സ്വകാര്യ ബസ് സർവീസ്‌ മേഖലയിലെ പ്രതിസന്ധി പരിഹരിരിച്ച് ജനങ്ങളുടെ യാത്രാസ‍ൗകര്യം ഉറപ്പാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം: സിപിഐ എം

    ജില്ലയിലെ സ്വകാര്യ ബസ് സർവീസ്‌ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. തിങ്കളാഴ്‌ച ബസ്‌ ജീവനക്കാർ ഉടമകളുടെ പിന്തുണയോടെ സൂചനാ പണിമുടക്ക്‌ നടത്തുകയാണ്‌. ജൂലൈ ഒന്നുമുതൽ അനിശ്ചിതകാലം സർവീസ്‌ നിർത്തിവയ്‌ക്കാനാണ്‌ തീരുമാനം. ഒന്നുമുതൽ ഓട്ടം നിർത്താൻ മുന്നൂറോളം ബസ്‌ ഉടമകൾ മോട്ടോർ വാഹന വകുപ്പിന്‌ ഫീസ്‌ അടച്ച്‌ ജി ഫോം നൽകി. ഒരുവർഷത്തേക്ക്‌ സർവീസ്‌ നിർത്താണ്‌ ജി ഫോം നൽകിയത്‌. വരും ദിവസം കൂടുതൽപേർ നൽകും. സർവീസ്‌ നിർത്തിയാൽ ജില്ലയിലെ യാത്രാപ്രശ്‌നം ഗുരുതരമാകും….

    Read More

    ലഹരി വിമുക്ത ഉന്നതിക്കായി അവർ തുടി കൊട്ടുന്നു

    ലഹരി വിമുക്ത ഉന്നതിക്കായി അവർ തുടി കൊട്ടുന്നു -ലഹരി വിമുക്ത പദ്ധതിയായ ‘തുടി’ നെയ്കുപ്പ ഉന്നതിയിൽ ആരംഭിച്ചു തുടികൊട്ടി നൃത്തച്ചുവടുകൾ വച്ച് ജീവിതം തന്നെ ലഹരിയെന്ന സന്ദേശം ഉറക്കെപ്പാടി അവരിനി നെയ്കുപ്പയിലെ ഓരോ വീട്ടിലുമെത്തും. ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യകേരളത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന പുകയില – ലഹരി വിമുക്ത പദ്ധതിയായ ‘തുടി’ പൂതാടി നെയ്കുപ്പ ഉന്നതിയിൽ ആരംഭിച്ചു. തദ്ദേശ ജനതയുടെ കലകളെയും സംസ്കാരത്തെയും പരിപോഷിപ്പിച്ചുകൊണ്ട് പുകയില – ലഹരി വിരുദ്ധ ശീലമാറ്റ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട…

    Read More

    ‘സ്പെല്ലിങ്ങ് ബീ ‘ ജില്ലാതല ഇംഗ്ലീഷ് പരിപോഷണ മത്സരം സംഘടിപ്പിച്ചു

    നെല്ലൂർനാട്: വയനാട് ജില്ലയിലെ എം.ആർ.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്പെല്ലിങ്ങ് ബീ ‘ ജില്ലാതല ഇംഗ്ലീഷ് പരിപോഷണ മത്സരം നെല്ലൂർനാട് അംബേദ്കർ സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ്‌ എം രാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ബാലൻ വി, എ. എം.എം. ആർ. ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ സ്വർഗിണി എ, ഹെഡ്മാസ്റ്റർ സതീശൻ എൻ, സ്കൂൾ സീനിയർ സുപ്രണ്ട് ടി.പി…

    Read More

    സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

    വെള്ളമുണ്ട ഡിവിഷനും എഫ്. പി.എ ഐ യുമായി സഹകരിച്ച്‌ തവക്കൽ ഗ്രുപ്പിന്റെ ആഭിമുഖ്യത്തിൽ കെല്ലൂർ കൊമ്മയാട് സ്റ്റോപ്പിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ തോമസ് പൈനാടത്ത്, റംല മുഹമ്മദ്, തവക്കൽ ഡയറക്ടർ ബദ്രു കാറാട്ട്ക്കുന്നു, ഷമീം വെട്ടൻ, കാസിം പി, നജുമുദ്ധീൻ കെ.സി. കെ ഡോ.അശ്വതി, അനില വി എബ്രഹാം, നിസാർ മണിമ തുടങ്ങിയവർ സംസാരിച്ചു.

