കുളിരുമറയുന്ന വയനാട് പുസ്തകം പ്രകാശനം ചെയ്തു
കൽപ്പറ്റ: മാധ്യമപ്രവർത്തകൻ സയൻസൺ പുന്നശ്ശേരിയുടെ വയനാടിന്റെ ഉള്ളറകൾ വിവരിക്കുന്ന പുസ്തകം പ്രകാശനം ചെയ്തു. വയനാടിന്റെ ഇന്നലകളും വർത്തമാനവും ഭാവി ജീവിതവും ചർച്ചയാവുന്ന കുളിരുമറയുന്ന വയനാട് എന്ന പുസ്തകമാണ് സംസ്ഥാന ജേർണലിസ്റ്റ് ക്രിക്കറ്റ് ലീഗ് നടന്ന കൃഷ്‌ണഗിരിയിലെ സ്‌റ്റേഡിയത്തിൽ പ്രകശിപ്പിച്ചത്. വയനാടിന്ർെ പരിസ്ഥിയിലെ ഗൗരവമായ മാറ്റങ്ങളും ഗോത്രജനതയുടെ സംസ്കാരം മുതൽ ചൂരൽമലയിലെയും മുണ്ടകൈയിലേയും ഉരുൾപൊട്ടൽ വരെയുള്ള കാര്യങ്ങളാണ് പുസ്തകത്തിലെ 26 ലേഖനങ്ങളിൽ വിവരിക്കുന്നത്. വയനാട്ടിലെ താപനില ഉയരാനുള്ള കാരണം, മുത്തങ്ങയിലെ ആന പരിപലനകേന്ദ്രത്തിലെ വിശേഷം, പതിനായിരത്തിലധികം മുളകൾ കൃഷിചെയ്യുന്ന കർഷകൻ,…
