അപ്ഹോൾസ്റ്ററി അസോസിയേഷൻ ജില്ലാജാഥ ഫ്ലാഗ്ഓഫ്‌ ചെയ്തു

മാനന്തവാടി: അപ്ഹോൾസ്റ്ററി വർക്കേഴ്സ് അസോസിയേഷന്റെ അംഗത്വക്യാമ്പയിന്റെ ഭാഗമായി ജില്ലാതലത്തിൽ നടത്തുന്ന പര്യടനയാത്ര തോണിച്ചാലിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ്ഓഫ്‌ ചെയ്തു. ചടങ്ങിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ അഫീൽ അധ്യക്ഷത വഹിച്ചു. പരമ്പരാഗത അപ്ഹോൾസ്റ്ററി വർക്കുകൾ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മാറിയ കാലത്തെ താല്പര്യങ്ങൾ പരിഗണിച്ച്‌ മുന്നേറുന്ന വൈദഗ്ധ്യമുള്ള അപ്ഹോൾസ്റ്ററർമാരുടെ സേവനം തൊഴിൽ രംഗത്തെ നിർണ്ണായക സാന്നിധ്യമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.

Read More

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ആദ്യ ദിനത്തില്‍ 107 ആളുകളെ ജില്ലാ കളക്ടര്‍ നേരില്‍ കണ്ടു

കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിലേക്കുള്ള ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 107 ആളുകളെ നേരില്‍ കണ്ടു. ആദ്യ ദിനത്തില്‍ 125 ഗുണഭോക്താക്കള്‍ക്കാണ് ജില്ലാ ദുരന്ത നിവാരണ വിഭാഗം ചെയര്‍പേഴ്‌സണ്‍ കത്ത് നല്‍കിയത്. 107 പേരാണ് കളക്ടറേറ്റില്‍ എത്തിയത്. ഇതില്‍ 12 പേര്‍ വീടിനായി സമ്മതപത്രം നല്‍കി. ഒരാള്‍ സാമ്പത്തിക സഹായത്തിന് സമ്മതപത്രം നല്‍കി. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ കണ്ടെത്തിയ 64 ഹെക്ടര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ 1000 ചതുരശ്ര അടിയുള്ള വാസഗൃഹം, അല്ലാത്തവര്‍ക്ക് 15 ലക്ഷം…

Read More

    സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

    തരുവണ: വെള്ളമുണ്ട ഗ്രാമപഞ്ചായത്തും, സർക്കാർ ആയുർവേദ ഡി സ്‌പെൻസറി ആൻഡ് വെൽനെസ്സ് സെന്ററും ചേർന്നു സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.കെ.മമ്മൂട്ടി മദനി ഉൽഘാടനം ചെയ്തു.പി.കെ.മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു.ഡോ.റൈസ.കെ.എസ്.സ്വാഗതം പറഞ്ഞു.ഡോ.സിജോ കുര്യക്കോസ്,പി.നിസാർ,ഇബ്രാഹിം.സി.എച്,ഷെറിൻ,മറിയം കാരാട്ടിൽ,ഫസീല.സി.എം തുടങ്ങിയവർ സംസാരിച്ചു

    Read More

    വെള്ളമുണ്ട ജിഎംഎച്ച്എസ്എസിൽ ‘വരവേൽപ്പ്’ സംഘടിപ്പിച്ചു

    വെള്ളമുണ്ട: ഹയർ സെക്കന്ററി ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള സ്കൂൾ തല പ്രവേശനോത്സവം വരവേൽപ്പ് 2025 വെള്ളമുണ്ട ജി.എം എച്ച്‌.എസ്.എസിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ്‌ സലീം കേളോത്ത് അധ്യക്ഷത വഹിച്ചു.

    Read More

    ഈദ് ദിനത്തില്‍ എസ്ഡിപിഐ കാംപയിന്‍ നടത്തി

    മാനന്തവാടി: ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതി, വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ഗൂഢശ്രമം, പ്രതിപക്ഷ നേതാക്കളെയും വിമര്‍ശകരെയും കൈയാമം വെക്കാനുള്ള രാഷ്ട്രീയ ഉപകരണമായി ഇഡിയെ ഉപയോഗപ്പെടുത്തുന്നത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ഈദ് ദിനത്തില്‍ മണ്ഡലത്തിലെ വിവിധ ബ്രാഞ്ച് പരിധിയിൽ കാംപയിന്‍ നടത്തി. കാംപയിന്റെ ഭാഗമായി പ്ലക്കാർഡ് പ്രതിഷേധം, ലഘുലേഖ വിതരണം എന്നിവ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ, സെക്രട്ടറി സജീർ എം ടി, വൈസ് പ്രസിഡന്റ് അലി എ.കെ, ട്രഷറർ റഷീദ് ബാലുശ്ശേരി,…

    Read More

    റാഷിദിന് ഫിസിക്സിൽ ഡോക്ടറേറ്റ്.

