മുണ്ടക്കൈ ചൂരൽമല ദുരന്തപുനരധിവാസ പാക്കേജ്; ഇരകളുടെ അഭിപ്രായത്തെ പരിഗണിക്കണം: എസ്ഡിപിഐ

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല പുനരധിവാസ ടൗൺഷിപ്പിൽ ഇരകളുടെ ഭാഗത്തു നിന്നുള്ള അഭിപ്രായത്തേയും പരിഗണിക്കണമെന്ന് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കൽപ്പറ്റ ടൗൺഷിപ്പിലെ 5 സെൻ്റ് ഭൂമി എന്നുള്ളത് 10 സെൻ്റാക്കി ഉയർത്തെണമെന്നാണ് ഇരകളാക്കപ്പെട്ടവരുടെ ആവശ്യം. 5 സെൻ്റ് എന്നുള്ളത് മാലിന്യ പ്രശ്നം അടക്കം മറ്റ് പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നുള്ളതാണ് ഇരകളുടെ ആശങ്ക. പുനരധിവാസത്തിന് സർക്കാർ ഏറ്റെടുക്കുന്ന ഭൂമി തോട്ടം നടത്തിപ്പുകാരെ സഹായിക്കാനാണെന്ന ആരോപണത്തിനും സർക്കാർ വ്യക്തത വരുത്തണം. പാട്ടക്കാലാവധി തീർന്നിട്ടും സർക്കാർ ഭൂമി കയ്യടക്കി വെച്ചിരിക്കുന്ന…

Read More

    ചുരത്തിൽ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് വലിയ രീതിയിൽ ഗതാഗത തടസ്സം നേരിടുന്നു

    വയനാട് ചുരത്തിൽ (താമരശ്ശേരി ചുരം) കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ താഴെ നൽകുന്നു: നിലവിലെ സാഹചര്യം അപകടം: ചുരം ഒമ്പതാം വളവിന് സമീപമാണ് കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ചത്. ഗതാഗത തടസ്സം: വലിയ വാഹനങ്ങൾക്കും മറ്റും കടന്നുപോകാൻ കഴിയാത്ത വിധം റോഡിൽ തടസ്സം നേരിടുന്നുണ്ട്. നിലവിൽ ഇരുവശങ്ങളിലേക്കും വാഹനങ്ങളുടെ നീണ്ട നിരയാണ്.

    Read More

      അങ്കണവാടി മുറ്റത്തുനിന്ന് കർത്തവ്യ പഥിലേക്ക്: റിപ്പബ്ലിക് ദിന പരേഡിൽ അതിഥിയായി പനമരത്തിന്റെ പ്രസീത ടീച്ചർ

      ന്യൂഡൽഹി: രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ട അതിഥിയായി പങ്കെടുത്ത് വയനാടിന്റെ അഭിമാനമായി പ്രസീത ഒ. വയനാട് ജില്ലയിലെ പനമരം ഐ.സി.ഡി.എസ് പരിധിയിലുള്ള ക്ലബ് സെന്റർ അങ്കണവാടി അധ്യാപികയായ പ്രസീത, കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ കീഴിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനാണ് ഈ അപൂർവ്വ നേട്ടത്തിന് അർഹയായത്.     ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ നടന്ന ഗംഭീരമായ പരേഡിൽ വിശിഷ്ട അതിഥികൾക്കായി ഒരുക്കിയ ഗാലറിയിൽ ഇരുന്നാണ് പ്രസീത ചടങ്ങുകൾ വീക്ഷിച്ചത്. രാജ്യത്തിന്റെ സൈനിക കരുത്തും വിവിധ…

      Read More

      അന്തകവിത്തുകൾക്കെതിരേയുള്ള പോരാട്ടം ശക്തമാക്കും: കർഷകസംഘടനകൾ.

      കല്‍പ്പറ്റ: ജിഎംഒ ദേശീയ കരട് നയരൂപീകരണവുമായി ബന്ധപ്പെട്ട് ആന്റി ഫ്രീട്രേഡ് എഗ്രിമെന്റ് ഫോറം വുഡ്‌ലാന്‍ഡ്‌സ് ഓഡിറ്റോറിയത്തില്‍ വട്ടമേശ സമ്മേളനം സംഘടിപ്പിച്ചു. ജിഎം വിളകള്‍ സംബന്ധിച്ച് ദേശീയ നയം രൂപീകരിക്കാന്‍ സുപ്രീം കോടതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തിലായിരുന്നു സമ്മേളനം. സുരക്ഷിതമല്ലാത്ത ആധുനിക ബയോടെക്‌നോളജി ഉത്പന്നങ്ങള്‍ കാര്‍ഷിക മേഖലയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തില്‍ സമഗ്ര ജൈവ സുരക്ഷാ നയമാണ് രാജ്യത്തിനു ആവശ്യമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ശാസ്ത്രത്തോടുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തവുംസമൂഹത്തോടുള്ള പ്രതികരണവും നയത്തില്‍ പ്രതിഫലിക്കണം. പൗരന്‍മാരുടെയും പ്രകൃതിയുടെയും ആരോഗ്യം…

      Read More

      വാഹനാപകടത്തിൽ വയോധിക മരിച്ചു

      മേപ്പാടി : ചൂരൽമല റൂട്ടിൽ ഒന്നാം മൈലിൽ സ്കൂ‌ട്ടർ അപകടത്തിൽ വായോധിക മരിച്ചു..മേപ്പാടി നെല്ലിമുണ്ട സ്വദേശിപി.പി. ഇബ്രാഹീം എന്നവരുടെ ഭാര്യ ബിയ്യുമ്മ (71) ആണ് മരിച്ചത്.ഗുരുതര പരിക്കേറ്റ വായോധികയെ മേപ്പാടി വിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും മരിച്ചു.മേപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പി. പി. ഷെരീഫിന്റ മാതാവാണ് മരണപ്പെട്ട ബിയ്യുമ്മ. മൃതദേഹം മേപ്പാടി വിംസ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

