ലഹരിമാഫിയക്കെതിരെയും സാമൂഹ്യവിരുദ്ധർ ക്കെതിരെയും കർശന നടപടികളുമായി വയനാട് പോലീസ്.

കൽപ്പറ്റ: ജില്ലയിൽ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും ലഹരിമാഫിയയ്ക്കുമെതിരെ പോലീസ് നടപ്പിലാക്കിയ സ്പെഷ്യൽ ഡ്രൈവിൽ ഇന്നലെ (15.03.2025) മാത്രം പിടികിട്ടാപുള്ളികളായ (എൽ.പി വാറണ്ട് ) 23 പേരെയും വാറണ്ട് കേസിൽ പ്രതികളായ 77 പേരെയും പിടികൂടി. കൂടാതെ 29 പേരെ കരുതൽ തടങ്കലിൽ വയ്ക്കുകയും 42 പേർക്കെതിരെ നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈകോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (എൻ.ഡി.പി.എസ് ആക്ട് ) പ്രകാരവും 65 പേർക്കെതിരെ അബ്കാരി ആക്ട് പ്രകാരവും, മദ്യലഹരിയിൽ വാഹനമോടിച്ച 45 പേർക്കെതിരെയും കേസെടുത്തു. ജില്ലയിൽ ഇന്നലെ (15.03.2025)…

Read More

പ്രാദേശിക ചരിത്ര രചനയ്ക്കുള്ള ഉജ്ജ്വലം അവാർഡ് എഎൽ പി സ്കൂൾ കണിയാരത്തിന്

മാനന്തവാടി : ഉജ്ജലം 2024 എംഎൽഎ എക്സലൻസ് അവാർഡ് കണിയാരം എ എൽ പി സ്കൂളിന് ലഭിച്ചു.തങ്ങളുടെ പ്രദേശത്തിൻ്റെ ചരിത്രാന്വേഷണവുമായി കുട്ടികളും ,അധ്യാപകരും ചേർന്ന് നാടിൻ്റെ ഇന്നലെകളിലൂടെയും, ഇന്നിന്റെ മടിത്തട്ടിലൂടെയും യാത്ര ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ; അഭിമുഖത്തിലൂടെയും , ഫീൽഡ് ട്രിപ്പിലൂടെയും, ലഘുലേഖകളിലൂടെയുംഅവതരിപ്പിച്ചപ്രോജക്ടാണ് സ്കൂളിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്.മാനന്തവാടി ബിആർസിയിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ശ്രീ.ജോൺസൺ സാറിൽ നിന്നും ഹെഡ്മിസ്ട്രസ് ശ്രീമതി ബീന കെ എം ,ക്ലബ്ബ് കൺവീനർമാരായ ശ്രീമതി ഷൈല കെ…

Read More

വള്ളിയൂർക്കാവ് ഉത്സവം;മത്സരാർഥികൾക്ക് ജുനൈദ് കൈപ്പാണിയുടെ സമ്മാനങ്ങൾ

മാനന്തവാടി: വയനാടിന്റെ ദേശീയ ഉത്സവമായി അറിയപ്പെടുന്ന വള്ളിയൂർക്കാവ് ആറാട്ടു മഹോത്സവത്തോടനുബന്ധിച്ചു പല ദിനങ്ങളിലായി നടക്കുന്ന വിവിധ കലാമത്സരപരിപാടികളിലെ വിജയികൾക്ക് നൽകുവാനായി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വകയായുള്ള സമ്മാനങ്ങൾ ക്ഷേത്ര ഭാരവാഹികൾ ചേർന്ന് ഏറ്റുവാങ്ങി. വള്ളിയൂർക്കാവ് ആറാട്ടുമഹോത്സവത്തിനു ജാതി മത ഭേദമന്യേ ജന ലക്ഷങ്ങളാണ് എത്തുന്നത്. ഇത് സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മഹത്തായ അടയാളമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. വള്ളിയൂർക്കാവ് ഭഗവതി ദേവസ്വം ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ. പത്മനാഭൻ, ടി.കെ….

