രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും കൂടി: പത്ത് ദിവസത്തിനിടെ വില കൂട്ടുന്നത് മൂന്നാം തവണ

    ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് ഇന്ന് കൂട്ടിയത്. പത്തുദിവസത്തിനിടെ മൂന്നാമത്തെ തവണയാണ് ഇന്ധനവില കൂട്ടുന്നത്. പെട്രോളിനും ഡീസലിനും 4 രൂപയിലേറെ ഇതുവരെ കൂടി.

     

    ഇന്ത്യയില്‍ മതിയായ അളവില്‍ ഇന്ധനമുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് വീണ്ടും വര്‍ധന. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുകയറിയതിനെത്തുടര്‍ന്നാണ് ഇന്ധനവില ഉയര്‍ത്തിയത്. ഡല്‍ഹിയില്‍ പെട്രോള്‍ വില ലീറ്ററിന് 98.64 രൂപയില്‍ നിന്ന് 99.51 രൂപയായി. ഡീസല്‍ വില 91.58 രൂപയില്‍ നിന്ന് 92.49 രൂപയിലെത്തി.

    Leave a Reply

    Your email address will not be published. Required fields are marked *