വിളവെടുപ്പിന് മുന്നേ അപ്രതീക്ഷിത മഴ; കാപ്പി കർഷകർ കടുത്ത ആശങ്കയിൽ

    കൽപ്പറ്റ: ഡിസംബർ ആദ്യവാരത്തോടെ ജില്ലയിൽ കാപ്പി വിളവെടുപ്പ് സജീവമാകാനിരിക്കെ, അപ്രതീക്ഷിതമായി എത്തിയ മഴ കർഷകരെ ആശങ്കയിലാഴ്ത്തുന്നു.   വിളവെടുപ്പ് പൂർത്തിയാകും മുമ്പ് മഴ പെയ്ത് ചെടികൾ പൂക്കുന്നത് അടുത്ത വർഷത്തെ ഉൽപാദനത്തെ കാര്യമായി ബാധിക്കും എന്നതാണ് പ്രധാന വെല്ലുവിളി. കൂടാതെ, കാലാവസ്ഥാ വ്യതിയാനം മൂലം പലയിടത്തും കാപ്പി നേരത്തെ പഴുത്തുതുടങ്ങിയിട്ടുണ്ട്. ശക്തമായ മഴ തുടർന്നാൽ ഇവ പൊഴിഞ്ഞുപോയി നശിക്കാൻ സാധ്യതയേറെയാണ്.   കഴിഞ്ഞ വർഷം ഉണ്ടക്കാപ്പിക്ക് 300 രൂപയിലധികം വില ലഭിച്ചതിനാൽ, ഇത്തവണയും മികച്ച വില പ്രതീക്ഷിച്ച്…

    Read More

      ശ്രേയസ് സ്വാശ്രയ സംഘ വാർഷികവും, കുടുംബ സംഗമവും നടത്തി.

      കാര്യമ്പാടി യൂണിറ്റിലെ നവനിതം സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും ടി.ഒ.പൗലോസ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ലിയ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സി ഡി ഒ ലെയോണ ബിജു മുഖ്യസന്ദേശം നൽകി.പുഷ്പ, ഗിരിജ സുകുമാരൻ,ഗിരിജ പ്രകാശൻ,മോളി ജോസഫ് എന്നിവർ സംസാരിച്ചു.അംഗങ്ങളുടെ വിവിധ കലാപരിപാടികളും,സമ്മാന വിതരണവും നടത്തി.സ്നേഹ വിരുന്നോടെ സമാപിച്ചു.

      Read More

      മഴയിലും കാറ്റിലും വീടിനു മുകളിൽ മരം വീണു വീടിന്റെ മേൽക്കൂര തകർന്നു

      കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് കൊഴിഞ്ഞങ്ങാട് കറപ്പി എന്നവരുടെ വീടിന് മുകളിലാണ് ഇന്നലെ വൈകിട്ട് പെയ്ത മഴയിലും ശക്തമായ കാറ്റിലും മരം കടപുഴകി വീടിന് മുകളിലേക്ക് വീണത് ഈ സമയത്ത് 65 വയസ്സുകാരിയായ കറപ്പിയും വീടിനുള്ളിൽ ഉണ്ടായിരുന്നു വീടിന്റെ ഒരു സൈഡ് ചേർന്ന് മരം വീണത് കാരണം വലിയ അപകടത്തിൽ നിന്നും കറപ്പി തലനാരിയക്ക് രക്ഷപ്പെട്ടു ലൈഫ് ഭവന പദ്ധതിയിൽ ലിസ്റ്റിലുള്ള വീടിന്റെ അവസ്ഥ വളരെ പരിതാപകരമാണ് എത്രയും പെട്ടെന്ന് കറപ്പിയുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നതിന് അടിയന്തര…

