ആശാ വർക്കർമാർക്ക് പ്രിയങ്ക ഗാന്ധി എംപിയുടെ ഓണസമ്മാനം വിതരണംചെയ്തു.

    കൽപറ്റ :കൽപറ്റ നിയോജക മണ്ഡലത്തിലെ മുഴുവൻ ആശാ വർക്കർമാർക്കും പ്രിയങ്ക ഗാന്ധി എംപിയുടെ ഓണസമ്മാനമായി സാരി കൈമാറി. കൽപറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ: ടിസിദ്ദീഖ് ഉദ്ഘാടനം നിർവഹിച്ചു. കൽപ്പറ്റ നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ ടി ഹംസ അധ്യക്ഷത വഹിച്ചു. പി പി ആലി, ജില്ലാ യുഡിഎഫ് കൺവീനർ പി.ടി.ഗോപാലക്കുറുപ്പ്, കൽപറ്റ നഗരസഭാ ചെയർമാൻ ടി.ജെ. ഐസക്, റസാഖ് കൽപറ്റ, ബി സുരേഷ് ബാബു, പോൾസൺ കുവക്കൽ, എം എ ജോസഫ്, ശോഭന കുമാരി, എൻ…

    Read More

      കോഫി വിത്ത് ടീച്ചേഴ്സ്; ടീച്ചേഴ്സ് ഡേ സെലിബ്രേഷൻ സംഘടിപ്പിച്ചു.

      മാനന്തവാടി: അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ ടീച്ചേഴ്സ് ഡേ സെലിബ്രേഷൻ നടന്നു. എഴുപതോളം അധ്യാപകർ പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ​പി ​ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അധ്യാപകനും ​നീലഗിരി ആർട്സ് & സയൻസ് കോളേജ് സെക്രട്ടറിയും മാനേജിംഗ് ഡയറക്ടറും ഇൻറർനാഷണൽ ട്രയിനറുമായ ​​ഡോ ​. റാഷിദ് ഗസ്സാലി മുഖ്യപ്രഭാഷണം നടത്തി. പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ടും അധ്യാപികയുമായ നീതുവിൻസെൻറ് അദ്ധ്യക്ഷത വഹിച്ചു. അധ്യാപകദിന ആശംസകൾ​ നിറഞ്ഞ കാർഡുകൾ അധ്യാപകർക്ക്…

      Read More

        ജില്ലയിലെ ആദ്യ ലൈവ്ലിഹുഡ് സർവീസ് സെന്റർ ഉദ്ഘാടനം ചെയ്തു 

        പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസ് ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്റര്‍ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ലൈവ്ലിഹുഡ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം ടി. സിദ്ധിഖ് എം.എൽ.എ നിർവഹിച്ചു. കാർഷിക- മൃഗസംരക്ഷണ മേഖലകളിലെ ഉത്പന്നങ്ങളുടെ സംഭരണം, വിതരണം, മൂല്യവർദ്ധന വിപണനത്തിനായി ആരംഭിക്കുന്ന ജില്ലയിലെ ആദ്യത്തെ സർവീസ് സെന്ററാണ് പടിഞ്ഞാറത്തറയിൽ പ്രവർത്തനമാരംഭിച്ചത്. അഞ്ച് സി.ഡി.എസുകളിൽ ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്റര്‍ പദ്ധതിയുടെ ഭാഗമായി അഞ്ച് ലൈവ്ലിഹുഡ് സർവീസ് സെന്ററുകളാണ് ജില്ലയിൽ ലക്ഷ്യമിടുന്നത്.   ജില്ലയിൽ പ്രവർത്തിക്കുന്ന അഞ്ച് സംയോജിത ഫാർമിങ് ക്ലസ്റ്ററുകളുടെ ഭാഗമായാണ്…

        Read More

          പോലീസ് ക്രിമിനലുകൾക്കെതിരെ നടപടി വേണം സിപിഎമ്മും മുഖ്യമന്ത്രിയും പോലീസിനെ രാഷ്ട്രീയവൽക്കരിക്കുന്നു: പി പി ആലി