    വെള്ളമുണ്ട: ട്രിച്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും വെള്ളമുണ്ട സ്വദേശി അരിപ്രം റാഷിദിന് ഫിസിക്സിൽ ഡോക്ടറേറ്റ് ലഭിച്ചു. Piezo Ceramics Actuators ന് റിലാക്സർ ഫെറോ ഇലക്ട്രിക്സ് ഒരു നൂതന രീതി, എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. പതിനൊന്നിലധികം പബ്ലിക്കേഷൻസ് ഇതിനകം ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെള്ളമുണ്ട അരിപ്രം കുഞ്ഞി മുഹമ്മദിന്റെയും കുന്നുമ്മൽ സുബൈദയുടെയും മകനാണ്. ഭാര്യ :ഫസീല ഇളങ്ങോളി.

    Read More

      വയനാട്ടിലെ സിപ്പ് ലൈൻ അപകടം: വ്യാജ എഐ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ കേസെടുത്തു

      വയനാട്ടിലെ സിപ്പ് ലൈൻ അപകടം എന്ന പേരിൽ എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ വയനാട് സൈബർ പോലീസ് കേസെടുത്തു. കുഞ്ഞുമായി ഒരു യുവതി സിപ്പ് ലൈനിൽ സഞ്ചരിക്കവെ ലൈൻ പൊട്ടി ഗൈഡ് താഴേക്ക് വീഴുന്നതായുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.   പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദൃശ്യങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയത്. വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇത്തരമൊരു അപകടം നടന്നിട്ടില്ലെന്ന് ടൂറിസം വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.   വീഡിയോയിൽ കാണുന്ന…

      Read More

      ജുനൈദ് കൈപ്പാണി ജനതാദൾ എസ് ദേശീയ സെക്രട്ടറി

      കൽപ്പറ്റ : വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും എൽ.ഡി.എഫ് ജില്ലാ പഞ്ചായത്ത് പാർലമെന്ററി പാർട്ടി കൺവീനറുമായ ജുനൈദ് കൈപ്പാണിയെ ജനതാദൾ എസ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഡിസംബർ പതിനൊന്നിന് ബാംഗ്ലൂരിൽ ചേർന്ന ജെ.ഡി.എസ് അഖിലേന്ത്യാ പ്ലീനത്തിലെ പാർട്ടി പുന:സംഘടനാ പ്രമേയത്തിന്റ അടിസ്ഥാനത്തിലാണ് നിയമനം. വിദ്യാർത്ഥി ജനതാദൾ സംസ്ഥാന പ്രസിഡന്റ്, യുവജനതാദൾ സംസ്ഥാന സെക്രട്ടറി,ദേശീയ സമിതിയംഗം എന്നീ ചുമതലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ജനതാദൾ എസ് ജില്ലാ വൈസ് പ്രസിഡന്റായും ജനറൽ സെക്രട്ടറിയായും ചുമതല വഹിച്ചിരുന്നു. ഇന്ത്യൻ…

      Read More

      ആറു പതിറ്റാണ്ടിനു ശേഷം ജോൺ കെയ് വീണ്ടും വയനാട്ടിലേക്ക്

      മാനന്തവാടി: ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെക്കുറിച്ചും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വളർച്ചയെക്കുറിച്ചും മലബാറിന്റെ ചരിത്രത്തെക്കുറിച്ചും പഠനം നടത്തിയ ചരിത്രകാരനും പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജോൺ കെയ് ആറു പതിറ്റാണ്ടിനു ശേഷം വീണ്ടും വയനാട്ടിലേക്ക് എത്തുന്നു. ഡിസംബർ 26 മുതൽ ദ്വാരകയിൽ നടക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കാനാണ് സ്കോട്ട്ലൻഡ് സ്വദേശിയായ ജോൺ കെയ് എത്തുന്നത്. തൻ്റെ ഇരുപതാം വയസിലാണ്84കാരനായ ജോൺ കെയ് മുമ്പ് വയനാട്ടിൽ വന്നത്. സ്കോട്ട്ലൻഡുകാരനായ മുൻ മലബാർ കളക്ടർ വില്യം ലോഗൻ…

      Read More

        കരാട്ടെ അസോസിയേഷന്‍ റഫറി സെമിനാര്‍ നടത്തി.

        കല്‍പ്പറ്റ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകൃത വയനാട് ഡിസ്ട്രിക്ട് കരാട്ടെ ഡൊ അസോസിയേഷന്‍ റഫറി സെമിനാര്‍ നടത്തി. സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന സെമിനാര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.മധു ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ജിജു. എം.ആര്‍ മുഖ്യാതിഥിയായി. കേരള കരാട്ടെ അസോഷിയേന്‍ റഫറി കമ്മീഷന്‍ ചെയര്‍മാന്‍ ഹാന്‍ഷി സുനില്‍കുമാര്‍ സെമിനാര്‍ നയിച്ചു. പ്രസിഡണ്ട് ഷിബു കുറുമ്പേമഠം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ക്യോഷി പി.വി സുരേഷ് സ്വാഗതവും ഷിജു മാത്യു നന്ദിയും പറഞ്ഞു

        Read More