      Read More

        ബസുകൾ അടുത്തമാസം മുതൽ സർവീസ് നിർത്തിവച്ചേക്കും

        കെഎസ്ആർടിസിയുടെ ‘പ്രിയദർശനി യാത്രാ പദ്ധതി’യെ തുടർന്ന് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലായി സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് അപര്യാപ്തമാണെന്നും, ഈ പ്രതിസന്ധി തുടർന്നാൽ അടുത്ത മാസം മുതൽ സർവീസുകൾ പൂർണ്ണമായി നിർത്തിവയ്ക്കേണ്ടി വരുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. കെഎസ്ആർടിസി ബസുകളിൽ പ്രിയദർശനി യാത്രാ പദ്ധതി ആരംഭിച്ചതിന് പിന്നാലെ സ്വകാര്യ ബസ്സുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇത് ദിനംപ്രതിയുള്ള…

        Read More

          ഓപ്പറേഷൻ തൂഫാൻ; ഒരു മാസത്തിനുള്ളിൽ 135 കേസുകൾ – 148 പേർ പിടിയിൽ

          കൽപ്പറ്റ: ലഹരിക്കെതിരെയുള്ള കേരളാ പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി വയനാട് ജില്ലയിൽ ഒരു മാസത്തിനുള്ളിൽ വിവിധ സ്റ്റേഷനുകളിലായി 135 കേസുകൾ രജിസ്റ്റർ ചെയ്തു. 148 പേരെ പിടികൂടി. 110.267 ഗ്രാം എം.ഡി.എം.എയും, എട്ട് കിലോ ഗ്രാമോളം കഞ്ചാവും, 7.7 ഗ്രാം ഹാഷിഷ് ഓയിലും, 101 കഞ്ചാവ് നിറച്ച സിഗരറ്റുകളും പിടിച്ചെടുത്തു. ഇതിനു പുറമെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി(COTPA) ബന്ധപ്പെട്ട് 66 പേരെ പിടികൂടിയിട്ടുണ്ട്. മാനന്തവാടിയിലും തിരുനെല്ലിയിലും കഞ്ചാവ് ചെടികളും കണ്ടെടുത്തു. ജൂൺ ഒന്ന്…

          Read More

          പ്രകൃതിയോടുള്ള സമീപനത്തിൽ വന്ന മാറ്റമാണ് മനുഷ്യ- വന്യജീവി സംഘർഷങ്ങളുടെ അടിസ്ഥാനം; സംഷാദ് മരക്കാർ

          വൈത്തിരി: പ്രകൃതിയുടെയും ആവാസ വ്യവസ്ഥയുടെയും നിലനിൽപ്പിനുതന്നെ ദോഷകരമാകുന്ന ഇടപെടലുകളാണ് ജനവാസ മേഖലയിലെ മനുഷ്യ- വന്യജീവി സംഘർഷങ്ങളുടെ അടിസ്ഥാനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ. പൂക്കോട് വെറ്ററിനറി കോളേജിൽ നടക്കുന്ന അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോൺക്ലേവിന്റെ നാലാം ദിനം സംഘടിപ്പിച്ച ‘മനുഷ്യ- വന്യജീവി സംഘർഷം; പൊതുജന കാഴ്ചപാടുകൾ’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘വന്യജീവി സംഘർഷങ്ങൾ അധികമുള്ള നാടാണ് നമ്മുടെ ജില്ല. കൃഷി നാശങ്ങൾക്ക് പുറമെ ആൾ നാശവും വന്യജീവികളുടെ ആക്രമണം മൂലം ഉണ്ടാകാറുണ്ട്. വയനാട് ജില്ലയുടെ സ്വാഭാവികമായ…

          Read More

          സുരക്ഷാ 2023 പദ്ധതി പൂര്‍ത്തീകരിച്ചു

          പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ, മൂപ്പൈനാട് പഞ്ചായത്തുകള്‍ സുരക്ഷാ 2023 പദ്ധതി പൂര്‍ത്തീകരിച്ചു. പഞ്ചായത്തുകളിലെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും പ്രധാനമന്ത്രി സുരക്ഷാ ഭീമായോജനാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ കൃഷ്ണനും, മൂപ്പൈനാട് ഗ്രാമ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.വി.ശശിധരനും സുരക്ഷാ 2023 ക്യാമ്പെയിനിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി. ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകളെയും കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാപദ്ധതികളില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും ഭാരതീയ…