    Read More

      പോഷണ മാസാചരണം നടത്തി

        വനിതശിശുവികസന വകുപ്പ് പനമരം അഡീഷണൽ പ്രൊജക്ടിൽ പോഷണ മാസാചരണത്തോടനുബന്ധിച്ച് 4/10/25 ന് മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്തിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും അങ്കണവാടി വർക്കർമാർക്കും സെന്റ് ജോസഫ് മിഷ്യൻ ഹോസ്പിറ്റൽ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണവും സംഘടിപ്പിച്ചു. മുള്ളൻകൊല്ലിഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ P k വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. 15ാം വാർഡ് മെമ്പർ ശ്രീ ചന്ദ്രബാബു അദ്ധ്യക്ഷനായ്. വനിത ശിശു വികസന വകുപ്പ് പനമരം അഡീഷണൽ പ്രൊജക്ട് ഓഫീസർ ലീഷ്മ മേഡം ഹോസ്പിറ്റൽ പി…

      Read More

        എ ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി

        നിര്യാതനായി അഞ്ചുകുന്ന് ഒന്നാം മൈൽ ആലഞ്ചേരി അശോകാലയത്തിൽ എ ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി. ഭാര്യ കാർത്ത്യായനികെ.എം. മക്കൾ:കെ.എം പ്രമീള, (റിട്ട. അധ്യാപിക, എൽഎം എച്ച് എസ് പള്ളിക്കുന്ന് ) അശോക് കുമാർ എ.ജി (വൈസ് പ്രസിഡന്റ്,ആക്സിസ് ബാങ്ക് ബ്രാഞ്ച് ഹെഡ് പാലക്കാട് ) ബാബു എ.ജി (സ്റ്റേഷൻ ഇൻ ചാർജ് , മനകോടം ലൈറ്റ് ഹൗസ്, ആലപ്പുഴ ) മരുമക്കൾ: സുരേഷ് ബാബുവാളൽ (റിട്ട. എച്ച് എം വാളൽ യുപിഎസ് ) പ്രിയ ടി അശോക് (സിൽവർ…

        Read More

          ശ്രേയസ് സ്വാശ്രയ സംഘ വാർഷികം നടത്തി.

          പാമ്പള യൂണിറ്റിലെ വിന്നേഴ്‌സ് സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി എഫ്.ഉദ് ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ബുഷറ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷെമീറ വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.യൂണിറ്റ് സി ഡി ഒ സുനി ജോബി മുഖ്യസന്ദേശം നൽകി.സുഫൈറ സ്വാഗതവും,ജംഷിദ നന്ദിയും പറഞ്ഞു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ സമാപിച്ചു.

          Read More

          പനമരം ചെറുപുഴയിൽ മൃതദേഹം കണ്ടെത്തി

          പനമരം: പനമരം പുഴയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. ഇന്നുച്ചയോടെ നാട്ടുകാരാണ് പുഴയിൽ പൊങ്ങിയ മൃതദേഹം കണ്ടത്. വടുവൻചാൽ സ്വദേശി പൗലോസാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. പനമരം പരിസരത്ത് ചാക്ക് തുന്നുന്ന ജോലി ചെയ്‌ത് വന്നിരുന്ന ആളായിരുന്നു. പരേതനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി. മാനന്തവാടി അഗ്നി സുരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

          Read More

            സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

            തിരുവനന്തപുരം: കാസർകോട് , കണ്ണൂർ ഒഴികെയുള്ള 12 ജില്ലകളിലും കാലാവസ്ഥ വകുപ്പിൻ്റെ മഴ മുന്നറിയിപ്പ് . എറണാകുളം, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ ഓറഞ്ച് മുന്നറിയിപ്പാണ് പ്രഖ്യാപിച്ചത്. ഇവിടെ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ ,പാലക്കാട് ,മലപ്പുറം, കോഴിക്കോട് വയനാട് ,ജില്ലകളിൽ മഞ്ഞ അലർട്ടും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട് .ഈ ജില്ലകളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് പത്തനംതിട്ട, കോട്ടയം, ഇടുക്കി…

            Read More

            ദുരന്ത ബാധിതരുടെ ധനസഹായത്തില്‍ നിന്ന് തിരിച്ചടവ് പിടിക്കാന്‍ പാടില്ലെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം

            കൽപ്പറ്റ : മുണ്ടക്കൈ ദുരന്തബാധിതരില്‍ നിന്ന് ഇ എം ഐ പിടിക്കരുതെന്ന് ആവശ്യപ്പെട്ട് ലീഡ് ബാങ്കിന് ജില്ലാ കലക്ടര്‍ കത്തയച്ചു. ദുരന്തബാധിതര്‍ക്ക് നല്‍കിയ ആശ്വാസ ധനത്തില്‍ നിന്ന് ബാങ്കുകള്‍ വായ്പ്പയുടേയും മറ്റും തിരിച്ചടവ് വിഹിതം കട്ട് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും 2024 ജൂലൈ 30ന് ശേഷം ഇന്നേ ദിവസം വരെ ഇത്തരത്തില്‍ പിടിച്ച തുക തിരിച്ച്‌ നല്‍കണമെന്നുമാണ് കലക്ടര്‍ ഉത്തരവിട്ടത്. ദുരിതാശ്വാസ ധനത്തില്‍ നിന്ന് ബാങ്കുകള്‍ പണം പിടിക്കുന്നതായുള്ള വാര്‍ത്തകളെ

            Read More