Read More

എരുമത്തെരുവ് മദ്രസ കെട്ടിട നിർമ്മാണ ഫണ്ട് ശേഖരണം ഉദ്‌ഘാടനം ചെയ്തു

മാനന്തവാടി: എരുമത്തെരുവ് ഖിദ്മത്തുൽ ഇസ്ലാം സഭ പുതുതായി നിർമ്മിക്കുന്ന മദ്രസ കെട്ടിടത്തിന്റെ ധനശേഖരണാർത്ഥം ഫണ്ട് ശേഖരണം ആരംഭിച്ചു. ഇതിന്റെ ആദ്യ ബ്രോഷർ മഹല്ല് ഖത്തീബ് അബ്ദുൽ ജലീൽ ഫൈസി , ഇ സി ബാപ്പു വിനു നൽകി ഉദ്‌ഘാടനം ചെയ്തു. മാനന്തവാടി താലൂക്കിലെ ഏറ്റവും വലിയ മഹല്ലാണ് എരുമത്തെരുവ് മഹല്ല്. 300 ഓളം വിദ്യാർഥികൾ നിലവിൽ മദ്രസയിൽ പഠിക്കുന്നുണ്ട്. പഴയ കെട്ടിടത്തിൽ സ്ഥല പരിമിതി മൂലം കുട്ടികൾക്ക് ക്ലാസ് റൂം ഒരുക്കുന്നതിന് സാധിക്കാതെ വന്നതോട് കൂടിയാണ് പുതിയ…

Read More

ഇഫ്താർ വിരുന്നുകൾ ഒരുമയുടെ പ്രതീകം; ടി.സിദ്ധിഖ് എം.എൽ. എ.

കൽപ്പറ്റ : വിശുദ്ധ മാസത്തിൽ സാഹോദര്യം വിളിച്ചോതി എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മി കമ്മിറ്റി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഇത്തരം കൂട്ടായ്മകൾ സമൂഹത്തിൽ വിഭാഗീയത ഇല്ലാതാക്കുന്ന ഒരുമയുടെ പ്രതീകമാണെന്നും അത് സൗഹൃദം വളർത്താൻ സഹായിക്കുന്നതാവണമെന്നും കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി.സിദ്ധിഖ് എം.എൽ.എ ഓർമ്മിപ്പിച്ചു. എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ട് കെ.റ്റി ഷാജി അധ്യക്ഷനായിരുന്നു. ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, ഐ.എൻ.റ്റി.യൂ.സി ജില്ലാ പ്രസിഡന്റ് പി.പി.ആലി, കെ.പി.സി.സി.മെമ്പർ കെ.എൽ പൗലോസ്, കെ.പി.സി.സി മുൻ…

Read More

ആഴത്തിലുള്ള പഠനങ്ങളിലൂടെ വേണം സംരംഭങ്ങൾ തുടങ്ങാൻ ; ഐസി ബാലകൃഷ്ണൻ എംഎൽഎ

ബത്തേരി:വ്യവസായങ്ങളെക്കുറിച്ചും വിപണി സാധ്യതകളെപ്പറ്റിയും പഠിച്ചും സാങ്കേതിക വശങ്ങൾ മനസ്സിലാക്കിയും വേണം സംരംഭങ്ങൾ തുടങ്ങാനെന്ന് ഐ. സി. ബാലകൃഷ്ണൻ എം എൽഎ . കേന്ദ്ര സൂക്ഷ്മ‌ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും കേരള വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ നടത്തുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിങ് ആന്റ് ആക്‌സിലറേറ്റിങ് എം.എസ്.എം.ഇ പെർഫോമൻസ് പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേത്യത്വത്തിൽ ബത്തേരിയിൽ സംഘടിപ്പിച്ച ബാങ്കേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചക്കയിൽ നിന്നു മാത്രം ഇരുപത്തഞ്ചോളം…

Read More

ഭാസ്കരൻ ബത്തേരി (58) നിര്യാതനായി

ഭാസ്കരൻ ബത്തേരി (58) നിര്യാതനായി. നാവികസേന റിട്ട. ഉദ്യോഗസ്ഥനും എഴുത്തുകാരനും സംവിധായകനുമായ, ബ്ലോക്ക്ഓഫീസിന് സമീപം പാലപ്ര വീട്ടിൽ ഭാസ്ക്കരൻ ബത്തേരി (58) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: അനാമിക, അദ്വൈത്. കുറച്ചു നാളായി അസുഖ ബാധിതനായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് അന്ത്യം. 20 വർഷം ഇന്ത്യൻ നേവിയിലും, 12 വർഷം മർച്ചന്റ് നേവിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാത്തുകുട്ടിയുടെ വഴികൾ, ഇഞ്ച എന്നീ സിനിമകൾ…