          കൽപ്പറ്റ: കേരള പോലീസിനെ രാഷ്ട്രീയ ലാഭത്തിനായും ഇതര രാഷ്ട്രീയ പ്രവർത്തകരെ നേരിടുന്നതിനും ഉപയോഗിക്കുന്ന സിപി എമ്മിന്റെയുംമുഖ്യമന്ത്രിയുടെയും നിലപാട് പ്രതിഷേധാർഹം ആണെന്നും പോലീസിനെ രാഷ്ട്രീയവൽക്കരിച്ച് പോലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും പോലീസ് ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി വേണമെന്നും കെപിസിസി മെമ്പർ പി.പി ആലി. തൃശ്ശൂർ ചൊവ്വന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പോലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കി നിയമനടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഡിവൈഎസ്പി…

          Read More

            മ്യൂൾ അക്കൗണ്ട് തട്ടിപ്പ് വ്യാപകം 

              കൽപ്പറ്റ: ബാങ്ക് അ‌ക്കൗണ്ട് വാടകയ്ക്ക് വാങ്ങി തട്ടിപ്പ് നടത്തുന്ന (മ്യൂൾ അക്കൗണ്ട് തട്ടിപ്പ് ) രീതി വയനാട് ജില്ലയിലും വ്യാപകം. അ‌ക്കൗണ്ട് വാടകക്ക് നൽകുകയാണെങ്കിൽ ട്രേഡിങ് നടത്തി വലിയ തുക സമ്പാദിക്കാമെന്നും മറ്റുമുള്ള വാഗ്ദാനങ്ങൾ നൽകിയും, മറ്റുള്ളവരുടെ അക്കൌണ്ടും ഫോൺ നമ്പറുകളും കൈവശപ്പെടുത്തിയുമാണ് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകമാകുന്നത്. തട്ടിപ്പുസംഘം മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വയ്ക്കുകയാണിപ്പോൾ. സാമൂഹികമാധ്യമങ്ങളിൽ പാർട്ട് ടൈം/ ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെടുന്നതും…

            Read More

              കരാട്ടെ അസോസിയേഷന്‍ റഫറി സെമിനാര്‍ നടത്തി.

              കല്‍പ്പറ്റ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകൃത വയനാട് ഡിസ്ട്രിക്ട് കരാട്ടെ ഡൊ അസോസിയേഷന്‍ റഫറി സെമിനാര്‍ നടത്തി. സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന സെമിനാര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.മധു ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ജിജു. എം.ആര്‍ മുഖ്യാതിഥിയായി. കേരള കരാട്ടെ അസോഷിയേന്‍ റഫറി കമ്മീഷന്‍ ചെയര്‍മാന്‍ ഹാന്‍ഷി സുനില്‍കുമാര്‍ സെമിനാര്‍ നയിച്ചു. പ്രസിഡണ്ട് ഷിബു കുറുമ്പേമഠം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ക്യോഷി പി.വി സുരേഷ് സ്വാഗതവും ഷിജു മാത്യു നന്ദിയും പറഞ്ഞു

              Read More

              ഫോട്ടോഗ്രാഫി മൽസരത്തിൽ ഫാത്തിമഹന്ന ഒന്നാം സമ്മാനം കരസ്ഥമാക്കി

              ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച്, ഫോട്ടോഗ്രാഫി തീം പാർക്കായ, വയനാട് “കൊമാച്ചി പാർക്ക്” വിദ്യാർത്ഥികൾക്കായി നടത്തിയ മൊബൈൽ ഫോട്ടോഗ്രാഫി മൽസരത്തിൽ, പരപ്പനങ്ങാടി എസ് എൻ എം എച് എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമഹന്ന ഒന്നാം സമ്മാനം കരസ്ഥമാക്കി. മുക്കം ചെറുവാടി ഗവ.ഹൈസ്കൂൾ വിദ്യാർത്ഥി ഫാസിൽ, കിഴിശേരി ഗണപത് എ.യു.പി സ്കൂൾ വിദ്യാർത്ഥിനി കൃതികാ അജീഷ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. കൊമാച്ചി പാർക്കിലെ ഓഡിയോ വിഷ്വൽ തിയേറ്ററിൽ വെച്ച് നടന്ന ചടങ്ങിൽ ക്യാഷ് അവാർഡും…

