മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു; അഗ്നിരക്ഷാ സേന മരം മുറിച്ചുനീക്കി.

    എള്ളുമന്ദം: എള്ളുമന്ദം ഒരപ്പിനു സമീപം കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. കെ.എസ്.ഇ.ബി ലൈനുകൾക്ക് മുകളിലേക്കാണ് മരം വീണത്. ഇതിനെത്തുടർന്ന് ലൈനുകൾക്ക് വലിയ തോതിൽ കേടുപാടുകൾ സംഭവിക്കുകയും പ്രദേശത്ത് വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തു. വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ സേന ഉടൻ തന്നെ സ്ഥലത്തെത്തി. നാട്ടുകാരുടെ സജീവമായ സഹകരണത്തോടെ മരം മുറിച്ചുമാറ്റിയതായി വയനാട് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മരം പാതയിൽ നിന്നും നീക്കം ചെയ്ത് ഗതാഗതം…

    Read More

      തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

      തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി പത്രികയോടൊപ്പം വരണാധികാരിക്ക് സമര്‍പ്പിക്കാവുന്നതാണ്.   ട്രഷറിയില്‍ നേരിട്ട് തുക അടക്കുമ്പോള്‍ ഡി.ഡി.ഒ കോഡ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചലാനില്‍ (ഫോറം ടി.ആര്‍ 12) രേഖപ്പെടുത്തുകയും വരണാധികാരി കൗണ്ടര്‍ സൈന്‍ ചെയ്ത ശേഷം ട്രഷറി കൗണ്ടറില്‍ സമര്‍പ്പിക്കുകയും വേണം. പണം സ്വീകരിച്ചതായി രേഖപ്പെടുത്തിയ ചലാന്റെ…

      Read More

        കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പെരുമാറ്റ പരിശീലനം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

        കൽപ്പറ്റ: ഭിന്നശേഷിക്കാരോടും സ്ത്രീകളോടും മാന്യമായി പെരുമാറുന്നതിനും നിയമപരമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുമായി കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ആവശ്യമായ പരിശീലനവും ബോധവത്കരണവും നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.   ഭിന്നശേഷിക്കാർക്കായി ബസുകളിൽ സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ അർഹരായവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കണ്ടക്ടർമാർക്ക് കർശന നിർദ്ദേശം നൽകണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. യാത്രാ പാസ് ഇല്ല എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി നിയമപരമായ മുൻഗണന നിഷേധിക്കരുതെന്നും കമ്മീഷൻ നിർദ്ദേശിച്ചു.   പൊതുഗതാഗത സംവിധാനങ്ങൾ…

        Read More

        വൈത്തിരി ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി.

        പടിഞ്ഞാറത്തറ: വൈത്തിരി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ ഐ.ടി മേളക്ക് GHSS, AUPS, GLPS പടിഞ്ഞാറത്തറയിൽ തുടക്കമായി. രണ്ടുദിവസങ്ങളിലായി 5 മേഖലകളിലായി രണ്ടായിരത്തിലധികം ശാസ്ത്ര പ്രതിഭകൾ മാറ്റുരയ്ക്കുന്ന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം ജിഎച്എസ്‌എസ്‌ പടിഞ്ഞാറത്തറ പി.ടി.എ പ്രസിഡണ്ട് സുധീഷിന്റെ അധ്യക്ഷതയിൽ വൈത്തിരി എഇഒ ജോയ്.വി.സ്കറിയ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഹെഡ്മാസ്റ്റർ ടി ബാബു,പിടിഎ പ്രസിഡന്റ് ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.

        Read More

        വെള്ളമുണ്ട സെന്റ് തോമസ് പള്ളിതിരുനാൾ വെള്ളിയാഴ്ച തുടങ്ങും

        മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻ മൂല സെന്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹയുടെയും കുടിയേറ്റ ജനതയുടെ കാവലാളായി നിലകൊള്ളുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ വെള്ളിയാഴ്ച തുടങ്ങും. വൈകുന്നേരം 4.45. ന് ഇടവക വികാരി ഫാ. ജോസ് കളപ്പുര തിരുനാൾ കൊടിയേറ്റും. 5 മണിക്ക് വിശുദ്ധ കുർബാനയും പുർവ്വി കാനുസ്മരണവും നടക്കും. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുനാൾ കുർബാനക്ക് ഫാ. ടോണി ഏലങ്കുന്നേൽ കാർമ്മികത്വം വഹിക്കും.തുടർന്ന് സെന്റ് പോൾ നഗറിലേക്ക് പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ…

        Read More

          സപ്ലൈകോ സിഗ്നേച്ചർ മാർട്ടുകൾ എല്ലാ ജില്ലകളിലേക്കും

          സപ്ലൈകോ സിഗ്നേച്ചർ മാർട്ടുകൾ എല്ലാ ജില്ലകളിലേക്കും സബ്സിഡി സാധനങ്ങൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭിക്കും കോർപ്പറേറ്റ് റീട്ടെയിൽ വില്പനശാലകളോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങളുമായി സപ്ലൈകോയുടെ ‘സിഗ്നേച്ചർ മാർട്ട്’ ഈ വർഷം എല്ലാ ജില്ലകളിലും നിലവിൽ വരും. ഉപഭോക്താക്കൾക്ക് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിനൊപ്പം പ്രമുഖ കോർപ്പറേറ്റ് റീട്ടെയിൽ ശൃംഖലകൾ നൽകുന്നതിന് സമാനമായ സേവനങ്ങൾ സർക്കാർ വിപണിയിലൂടെ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.   സബ്സിഡി സാധനങ്ങൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാകുമെന്നതും സിഗ്നേച്ചർ…

