ജനകീയ ചർച്ച സംഘടിപ്പിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപത
മാനന്തവാടി : വയനാട് ജില്ല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കി കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ജനസദസ്സ് എന്ന പേരിൽ ജനകീയ ചർച്ച സംഘടിപ്പിച്ചു. മാനന്തവാടി ഗാന്ധി പാർക്കിൽ നടന്ന ചർച്ച മുൻ രൂപത പ്രസിഡൻ്റും മിജാർക്ക് ഏഷ്യൻ പ്രതിനിധിയുമായിരുന്ന ജോസ് പളളത്ത് നിയന്ത്രിച്ചു. വയനാട്ടുകാർ ഏറെ കാലമായി ചർച്ച ചെയ്യുന്ന വന്യമൃഗ ശല്യം, ഉരുൾ പൊട്ടൽ, ചുരം ബദൽ പാത, വയനാട് മെഡിക്കൽ കോളേജ്, തുടങ്ങിയ പ്രശ്നങ്ങളിലെ നിലപാടുകൾ വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ ചർച്ചയിൽ…