          Read More

          വയനാട് ബൈസൈക്കിൾ ചലഞ്ച് രണ്ടാം എഡിഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി

          കൽപ്പറ്റ : വയനാട് ബൈക്കേഴ്സ് ക്ലബ്ബിന്റെ വയനാട് ബൈസൈക്കിൾ ചലഞ്ച് രണ്ടാം എഡിഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ കൽപ്പറ്റ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നവംബർ അഞ്ചിന് രാവിലെ 7 മണിക്ക് ഓഷിൻ ഹോട്ടൽ പരിസരത്ത് ജില്ലാ പോലീസ് മേധാവി പഥംസിംഗ് ഫ്ലാഗ് ഓഫ് ചെയ്യും.മുട്ടിൽ, മീനങ്ങാടി, കൊളഗപ്പാറ, അമ്പലവയൽ, മേപ്പാടി വഴി സഞ്ചരിച്ച് കൽപ്പറ്റ ബൈപ്പാസിൽ കബാബ് ഷാക്ക് ഹോട്ടൽ പരിസരത്ത് ചലഞ്ച് സമാപിക്കും. പതിനൊന്ന് മണിക്ക് ഓഷിൻ ഹോട്ടലിൽ നടക്കുന്ന സമാപന…

          Read More

          പോസ്‌റ്റോഫീസ് ധർണ നടത്തി.

          കണിയാമ്പറ്റ : തൊഴിലുറപ്പ് തൊഴിലാളികളോട് കേന്ദ്ര സർക്കാർ പുലർത്തുന്ന തെറ്റായ നയങ്ങളിൽ പ്രധിഷേധിച്ചു കൊണ്ട് NREGA വർക്കേഴ്സ് യൂണിയൻ കണിയാമ്പറ്റ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിയാമ്പറ്റ പോസ്റ്റ്‌ ഓഫീസ് ധർണ്ണ നടത്തി. ജില്ലാ കമ്മിറ്റി അംഗം സഖാവ് രവീന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. CPIM ലോക്കൽ സെക്രട്ടറി മരക്കാർ അഭിവാദ്യം ചെയ്തു സംസാരിച്ചു.NREG യൂണിയൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുജേഷ് കുമാർ അധ്യക്ഷത വഹിച്ചു. NREG യൂണിയൻ പഞ്ചായത്ത്‌ സെക്രട്ടറി ലത്തീഫ് മേമാടൻ സ്വാഗതവും ഇബ്രാഹിം കുടക്കൻ നന്ദിയും…

          Read More

            ഡിവിഷൻ കൗൺസിലർ അശോകൻ കൊയിലേരിക്ക് ആദരവ് നൽകി

            കൊയിലേരി ഉദയ വായനശാലയുടെ നേതൃത്വത്തിൽ വാർഡ് തല കുടുംബശ്രീ അംഗങ്ങൾ , ഉദയ വനിതാവേദി, വായനശാല മെമ്പർമാർ എന്നിവരുടെ നേതൃത്വത്തിൽ ആദരവ് നൽകി. മാനന്തവാടി നഗരസഭ ഉപാദ്ധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ പരിപാടിയുടെ ഉദ്ഘാടനം നടത്തി. വയനാട് ജില്ലാ ലൈബ്രറി സമിതി സെക്രട്ടറി ഷാജൻ ജോസ് അനുമോദന സന്ദേശം നൽകി. വായനശാല സെക്രട്ടറി ഷാജി തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസ് സി.സി., അലക്സ് കൽപ്പകവാടി , ജോസ് മടത്തും പടി, ശാന്ത രവി, സി.എ.തോമസ്, ഡെയ്സി ബാബു, പി….

            Read More