          Read More

            ഗ്യാസ് സിലിണ്ടർ ബുക്കിങ്ങിൽ വമ്പൻ മാറ്റങ്ങൾ വരുന്നു; മെയ് ഒന്ന് മുതൽ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നേക്കും

            രാജ്യത്തെ ആഗോള ഊർജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എൽപിജി സിലിണ്ടർ ബുക്കിങ് നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ വരുന്നു. പശ്ചിമേഷ്യൻ യുദ്ധം സൃഷ്ട്‌ടിച്ച വിതരണ തടസ്സങ്ങളും വിലക്കയറ്റവും കണക്കിലെടുത്ത് വിതരണ ശൃംഖല കാര്യക്ഷമമാക്കാനാണ് എണ്ണക്കമ്പനികളുടെ നീക്കം. രണ്ട് ബുക്കിങ്ങുകൾക്കിടയിലുള്ള നിലവിലെ 25 ദിവസത്തെ ഇടവേളയിൽ മാറ്റം വന്നേക്കാം. നഗരപ്രദേശങ്ങളിൽ ഇത് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർധിപ്പിക്കാനാണ് ആലോചന. കൂടാതെ, വിതരണത്തിൽ സുതാര്യത ഉറപ്പാക്കാൻ ഒടിപി (OTP) അല്ലെങ്കിൽ ഡെലിവറി ഓതന്റിക്കേഷൻ കോഡ് (DAC) അടിസ്ഥാനമാക്കിയുള്ള സംവിധാനം കൂടുതൽ…

            Read More

              പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു

              തരുവണ : ജനുവരി 15 പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു.വെള്ളമുണ്ട പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പാലിയേറ്റീവ് പ്രവർത്തകർ പാലിയേറ്റീവ് സന്ദേശ റാലി നടത്തി.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സലാം.പി.കെ. ഉദ്ഘാടനം ചെയ്തു.സാബു പി ആൻറണി, എകരത്ത്മൊയ്തുഹാജി,സി.ബി.മജീദ് ഇബ്രാഹിംവെട്ടൻ,കെ.കെ.ചന്ദ്രശേഖരൻ,ജയരാജൻ തുടങ്ങിയവർ സംസാരിച്ചു

              Read More

              ഐ.എന്‍.ടി.യു.സി കെ.എസ്.ഇ.ബി. ഓഫീസ് ധര്‍ണ്ണ നടത്തി

              മുട്ടില്‍:- ഐ.എന്‍.ടി.യു.സി(INTUC) മുട്ടില്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ മുട്ടില്‍ കെ.എസ്.ഇ.ബി ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി. അമിതമായ വൈദ്യുതി ചാര്‍ജ് വര്‍ദ്ധനക്കെതിരെയാണ് ധര്‍ണ്ണ നടത്തിയത്. ധര്‍ണ്ണ സമരം ഐ.എന്‍.ടി.യു.സി (INTUC) വയനാട് ജില്ലാ വൈസ് പ്രസിഡന്റ് മോഹന്‍ദാസ് കോട്ടക്കൊല്ലി ഉദ്ഘാടനം ചെയ്തു. കെ.എല്‍.ജോഷി അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി( INTUC) ജില്ലാ സെക്രട്ടറി സുന്ദര്‍ രാജ് എടപ്പെട്ടി ശശി പന്നിക്കുഴി, പ്രസന്ന രാമകൃഷ്ണന്‍ ,ഇക്ബാല്‍ മുട്ടില്‍, കെ.സി. ഹസ്സന്‍ , കുട്ടി ഹസ്സന്‍,. രവീന്ദ്രന്‍ മാണ്ടാട്, കെ.സുരേഷ്, അജ്‌നാസ്…

              Read More

              വിദ്യാര്‍ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ കാര്‍ഡ് ഏകീകൃതമാക്കണം

              കൽപ്പറ്റ :വിദ്യാര്‍ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ കാര്‍ഡ് ഏകീകൃതമാക്കാനും തിരിച്ചറിയല്‍ കാര്‍ഡില്‍ ബസ് റൂട്ട് വിവരങ്ങള്‍ ഉള്‍പ്പെടുത്താനും സ്റ്റുഡന്റസ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ യാത്ര പ്രശ്‌നങ്ങളും കണ്‍സഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എഡിഎം കെ ദേവകിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 27 വയസിന് മുകളിൽ പ്രായമുള്ള വിദ്യാര്‍ഥികള്‍ വ്യാജ രേഖയില്‍ കണ്‍സഷന്‍ ആനുകൂല്യം കൈപ്പറ്റുന്നതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റീസ് അസോസിയേഷന്‍ പ്രതിനിധികള്‍ യോഗത്തില്‍…

              Read More