              Read More

                പ്രവാസി കൂട്ടായ്മ നബിദിനം നടത്തി

                മാനന്തവാടി :അമ്പലവയൽ തആവുൻ പ്രവാസി കൂട്ടായ്മയുടെ ബിൽമുസ്തഫ 20K25 ഓൺലൈൻ മീലാദ് ഫെസ്റ്റ് സെപ്റ്റംബർ 7,8 തിയ്യതികളിലായി മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പ്രവാസികളായ അമ്പലവയലുകാർ ഓൺലൈനിൽ ഒത്തുചേർന്ന് സംഘടിപ്പിച്ചു.   മഹല്ല് ഖത്തീബ് നിസാർ ദാരിമി ഉസ്താദ് ഉദ്ഘാടനം ചെയ്തു . തുടർന്ന് പ്രവാസികളുടെ വിവിധ മത്സരങ്ങൾ നടത്തി. അജ്നാസ് ചക്കര,ഷാഫി.T, KT ഉമ്മർ, മാലിക് മൂടമ്പത്ത് തുടങ്ങിയവർ സംസാരിച്ചു. KT മമ്മൂട്ടിമുസ്‌ലിയാർ ദു ആ മജ്ലിസിന് നേതൃത്വം നൽകി. പരിപാടികൾ സാജിർ കാരിയാടൻ കൊ-ഓർഡിനേറ്റ് ചെയ്തു….

                Read More

                  സംസ്ഥാന എക്സൈസ് കലാ-കായിക മേള ഒക്ടോബര്‍ 17,18,19 തീയ്യതികളിൽ; സംഘാടക സമിതി രൂപീകരിച്ചു

                  കൽപ്പറ്റ: 21-ാമത് സംസ്ഥാന എക്സൈസ് കലാകായിക മേള ഒക്ടോബര്‍ 17, 18, 19 തീയ്യതികളിൽ വയനാട് ജില്ലയിൽ നടക്കും. കലാമത്സരങ്ങൾ മുണ്ടേരി ജി.വി.എച്ച്.എസ്.എസിലും കായിക ഇനങ്ങൾ മരവയലിലെ എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിലുമായിരിക്കും നടക്കുക. ഇതാദ്യമായാണ് സംസ്ഥാന കലാകായിക മേള വയനാട് ജില്ലയിൽ നടക്കുന്നത്. തിങ്കളാഴ്ച കൽപ്പറ്റ ജില്ലാ ആസൂത്രണ ഭവൻ എപിജെ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ സംഘാടക സമിതിക്ക് രൂപം നൽകി. ടി സിദ്ദീഖ് എംഎൽഎ യോഗം…

                  Read More

                    അമ്പലവയൽ ഗ്രാമപഞ്ചായത്ത് നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

                    അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ പുതിയ ഓഫീസ് കെട്ടിടവും നവീകരിച്ച കുടുംബശ്രീ ഓഫീസ് കെട്ടിടവും സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സി. അസൈനാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ തനത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച സി.ഡി.എസ് ഓഫീസിന്റെയും മാതൃകാ ജൻഡർ റിസോഴ്സ് സെന്ററിന്റെയും ഉദ്ഘാടനവും ചടങ്ങിൽവെച്ച് നടന്നു. മുപ്പതോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന അമ്പലവയൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് പഴയ കെട്ടിടത്തിലെ പരിമിതികൾ കാരണം വീര്‍പ്പുമുട്ടുകയായിരുന്നു. പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് പ്രവര്‍ത്തനം മാറുമ്പോൾ പൊതുജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്കായി രണ്ടാം നിലയിലേക്ക്…

                    Read More