മാനന്തവാടി ഗവൺമെന്റ് കോളേജിലെ ഇക്കണോമിക്സ് ബിരുദ വിദ്യാർത്ഥികളുടെ എഫ് വൈ യു ജി പി യുടെ ഭാഗമായുള്ള ഇന്റേൺഷിപ്പ് പ്രോഗ്രാം പഴശ്ശി ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ചിരുന്നു. ഇന്റേൺഷിപ്പ്ഷിപ്പ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സംഘടിപ്പിച്ചു. പ്രോഗ്രാം കോഡിനേറ്റർ അരുൺ വടക്കേ വീട്സ്വാ സ്വാഗതമാശംസിച്ച ചടങ്ങിൽ പഴശ്ശി ഗ്രന്ഥാലയം സെക്രട്ടറി വി കെ പ്രസാദ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകൻ കെ കെ സുരേഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്റേഷിപ്പ്കാലയളവിൽ വിദ്യാർത്ഥികൾ ചെയ്ത ഡിജിറ്റൽ മാഗസിന്റെ പ്രകാശനം പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ രമേശ് കുമാർ കെ നിർവഹിച്ചു. മാനന്തവാടി ഗവൺമെന്റ് കോളേജ് ഇക്കണോമിക്സ് വിഭാഗം അധ്യാപകരായ എ കെ സുമേഷ്, ഹാരിസ് ടി എന്നിവർ ആശംസകൾ അറിയിച്ചു. ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ പങ്കെടുത്ത 25 വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഗ്രന്ഥാലയം പ്രവർത്തകർ നിർവഹിച്ചു. ഇതോടൊപ്പം ഫാക്കൾട്ടികളായി സേവനം ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ഇന്റേൺഷിപ് പൂർത്തിയാക്കിയ വിദ്യാർത്ഥി പ്രതിനിധികളായ ഫാത്തിമ സുൻഹ, മുഹമ്മദ് സിനാൻ, അഫ്സീന ഹാരിസ്, ശിവജിത് എന്നിവർ പ്രവർത്തന കാലത്തെ അനുഭവങ്ങൾ പങ്കു വെച്ചു. അരുൺ ഇ വി, തോമസ് സേവിയർ , സുധീഷ്കുമാർ കെ ടി, വിഷ്ണു കെ, അയ്യൂബ് എ, ശ്വേത രാമമൂർത്തി, എ അജയകുമാർ എന്നിവർ നേതൃത്വം നൽകി.
ഇന്റേൺഷിപ് സർട്ടിഫിക്കറ്റ് അവാർഡ് സെറിമണി സംഘപ്പിച്ചു.
