എസ്.വൈ.എസ് ഇഫ്താർഖൈമ ശ്രദ്ധേയമാവുന്നു
കണ്ടത്തുവയൽ: വഴിയാത്രക്കാരായ നോമ്പുകാർക്ക് ഇഫ്‌താർ കിറ്റ് ഒരുക്കി നൽകി എസ്.വൈ.എസ് വെള്ളമുണ്ട സോൺ സാന്ത്വനം വളണ്ടിയർമാർ ശ്രദ്ധേയരാകുന്നു. ദിനംപ്രതി നൂറുകണക്കിനാളുകൾക്ക് ഇഫ്താർ ഖൈമ വഴി നോമ്പുതുറക്കുവാൻ സൗകര്യമൊരുക്കുന്ന എസ്.വൈ.എസ് ഇനിഷിയേറ്റീവ് മാതൃകാപരവും പ്രശംസനീയവുമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. കണ്ടത്തുവയലിൽ പ്രധാന പാതയോരത്ത് ക്രമീകരിച്ച എസ്. വൈ. എസ് ഇഫ്താർഖൈമ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോമ്പ് തുറക്കാൻ സമയമാകുമ്പോൾ ഈത്തപ്പഴം, വെള്ളം, പഴവർഗ്ഗങ്ങൾ, ലഘു ഭക്ഷണങ്ങൾ അടങ്ങിയ…