Read More

പരീക്ഷ സമയത്തടക്കം കുട്ടികളെ പെരുവഴിയിലാക്കുന്ന വെള്ളമുണ്ട എ യു പി സ്‌കൂൾ മാനേജ്‌മെന്റ് നിലപാട് ധിക്കാരപരം- എസ്.ഡി.പി.ഐ

വെള്ളമുണ്ട എയുപി സ്കൂളിൽ കുട്ടികളെ കൊണ്ട് പോകുന്ന സ്‌കൂൾ ബസ് സമയത്തിന് അറ്റകുറ്റപ്പണി ചെയ്യാത്തത് കാരണം ബസ് കട്ടപ്പുറത്തും വിദ്യാർഥികൾ പെരുവഴിയിലുമാണ്. സ്‌കൂൾ മാനേജ്‌മെന്റിന്റെ നിരുത്തരവാദ നിലപാടാണ് കുട്ടികൾക്ക് പരീക്ഷ സമയത്ത് പ്രതിസന്ധി ഉണ്ടാക്കിയത്. കുട്ടികളുടെ സുഖമമായ യാത്രക്ക് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തണം.അല്ലാത്ത പക്ഷം ശക്തമായ സമരത്തിന് മുന്നിട്ടിറങ്ങുമെന്ന് എസ്. ഡി. പി ഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശംസുദ്ധീൻ സി എച്ച്, സെക്രട്ടറി കെ മുസ്തഫ,.. എന്നിവർ സംസാരിച്ചു

Read More

കേരളത്തിലേക്ക് ലഹരി കടത്തിയ സംഘത്തിലെ രണ്ടു പേരെ കൂടി പിടികൂടി

ബത്തേരി: കേരളത്തിലേക്ക് ലഹരി കടത്തിയ സംഘത്തിലെ രണ്ടു പേരെ കൂടി പിടികൂടി. നൈജീരിയന്‍ സ്വദേശി ചിക്കാ അബാജുവോ (40), ത്രിപുര അഗര്‍ത്തല സ്വദേശി സന്ദീപ് മാലിക് (27) എന്നിവരെയാണ് ബത്തേരി പോലിസും ലഹരി വിരുദ്ധ സ്‌ക്വോഡും ചേര്‍ന്ന് ബംഗളൂരുവില്‍ നിന്നും പിടികൂടിയത്. ഇരുവരും ബംഗളൂരിലെ മൊത്ത വ്യാപാര സംഘത്തില്‍പെട്ടവരാണ്. കേസില്‍ നേരത്തെ പിടിയിലായ ടാന്‍സാനിയ പൗരന്‍ പ്രിന്‍സ് സാംസണെ കഴിഞ്ഞദിവസം ബംഗളൂരില്‍ നിന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് മറ്റു രണ്ടുപേരെ കൂടി പിടികൂടിയത്. ഇതോടുകൂടി ലഹരി…

Read More

വയോജന രാപ്പകൽ സംരക്ഷണകേന്ദ്രം ആലോചനയോഗം ചേർന്നു

കൽപ്പറ്റ:വയനാട് ജില്ലയിലെ നിർധന കിടപ്പ് രോഗികളായ വയോജനങ്ങൾക്ക് രാപ്പകൽ സംരക്ഷണ കേന്ദ്രം എന്ന ആശയം ആലോചിക്കുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷനാണ്, അതീവ ദരിദ്രർ വിഭാഗത്തിൽപ്പെട്ട കിടപ്പു രോഗികളായ വയോജനങ്ങൾക്ക് താമസവും വൈദ്യസഹായവും ഭക്ഷ ണവും ക്ഷേമവും നൽകുന്ന ഒരു അഭയ കേന്ദ്രം തുടങ്ങണം എന്ന ആശയം മുന്നോട്ടു വെച്ചത്. ജില്ലാ…

Read More