      Read More

        പച്ചക്കറി വിളവെടുപ്പു നടത്തി

        തരുവണ: കരിങ്ങാരി ഗവ. യു.പി. സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും ഡയറ്റ് വയനാടും സംയുക്തമായി നടപ്പിലാക്കിയ ന്യൂട്രീഷ്യൻ ഗാർഡൻ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ഹെഡ്മാസ്റ്റർ ജോൺസൺ എം.എ നിർവ്വഹിച്ചു. വിഷ രഹിത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൻ്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ കോമ്പൗണ്ടിൽ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിൽ നിന്ന് തക്കാളി, വെണ്ട, പച്ചമുളക് തുടങ്ങിയവ വിളവെടുത്തു.   പൂർണ്ണമായും ജൈവ വളം ഉപയോഗിച്ച് കൊണ്ടാണ് പച്ചക്കറി കൃഷി ഒരുക്കിയിരിക്കുന്നത്. കളമൊരുക്കൽ മുതൽ വിളപ്പെടുപ്പ് വരെയുള്ള കൃഷി രീതികൾ…

        Read More

          സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കമായി

          സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കമായി 42 വിദ്യാലയങ്ങളിൽ നിന്നുള്ള ആയിരത്തിലധികം വിദ്യാർത്ഥികൾ മത്സരിക്കും 41-ാം മത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേളയ്ക്ക് ജില്ലയിൽ തുടക്കമായി. മാനന്തവാടി ഗവ ടെക്ന‌ിക്കൽ ഹൈസ്കൂൾ ആതിഥേയത്വം വഹിക്കുന്ന കായിക മേള എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ കൽപ്പറ്റ നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഓരോ മേളകളിലൂടെയും മികച്ച കായിക സംസ്‌കാരം ഉണ്ടാക്കിയെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.   മേളയുടെ ദീപശിഖ ജില്ലാ കളക്ടർ ഡി. ആർ…

          Read More

            യുവാവിനെ കാട്ടാന ആക്രമിച്ചു:പരീക്ഷയ്ക്ക് പോകുമ്പോഴാണ് സംഭവം

            നീർവാരം : പനമരം നീർവാരം അമ്മാനി കവലയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. നീർവാരം നെടുംകുന്നിൽ സത്യജ്യോതി(22)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറ് മണിയോടെ യാണ് സംഭവം. മൈസൂരിൽ റെയിൽവേയുടെ പരീക്ഷക്കായി ബസ് കയ റുന്നതിനായി പിതാവ് മോഹനനോടൊപ്പം പുഞ്ചവയൽ ഭാഗത്തേക്ക് നടന്നു പോകുകയായിരുന്നു. ഇതിനിടെ കാട്ടാന പൊടുന്നനെ മുന്നിലേക്ക് വരികയായിരുന്നുവെന്ന് മോഹനൻ പറഞ്ഞു. ഓടിരക്ഷപ്പെടാൻ ശ്രമിക്കു ന്നതിനിടെ തങ്ങൾ രണ്ട് പേരും വീണുപോയതായും പാഞ്ഞടുത്ത കാട്ടാന സത്യജനാതിയെ തട്ടിതെറിപ്പിച്ചെന്നും മോഹനൻ പറഞ്ഞു. അതിന് ശേ…

            Read More

            വെള്ളമുണ്ട ഭരണസമിതിക്ക് ജില്ലാഡിവിഷന്റെ ക്ഷേമപത്രം

            വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ക്ഷേമപത്രം കൈമാറി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വെള്ളമുണ്ട ഡിവിഷൻ മെമ്പറുമായ ജുനൈദ് കൈപ്പാണി വിതരണം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ പരിധിയിൽ നാളിതുവരെ ആവിഷ്കരിച്ച്‌ നടപ്പിലാക്കിയ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും നൽകിയ മികച്ച പിന്തുണയേയും സഹകരണത്തെയും ശ്ലാഘിച്ചുകൊണ്ടുള്ളതായി രുന്നു സ്നേഹപത്രം

            Read More

              കല്ലിങ്കര ഉന്നതിയില്‍ സാംസ്‌കാരിക നിലയം നിര്‍മാണം തുടങ്ങി

              ചീരാല്‍: നെന്‍മേനി പഞ്ചായത്തിലെ കല്ലിങ്കര ഉന്നതിയില്‍ സാംസ്‌കാരിക നിലയം നിര്‍മാണം തുടങ്ങി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എടക്കല്‍ മോഹനന്‍ ശിലാസ്ഥാപനം നടത്തി. വാര്‍ഡ് അംഗം വി.ടി. ബേബി അധ്യക്ഷത വഹിച്ചു. ജെ.എ. രാജു, കെ.സി.കെ. തങ്ങള്‍, വി.ടി. രാജു, ടി.കെ. രാധാകൃഷ്ണന്‍, എം. സുനില്‍കുമാര്‍, ഇ.പി. പുഷ്‌കരന്‍, കെ.സി. വേലായുധന്‍, പീഞ്ചന്‍, ഷാജി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6,47,000 രൂപ വകയിരുത്തിയാണ് പ്രവൃത്തി നടത്തുന്നത്. ബത്തേരി ലേബര്‍…

              Read More