിപാർലർ സംരംഭം ആരംഭിച്ചു. നഗരസഭ കൗൺസിലർ തങ്കമണി ഉദ്ഘാടനം ചെയ്തു. CDS ചെയർപേഴ്സൺ ഡോളി രജ്ജിത്ത്, അന്നമ്മ, സെകീന,സഫ്വാനശുഹാദ്, സുനീറ, എന്നിവർ പരിപാടിയിൽ സന്നിഹിതരായി. യുവതികൾക്ക് വേണ്ടി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്വയം ശാക്തികരണ സംഘടനയാണ് ഓക്സിലറി ഗ്രൂപ്പ്

      Read More

      എസ് ഡി പി ഐ. പിച്ചതെണ്ടി പ്രതിഷേധിച്ചു

      മൂപ്പൈനാട് : മൂപ്പൈനാട് പന്ത്രണ്ടാം വാർഡിൽ വർഷങ്ങളായി പൊട്ടി പൊളിഞ്ഞ് വഴി നടക്കാൻ പ്രയാസം നേരിട്ടു കൊണ്ടിരിക്കുന്ന നുറുക്കും കുണ്ട് റോഡ് പുനർനിർമ്മാണം ആവശ്യപെട്ട് എസ് ഡി പി ഐ റിപ്പൺ പുതുക്കാട് ബ്രാഞ്ച് കമ്മിറ്റി പിച്ചതെണ്ടി പ്രതിഷേധിച്ചു. ബ്രാഞ്ച് പ്രസിഡൻ്റ് അസീസ് വരിക്കോടൻ. സിക്രട്ടറി കുഞ്ഞിമുഹമ്മദ് പി കെ, നെസൽ പി. ജാഫർ. മുഹമ്മദ് ടി എന്നിവർ നേതൃത്വം നൽകി

      Read More

        “വയനാട് സുരക്ഷിതമാണ്” ക്യാമ്പയിൻ ആഗസ്റ്റ് 1ന്

        പടിഞ്ഞാറത്തറ: ജില്ലയിൽ വല്ലപ്പോഴും ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ജില്ല സുരക്ഷിതമല്ലെന്നും , ഇവിടെ വികസന പ്രവർത്തനങ്ങൾ പാടില്ലായെന്നുമുള്ള കുപ്രചരണങ്ങൾ അഴിച്ചു വിടുന്ന കപട പരിസ്ഥിതി വാദികളേയും, തീവ്ര പരിസ്ഥിതി സംഘടനകളേയും ഒറ്റപ്പെടുത്തുവാൻ പൊതു സമൂഹം തയ്യാറാവണമെന്ന് ആഹ്വാനം ചെയ്തു ക്കൊണ്ടും, നിർമ്മാണത്തിന്റെ സിഹ ഭാഗവും പൂർത്തിയായ പൂഴിത്തോട് -പടിഞ്ഞാറത്തറ പാത തുറന്നു നൽകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടും ജനകീയ കർമ്മ സമിതിയുടേയും, കേരള കർഷക മഹാ പഞ്ചായത്തിന്റേയും സംയുക്‌താഭിമുഖ്യത്തിൽ “സുരക്ഷിതമാണ് വയനാട്. അനിവാര്യമാണ് ബദൽ പാതകൾ: പൂഴിത്തോട്…

        Read More